തെരഞ്ഞെടുപ്പുകളിൽ ഉപയോഗിക്കുന്ന ഇലക്ട്രോണിംഗ് വോട്ടിംഗ് യന്ത്രങ്ങളിൽ തട്ടിപ്പ് നടത്തുക സാധ്യമോ ഇല്ലയോ എന്നത് സംബന്ധിച്ച ചർച്ചകളാണ് ഇപ്പോൾ ഉയരുന്നത്. വോട്ടിംഗ് യന്ത്രത്തിൽ തിരിമറി സാധ്യമാണെന്നും 2014ലെ തെരഞ്ഞെടുപ്പിൽ തിരിമറി നടന്നുവെന്നും അവകാശപ്പെട്ട് സ്വയം പ്രഖ്യാപിത സൈബർ വിദഗ്ധൻ ലണ്ടനിൽ നടത്തിയ വെളിപ്പെടുത്തൽ രാഷ്‌ട്രീയ കോളിളക്കം സൃഷ്ടിച്ചതോടെയാണ് ഇതു സംബന്ധിച്ച ചർച്ചകളും സജീവമായത്. പല ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ ഷുജ നടത്തിയെങ്കിലും വാർത്താസമ്മേളനത്തിന്റെ സംഘാടകർ തന്നെ ആരോപണങ്ങൾക്കൊന്നും തെളിവില്ലെന്ന് വ്യക്തമാക്കി രംഗത്ത് വരികയുണ്ടായി. തെരഞ്ഞെടുപ്പ് കമ്മീഷനും വോട്ടിംഗ് യന്ത്രം നിർമിക്കുന്ന പൊതു മേഖലാ സ്ഥാപനമായ ഇലക്ട്രോണിക് കോർപറേഷൻ ഓഫ് ഇന്ത്യയും നിയമവഴികൾ തേടുകയും ചെയ്തിട്ടുണ്ട്.
advertisement
വോട്ടിംഗ് യന്ത്രത്തിന് നേരെ ഉയർന്ന സംശയമുനകൾ
വോട്ടിംഗ് യന്ത്രത്തിനെതിരെ എല്ലാ പാർട്ടികളും എപ്പോഴെങ്കിലുമൊക്കെ പരാതിപ്പെട്ടിട്ടുണ്ട്. 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പു ഫലം വന്നപ്പോൾ എൽ.കെ. അദ്വാനി തന്നെ സംശയം ഉന്നയിച്ചു. ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്ന ആവശ്യത്തെ അന്ന് അരുൺ ജെയ്റ്റ്ലിയും പിന്താങ്ങി. 2014ൽ കോൺഗ്രസ്, 2017ൽ BSP, SP, ആംആദ്മി നേതാക്കളും രംഗത്തുവന്നു.
ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന് പകരം പൊതുതെരഞ്ഞെടുപ്പിൽ ബാലറ്റ് പേപ്പർ ഉപയോഗിക്കണമെന്ന ആവശ്യവുമായി 18 പ്രതിപക്ഷ കക്ഷികൾ തെരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നൽകിയത് കഴിഞ്ഞ വർഷമാണ്. ക്രമക്കേട് എങ്ങനെയെന്ന് ആം ആദ്മി പാർട്ടിയുടെ ഡൽഹി ഗ്രേറ്റർ കൈലാസ് എംഎൽഎയും ഇലക്ട്രോണിക്സ് എഞ്ചിനീയറുമായ സൗരഭ് ഭരദ്വാജ് 2017ൽ നിയമസഭയിൽ ഉദാഹരണസഹിതം വിശദീകരിച്ചിരുന്നു. സഭ വോട്ടിംഗ് യന്ത്രത്തിനെതിരെ പ്രമേയവും പാസാക്കി. അന്ന് 5 പേജ് വിശദീകരണക്കുറിപ്പ് തെരഞ്ഞെടുപ്പ് കമ്മീഷൻ മറുപടിയായി ഇറക്കി. വോട്ടിംഗ് യന്ത്രം സംബന്ധിച്ച കേസുകൾ വിവിധ ഘട്ടങ്ങളിലായി അഞ്ച് ഹൈക്കോടതികളിൽ എത്തി. 2001ൽ മദ്രാസ്, 2002ൽ കേരളം, 2004ൽ ഡൽഹി, കർണാടക, ബോംബെ ഹൈക്കോടതി നാഗ്പുർ ബെഞ്ച് എന്നിവിടങ്ങളിലെല്ലാം വിധി വോട്ടിംഗ് യന്ത്രത്തിന് അനുകൂലമായിരുന്നു. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിൽ ഉപയോഗിക്കുന്ന കോഡ് വളരെ ലളിതമാണെന്നാണ് ഒരു വിമർശനം. ചുരുങ്ങിയ കോഡിംഗ് ഗുണകരമാണെങ്കിലും ചിപ്പുണ്ടാക്കുന്ന കമ്പനിയിലെയോ മറ്റൊ ഒരാൾക്ക് വേണെമെങ്കിൽ വളരെ എളുപ്പത്തിൽ കൃത്രിമം നടത്താമെന്നാണ് ആരോപണം.
'ഇന്ത്യൻ വോട്ടിംഗ് യന്ത്രങ്ങളിൽ കൃത്രിമം നടത്താം'; ലണ്ടനിൽ അമേരിക്കൻ സൈബർ വിദഗ്ധന്റെ പരസ്യപ്രകടനം
അട്ടിമറി സാധ്യമല്ലെന്ന് പറയുന്നതിനുള്ള കാരണങ്ങൾ
യന്ത്രത്തിൽ കടന്നുകയറി തട്ടിപ്പ് നടത്താനാകുമോ?
