പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം | Puthuppally By-Election Result Live Updates
അതേസമയം, പുതുപ്പള്ളിയിലേത് രാഷ്ട്രീയ പോരാട്ടമാണെന്ന് ജയിച്ചാലും തോറ്റാലും സർക്കാരിന്റെ വിലയിരുത്തൽ ആകുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. ഉമ്മൻചാണ്ടിയുടെ കുടുംബത്തിനെതിരെ എന്തെങ്കിലും പറഞ്ഞു മുന്നോട്ട് പോകില്ല. ഉമ്മൻചാണ്ടിയുടെ ചികിത്സ വിവാദം ഉന്നയിച്ചുള്ള കെ അനിൽകുമാറിനെ ഫെയ്‌സ്ബുക്ക് പോസ്റ്റിനെ കുറിച്ചുള്ള ചോദ്യങ്ങൾക്കായിരുന്നു ഗോവിന്ദന്റെ മറുപടി.
Also Read- പുതുപ്പള്ളിയിൽ ജെയ്ക് സി. തോമസ് LDF സ്ഥാനാർത്ഥി; രാഷ്ട്രീയ പോരാട്ടമെന്ന് എം.വി. ഗോവിന്ദൻ
advertisement
രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം എല്ലാ വികസനപ്രവർത്തനങ്ങളേയും സംഘടിതമായി എതിർക്കുകയാണ്. ഒരുകാര്യവും കേരളത്തിൽ നടക്കാൻ പാടില്ല. കാരണം, കേരളത്തിൽ വികസന പ്രവർത്തനത്തിന് വോട്ട് ഉണ്ട് എന്ന് മനസ്സിലായത് രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നപ്പോഴാണ്. വികസനപ്രവർത്തനങ്ങൾ നടത്താൻ അനുവദിക്കില്ല എന്ന് അജണ്ട വെച്ച് തീരുമാനിച്ച ഒരു പ്രതിപക്ഷമായിരുന്നു ഇത്. കെ. റെയിലിന്റെ കാര്യത്തിൽ, ദേശീയപാതാ വികസനത്തിന്റെ കാര്യത്തിൽ, കെ ഫോൺ പദ്ധതി, തുടങ്ങി പല പദ്ധതികളും അംഗീകരിക്കാൻ കൂട്ടാക്കാതെ അഴിമതിയുടെ പുകമറ സൃഷ്ടിച്ച് എതിർക്കുന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. എന്നാൽ ജനങ്ങൾ അംഗീകരിച്ചില്ല – ഗോവിന്ദൻ പറഞ്ഞു.