TRENDING:

'ഗൾഫ് രാജ്യങ്ങളെ ആക്രമിക്കുന്നതിൽനിന്ന് പിന്മാറിയ ഇറാന്റെ നടപടി ആശ്വാസകരം' സാദിഖലി ശിഹാബ് തങ്ങൾ

Last Updated:

യു.എസ്-ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹം അടിയന്തര ഇടപെടൽ നടത്തണമെന്നും സാദിഖലി ശിഹാബ് തങ്ങൾ

advertisement
മലപ്പുറം: ഗൾഫ് രാജ്യങ്ങളിലേക്കുള്ള ആക്രമണത്തിന് ഇറാൻ താൽക്കാലികമായി പിന്മാറിയ വാർത്ത ആശ്വാസകരമാണെന്നും ഇറാനെതിരായ യു.എസ്-ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹം അടിയന്തര ഇടപെടൽ നടത്തണമെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പ്രസ്താവനയിൽ പറഞ്ഞു.
News18
News18
advertisement

അയൽരാജ്യങ്ങളെ ആക്രമിക്കേണ്ടി വന്നതിൽ ഖേദം പ്രകടിപ്പിച്ച ഇറാൻ പ്രസിഡന്റ് മസൂദ് പെസസ്‌കിയാന്റെ നടപടി സ്വാഗതാർഹമാണ്. ഗൾഫ് രാജ്യങ്ങളിൽ മലയാളികൾ ഉൾപ്പെടെയുള്ള ലക്ഷക്കണക്കിന് പ്രവാസികൾ കഴിഞ്ഞ ദിവസങ്ങളിൽ ഏറെ ആശങ്കയിലായിരുന്നു. അവരെ ആശ്രയിച്ച് കഴിയുന്ന കുടുംബങ്ങളും വലിയ ഭയപ്പാടോടെയാണ് യുദ്ധത്തെ നോക്കിക്കണ്ടിരുന്നത്.

ലോകത്തെ ഒന്നടങ്കം ബാധിക്കുന്ന ഈ യുദ്ധം അവസാനിപ്പിക്കാൻ തുടങ്ങിയവർ തന്നെ മുൻകൈയെടുക്കണം. ഇറാന്റെ പരമാധികാരത്തെയും അധികാരത്തിന്റെ ഭാഗധേയം നിർണയിക്കാനുള്ള ആ രാജ്യത്തെ ജനങ്ങളുടെ അവകാശത്തെയും മാനിക്കണം.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അമേരിക്കയും ഇസ്രായേലും കൂട്ടുകക്ഷികളായി നടത്തുന്ന ഈ യുദ്ധക്കുറ്റം മാനവരാശിക്ക് വലിയ ആപത്താണ് വരുത്തിവെക്കുന്നത്. യുദ്ധം അവസാനിപ്പിക്കാൻ രാജ്യാന്തര ഇടപെടലും സമ്മർദ്ദവും ശക്തിപ്പെടണം. ഐക്യരാഷ്ട്രസഭയും സമാധാനം ആഗ്രഹിക്കുന്ന ലോകനേതാക്കളും ഇന്ത്യൻ ഗവൺമെന്റും ഈ വിഷയത്തിൽ ഫലപ്രദമായ ഇടപെടൽ നടത്തി യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കത്തിന് ആക്കം കൂട്ടണമെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഗൾഫ് രാജ്യങ്ങളെ ആക്രമിക്കുന്നതിൽനിന്ന് പിന്മാറിയ ഇറാന്റെ നടപടി ആശ്വാസകരം' സാദിഖലി ശിഹാബ് തങ്ങൾ
Open in App
Home
Video
Impact Shorts
Web Stories