'അന്വേഷണം തന്നിലേക്ക് എത്തുമെന്ന് ഉറപ്പായപ്പോൾ മുഖ്യമന്ത്രിക്ക് ഹാലിളകി'; രമേശ് ചെന്നിത്തല

Last Updated:

കേന്ദ്ര ഏജൻസികൾക്കെല്ലാം നേരത്തെ നല്ല സര്‍ട്ടിഫിക്കറ്റ് നല്‍കിയ മുഖ്യമന്ത്രി കുടുങ്ങുമെന്നായപ്പോൾ തനിനിറം പുറത്തെടുത്തിരിക്കുകയാണ്. മുഖ്യമന്ത്രിയുടെയും പാര്‍ട്ടി സെക്രട്ടറിയുടെയും നെഞ്ചിടിപ്പ് ഇപ്പോള്‍ കേരളം മുഴുവന്‍ കേള്‍ക്കാം.

തിരുവനന്തപുരം: കേന്ദ്ര ഏജന്‍സികൾക്കെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അന്വേഷണം തന്നിലേക്ക് എത്തുമെന്നുറപ്പായപ്പോള്‍ പിണറായി വിജയന് ഹാലിളകിയിരിക്കുകയാണെന്ന്. അതുകൊണ്ടാണ് മുഖ്യമന്ത്രി അന്വേഷണ ഏജന്‍സികള്‍ക്ക്  നേരെ തിരിയുന്നത്.  കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് എത്തുന്നതിന്റെ സൂചന അദ്ദേഹത്തിന് കിട്ടിക്കഴിഞ്ഞെന്നും ചെന്നിത്തല പറഞ്ഞു.
കേന്ദ്ര ഏജൻസികൾക്കെല്ലാം നേരത്തെ നല്ല സര്‍ട്ടിഫിക്കറ്റ് നല്‍കിയ മുഖ്യമന്ത്രി കുടുങ്ങുമെന്നായപ്പോൾ തനിനിറം പുറത്തെടുത്തിരിക്കുകയാണ്. മുഖ്യമന്ത്രിയുടെയും പാര്‍ട്ടി  സെക്രട്ടറിയുടെയും നെഞ്ചിടിപ്പ് ഇപ്പോള്‍ കേരളം മുഴുവന്‍ കേള്‍ക്കാം. സ്വര്‍ണപ്പാത്രം കൊണ്ട് മൂടി വച്ചാലും സത്യം എന്നെങ്കിലും പുറത്തു വരുമെന്നതിന്റെ സൂചനയാണ് ഇപ്പോള്‍ നടക്കുന്ന സംഭവങ്ങള്‍.
ഏത് അന്വേഷണവും നടക്കട്ടെയെന്ന് പറഞ്ഞ മുഖ്യമന്ത്രി എന്തിനാണ് ഇപ്പോള്‍ പിന്നോട്ട് പോകുന്നത്. സര്‍ക്കാരിന്റെ  അഴിമതിയും വീഴ്ചകളും അന്വേഷണ ഏജന്‍സികളുടെയും മാധ്യമങ്ങളുടെയും തലയില്‍ കെട്ടിവച്ച് രക്ഷപെടാന്‍ ശ്രമിക്കേണ്ടെന്നും  പ്രതിപക്ഷ നേതാവ് പറഞ്ഞു.
advertisement
വാളയാറിലെ പെണ്‍കുട്ടികളുടെ കുടുംബത്തിന് നീതി  ഉറപ്പാക്കണമെന്നാവശ്യപ്പെട്ട്  വാളയാറില്‍ നിന്ന് തിരുവനന്തപുരം വരെ നടത്തുന്ന ലോങ് മാര്‍ച്ചിന് നേതൃത്വം നല്‍കിയ നാഷണല്‍  ജനതാദള്‍  സംസ്ഥാന ചെയര്‍മാന്‍ ജോണ്‍ ജോണിനെ പൊലീസ് അറസ്റ്റ് ചെയ്ത നടപടിയിലും രമേശ് ചെന്നിത്തല പ്രതിഷേധം രേഖപ്പെടുത്തി. വാളയാര്‍ സമരങ്ങളെ  സര്‍ക്കാര്‍ എത്രയേറെ ഭയക്കുന്നുവെന്നതിന്റെ തെളിവാണ് അകാരണമായ അറസ്റ്റെന്നും അദ്ദേഹം പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'അന്വേഷണം തന്നിലേക്ക് എത്തുമെന്ന് ഉറപ്പായപ്പോൾ മുഖ്യമന്ത്രിക്ക് ഹാലിളകി'; രമേശ് ചെന്നിത്തല
Next Article
advertisement
ശബരിമല സ്വർണപ്പാളി റിപ്പോർട്ടിൽ ചെമ്പായി; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉന്നത ഉദ്യോഗസ്ഥന് സസ്പെൻഷൻ
ശബരിമല സ്വർണപ്പാളി റിപ്പോർട്ടിൽ ചെമ്പായി; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉന്നത ഉദ്യോഗസ്ഥന് സസ്പെൻഷൻ
  • ശബരിമല സ്വർണപ്പാളി വിവാദത്തിൽ ഉന്നത ഉദ്യോഗസ്ഥന് സസ്പെൻഷൻ.

  • ശബരിമല ദ്വാരപാലക ശിൽപങ്ങൾ ചെമ്പ് തകിട് എന്ന് തെറ്റായി രേഖപ്പെടുത്തിയതിന് സസ്പെൻഷൻ.

  • 2019ൽ സ്വർണം പൂശിയ ശിൽപങ്ങൾ ചെമ്പ് തകിട് എന്ന് തെറ്റായി രേഖപ്പെടുത്തിയതിന് സസ്പെൻഷൻ.

View All
advertisement