'മമ്മൂട്ടിയുടെ അറിവോടെയാണെങ്കിൽ മമ്മൂട്ടി തൗബ ചെയ്യണം. മുസ്ലീം സമുദായത്തോട് മാപ്പ് പറയണം. ഗുരുതരമായ വീഴ്ചയാണ് മമ്മൂട്ടിയെന്ന കലാകാരനിൽ നിന്നുണ്ടായത്. മമ്മൂട്ടിയുടെ അറിവോടെയല്ല മോഹൻലാൽ വഴിപാട് ചെയ്തതെങ്കിൽ തെറ്റില്ല. കാരണം മോഹൻലാലിന്റെ വിശ്വാസം അത്രത്തോളമുണ്ടാകും ശബരിമല ശാസ്താവിനോട്. ആ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലായിരിക്കാം ചെയ്തത്. എന്നാൽ മമ്മൂട്ടി പറഞ്ഞ് ഏൽപ്പിച്ചിട്ടാണ് അത് ചെയ്തതെങ്കിൽ അത് മഹാ അപരാധമാണ്. കാരണം, ഇസ്ലാം വിശ്വാസ പ്രകാരം അള്ളാഹുവിനല്ലാതെ ഒരു വഴിപാടും നടത്തരുത്. ഇത് ലംഘനമാണ്'- അബ്ദുള്ള പറഞ്ഞു. ('തൗബ'യുടെ ഭാഷാര്‍ത്ഥം 'മടക്കം' എന്നാണ്. 'അല്ലാഹുവിലേക്ക് പശ്ചാത്തപിച്ച് മടങ്ങുക’ എന്നതാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്).
advertisement
Also Read - 'മമ്മൂട്ടിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നതില്‍ എന്താണ് തെറ്റ്? അദ്ദേഹം സുഖമായിരിക്കുന്നു': മോഹന്‍ലാല്‍
പക്ഷേ ഈ വീഡിയോയുടെ പ്രസക്ത ഭാഗങ്ങള്‍ പുറത്തുവന്നയോടെ ഒ അബ്ദുള്ളക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. ഇത്രയും വര്‍ഗീയ വിഷം എങ്ങനെ ചീറ്റാന്‍ കഴിയുന്നുവെന്നാണ് പലരും ചോദിക്കുന്നത്. കേരളത്തിന്റെ മതേതര ബോധത്തില്‍ വിഷം കലര്‍ത്താന്‍ ശ്രമിച്ചതിന്, നിയമ നടപടി സ്വീകരിക്കണം എന്നും കമന്റുകള്‍ വരുന്നുണ്ട്. മുസ്ലീം സമുദായത്തിന്റെ ഒസിയത്ത് നിങ്ങൾക്ക് ആരാണ് എഴുതിത്തന്നതെന്ന് സോഷ്യൽ മീഡിയ ചോദിക്കുന്നു. ഇത്തരം നീർക്കോലികളുടെ പ്രസ്താവന അർഹിക്കുന്ന അവഗണനയോടെ തള്ളിക്കളയണമെന്നും ഇതൊരു സുവർണ അവസരമായി ആരും കാണരുതെന്നും ഒരു ഉപയോക്താവ് കുറിച്ചു.
ശബരിമലയിലെ വഴിപാട് വിഷയത്തില്‍ നേരത്തെ പ്രതികരണവുമായി മോഹന്‍ലാലും രംഗത്ത് എത്തിയിരുന്നു. 'മമ്മൂട്ടി തന്റെ സഹോദരനും വളരെയടുത്ത സുഹൃത്തുമാണെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ഒരാള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നത് വളരെ വ്യക്തിപരമായ കാര്യമാണ്. താന്‍ കഴിപ്പിച്ച വഴിപാടിന്റെ രസീത് ദേവസ്വം ബോര്‍ഡിലെ ആരോ ലീക്ക് ചെയ്തതാണെന്നും മോഹന്‍ലാല്‍ പറഞ്ഞു. മമ്മൂട്ടിക്ക് ചില ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും അതിനാലാണ് മോഹന്‍ലാല്‍ വഴിപാട് കഴിച്ചതെന്നുമുള്ള തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച നടന്നിരുന്നു. എന്നാല്‍ മമ്മൂട്ടി സുഖമായിരിക്കുന്നുവെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.
Summary: Islamic ideologue O Abdulla demands Actor Mammootty should apologise to community for the offering in his name at Sabarimala by Mohanlal.