പത്ത് വൈജ്ഞാനിക സെഷനുകളിലായി നിരവധി പ്രബന്ധങ്ങൾ സമ്മേളനത്തിൽ അവതരിപ്പിച്ചു. യുവതലമുറയുടെ മതം, വിശ്വാസം, സംസ്കാരം, സാമൂഹിക രാഷ്ട്രീയ ഇടപെടലുകൾ എന്നിവയിലേക്ക് വെളിച്ചം വീശുന്ന പഠനങ്ങളാണ് ദേശീയ പ്രതിനിധി സമ്മേളനത്തിൽ നടന്നത്. ഐ എസ് എം ദേശീയ പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡണ്ട് ടി പി അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്തു.
യുവാക്കളുടെ കർമ്മശേഷിയും ബുദ്ധിവൈഭവവും നാടിന്റെ നന്മയ്ക്കും സാമൂഹിക പുരോഗതിക്കും വേണ്ടി വിനിയോഗിക്കണമെന്ന് ടി പി അബ്ദുല്ലക്കോയ മദനി ആവശ്യപ്പെട്ടു. മുസ്‌ലിം യുവാക്കളുടെ അജണ്ട നിശ്ചയിക്കാനുള്ള കരുത്തും കഴിവും അവർക്കുണ്ട്. മറ്റുള്ളവർ നിശ്ചയിക്കുന്ന അജണ്ടകൾക്ക് അനുസരിച്ചു നീങ്ങുന്നവരാകരുത് യുവാക്കൾ. മുസ്‌ലിം യുവാക്കളെ ദുർബലമാക്കാനുള്ള ആസൂത്രിതമായി ശ്രമം നടക്കുമ്പോൾ ചുറ്റുപാടുകൾ ശ്രദ്ധിച്ചു സമുദായ നന്മയ്ക്ക് വേണ്ടി നിലകൊള്ളണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. യുവാക്കൾ സമുദായത്തിന്റെ പുരോഗതിക്കും വളർച്ചക്കും വേണ്ടി ആത്മാർത്ഥമായി പണിയെടുക്കണം. സാമൂഹിക ഘടനയെ ശിഥിലമാക്കാനുള്ള എല്ലാ ശ്രമങ്ങളെയും ചെറുത്തു തോൽപ്പിക്കണമെന്നും ടി പി അബ്ദുല്ലക്കോയ മദനി പറഞ്ഞു.
advertisement
ഐ എസ് എം ദേശീയ പ്രതിനിധി സമ്മേളനം കെ എൻ എം പ്രസിഡന്റ് ടി പി അബ്ദുല്ല കോയ മദനി ഉദ്ഘാടനം ചെയ്യുന്നു
സമൂഹത്തിൽ മാറ്റം ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നവർ വിവേകത്തോടുകൂടി പ്രതികരിക്കാനും പ്രവർത്തിക്കാനും ശ്രമിക്കണം. വൈകാരികമായ സമീപനം ലക്ഷ്യത്തിൽ നിന്ന് തെറ്റിക്കുകയും കുഴപ്പങ്ങൾക്ക് കാരണമാവുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സാമൂഹ്യ പരിഷ്കർത്താക്കൾ കഠിനാധ്വാനം ചെയ്തുണ്ടാക്കിയ നന്മകൾ സംരക്ഷിക്കണം. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പുതിയ രൂപത്തിലും ഭാവത്തിലും സമൂഹത്തിൽ ഇഴഞ്ഞു കയറുന്നത് ജാഗ്രതയോടെ കാണാൻ യുവാക്കൾ സന്നദ്ധരാവണമെന്നും ടി പി അബ്ദുല്ലക്കോയ മദനി ആവശ്യപ്പെട്ടു.
മുസ്‌ലിം നവോത്ഥാന ചരിത്രത്തെ വികലമാക്കാനുള്ള ശ്രമങ്ങൾ കരുതിയിരിക്കണം. പിന്തിരിപ്പൻ ആശയങ്ങൾക്ക് പുരോഗമനത്തിന്റെ വരണം നൽകി സമൂഹത്തിൽ തെറ്റിദ്ധാരണ ഉണ്ടാക്കാൻ ശ്രമിക്കുന്നത് കരുതിയിരിക്കണമെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.
ശരീഫ് മേലെതിൽ അധ്യക്ഷത വഹിച്ചു. നൂർ മുഹമ്മദ് നൂർഷ, ഡോ. ഹുസൈൻ മടവൂർ, പി വി ആരിഫ്, ഡോ. എ ഐ അബ്ദുൽ മജീദ് സ്വലാഹി, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ ജെ ജനീഷ്, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്, യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ്, സുബൈർ പീടിയേക്കൽ, എ അസ്ഗർ അലി, ഷുക്കൂർ സ്വലാഹി, ഡോ. ജംഷീർ ഫാറൂഖി, ബരീർ അസ്‌ലം, ജലീൽ മാമാങ്കര, ശിഹാബ് തൊടുപുഴ, ഷാഹിദ് മുസ്‌ലിം ഫാറൂഖി, കെ എം എ അസീസ്, നാസർ മുണ്ടക്കയം, റഹ്മത്തുല്ല സ്വലാഹി, അമീൻ അസ്‌ലഹ്, വി ടി നിഹാൽ, സുഹ്ഫി ഇമ്രാൻ, സൈദ് മുഹമ്മദ്, ഷംസീർ കൈതേരി, നൗഷാദ് നടുവന്നൂർ, സിറാജ് ചേലേമ്പ്ര എന്നിവർ സംസാരിച്ചു.
വിവിധ പഠന സെഷനുകളിൽ ഉനൈസ് പാപ്പിനിശ്ശേരി, അഹ്മദ് അനസ്, മുസ്തഫ തൻവീർ,ഹനീഫ് കായക്കൊടി, അംജദ് അൻസാരി, ആദിൽ അത്വീഫ്,എൻ വി സകരിയ്യ, ഡോ മുനീർ മദനി എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
അടുത്ത മൂന്ന് വർഷത്തേക്കുള്ള ഐഎസ്എമ്മിന്റെ സംസ്ഥാന ഭാരവാഹികളായി സുബൈർ പീടിയേക്കൽ (പ്രസിഡന്റ്), ഷുക്കൂർ സ്വലാഹി (ജനറൽ സെക്രട്ടറി), ഡോ. ജംഷീർ ഫാറൂഖി(ട്രഷറർ), ഡോ.നൗഫൽ ബഷീർ, ജലീൽ മാമാങ്കര, ഷംസീർ കൈതേരി, മുബഷിർ കോട്ടക്കൽ, സഅദുദ്ദീൻ സ്വലാഹി (വൈസ് പ്രസിഡണ്ടുമാർ), ബരീർ അസ്‌ലം, ഷാഹിദ് മുസ്‌ലിം ഫാറൂഖി, യാസർ അറഫാത്ത്, മുഹമ്മദ് അമീർ, ഹാഫിസ് റഹ്‌മാൻ പുത്തൂർ (സെക്രട്ടറിമാർ), ആദിൽ ആത്തീഫ് സ്വലാഹി, ശിഹാബ് തൊടുപുഴ, മുനീർ കാക്കനാട്(സെക്രട്ടേറിയറ്റ് അംഗങ്ങൾ).
ഐ എസ് എം ദേശീയ പ്രതി നിധി സമ്മേളനം കെ എൻ എം പ്രസിഡന്റ് ടി പി അബ്ദുല്ല കോയ മദനി ഉദ്ഘാടനം ചെയ്യുന്നു.
