ബിഎസ്എന്‍എല്‍ എഞ്ചിനിയേഴ്‌സ് സഹകരണ ബാങ്ക്, അയ്യന്തോള്‍ (തൃശൂർ ), മാവേലിക്കര(ആലപ്പുഴ ), മൂന്നിലവ് (കോട്ടയം ), കോന്നി, മൈലപ്ര (പത്തനംതിട്ട), ചാത്തന്നൂര്‍ (കൊല്ലം), കണ്ടല, പെരുങ്കടവിള, മാരായമുട്ടം (തിരുവനന്തപുരം ) സഹകരണ ബാങ്കുകളിലാണ് ക്രമക്കേട് കണ്ടെത്തിയത്.
Also Read- സഹകരണബാങ്ക് നിക്ഷേപ പലിശ നിരക്കിൽ മാറ്റം; മുതിർന്ന പൗരൻമാർക്ക് 8.75 ശതമാനം
കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക തട്ടിപ്പിന് പിന്നാലെയുള്ള അന്വേഷണത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്. സഹകരണ സംഘങ്ങളില്‍ അംഗത്വം നല്‍കുന്നതില്‍ ക്രമക്കേടുണ്ട്. കെവൈസി രേഖപ്പെടുത്തിയതിലും അംഗത്വ രജിസ്റ്റര്‍ പാലിക്കുന്നതിലും നിയമ വിരുദ്ധതയുണ്ട്. സി ക്ലാസ് അംഗത്വം നല്‍കിയത് സൊസൈറ്റി ബൈലോയ്ക്ക് വിരുദ്ധമാണ്. വായ്പയ്ക്ക് ഈട് നല്‍കുന്നതിലും വ്യാപക ക്രമക്കേടെന്നുമാണ് ഇ ഡി ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിൽ പറയുന്നത്.
advertisement