- കമ്പ്യൂട്ടർ ശൃംഖലയിൽ അനധികൃതമായി കടന്നുകയറി തിരിമറി നടത്തുന്ന ഹാക്കിംഗ് വോട്ടിംഗ് യന്ത്രത്തിന്റെ കാര്യത്തിൽ സാധ്യമല്ലെന്നാണ് സാങ്കേതിക വിദഗ്ധർ പറയുന്നത്. ഓരോ വോട്ടിംഗ് യന്ത്രവും ഓരോ സ്വതന്ത്ര യൂണിറ്റാണ്. വയേർഡായോ വയർലെസായോ EVM ഒരു ശൃംഖലയുമായും ബന്ധിപ്പിച്ചിട്ടില്ല. ഒറ്റത്തവണ പ്രോഗ്രാം ചെയ്യാവുന്ന മൈക്രോ ചിപ്പാണ് യന്ത്രത്തിലുള്ളത്. അത് റീഡ് ചെയ്യാനോ പരിഷ്‌കരിക്കാനോ കഴിയില്ലെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു
വിദൂരങ്ങളിൽ നിന്ന് നിയന്ത്രിക്കാനാകുമോ?
- റിമോട്ട് സംവിധാനത്തിലൂടെ EVM നിയന്ത്രിക്കാനും കഴിയില്ല. റിമോട്ട് നിയന്ത്രണത്തിന് വോട്ടിംഗ് യന്ത്രത്തിൽ വയർലെസ് സങ്കേതമുള്ള എക്‌സ്‌ട്രാ സർക്ക്യൂട്ട് ബോർഡ് സ്ഥാപിക്കണം. തെരഞ്ഞെടുപ്പ് കമ്മിഷന്റെ ആദ്യ പരിശോധന കഴിഞ്ഞ് സൂക്ഷിക്കുന്ന യന്ത്രങ്ങൾ മറ്റാർക്കും കൈകാര്യം ചെയ്യാൻ അവസരം കിട്ടാറില്ല.
മെമ്മറി ചിപ്പ് വഴി തിരിമറി സാധ്യമോ?
-മെമ്മറി ചിപ്പിൽ തിരിമറി നടത്താൻ സാധിക്കില്ലെന്നാണ് ഉത്തരം. അങ്ങനെ തിരിമറി നടത്തണമെങ്കിൽ വോട്ടെടുപ്പിന് ശേഷം കൺട്രോൾ യൂണിറ്റുകൾ തിരിമറിക്കാർക്ക് കിട്ടണം. വോട്ടെടുപ്പിന് ശേഷം യന്ത്രങ്ങൾ കർശന സുരക്ഷയോടെയാണ് സൂക്ഷിക്കുന്നത്. EVM സൂക്ഷിക്കുന്ന സ്‌ട്രോംഗ് റൂമിന് രണ്ട് സുരക്ഷാ വലയങ്ങളുണ്ട്. സ്ഥാനാർത്ഥികളുടെ പ്രതിനിധികളും അടുത്തുണ്ടാവും. സ്ട്രോംഗ് റൂമിന്റെ സീലും പൂട്ടും തകർക്കണം.
വോട്ടിംഗ് യന്ത്രത്തിലെ ക്രമക്കേട് : ഹാക്കറുടെ ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ
EVM യൂണിറ്റുകൾക്കിടയിൽ മറ്റേതെങ്കിലും യന്ത്രം ഘടിപ്പിച്ച് തിരിമറി സാധ്യമോ?
-EVMന്റെ ബാലറ്റ് യൂണിറ്റും കൺട്രോൾ യൂണിറ്റും തമ്മിൽ അല്ലാതെ മറ്റേതെങ്കിലും യന്ത്രവുമായി കണക്‌ട് ചെയ്‌താൽ യന്ത്രത്തിന്റെ പ്രവർത്തനം തകരാറിലാകും. എറർ കോഡും കാണിക്കും.
വൈറസ് വഴി തിരിമറി സാധ്യമോ?
-ഡാറ്റാ തിരിമറി നടത്താനുള്ള ട്രോജൻ വൈറസിനെ EVMലേക്ക് കടത്തിവിടണമെങ്കിൽ മൈക്രോ ചിപ്പ് റീപ്രോഗ്രാം ചെയ്യണം. ചിപ്പ് ഒറ്റത്തവണയേ പ്രോഗ്രാം ചെയ്യാനാവൂ എന്നതിനാൽ ഇതും നടക്കില്ല. ഇനി ചിപ്പ് നിർമാതാവ് ട്രോജൻ കടത്തിവിട്ടാൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരിശോധനയിൽ ഇവ കണ്ടെത്താനാകും.
വോട്ടെടുപ്പ് പൂർത്തിയായശേഷം വോട്ട് രേഖപ്പെടുത്താനാകുമോ?
-വോട്ടെടുപ്പ് പൂർത്തിയായശേഷം വരണാധികാരി കൺട്രോൾ യൂണിറ്റിലെ ക്ലോസ് ബട്ടൺ അമർത്തി പ്രോഗ്രാം അവസാനിപ്പിക്കുകയാണ് ചെയ്യുന്നത്. സ്ഥാനാർഥികളുടെ പ്രതിനിധികളുടെ സാന്നിധ്യത്തിൽ യന്ത്രം സീൽ ചെയ്യും. ക്ലോസ് ബട്ടൺ അമർത്തിയ ശേഷം വോട്ട് ചെയ്യാനാവില്ല. ക്ലോസ് ബട്ടൺ അമർത്തുന്ന സമയം യന്ത്രത്തിലും പോളിംഗ് ഓഫീസറുടെ ഡയറിയിലും രേഖപ്പെടുത്തും. പിന്നീട് വോട്ട് ചെയ്‌താല്‍ അറിയാനും കഴിയും.
