ഒക്ടോബര്‍ 3ന് മലപ്പുറത്ത് നടക്കുന്ന പരിപാടി അവരുടെ രാഷ്ട്രീയ മുഖമായ വെൽഫെയർ പാർട്ടിയുടെ യുഡിഎഫ് പ്രവേശനത്തിന് സഹായകരമാകും എന്നാണ് ജമാ അത്തെ ഇസ്ലാമി കരുതുന്നത്. ആര്‍എസ്എസ് നൂറാം വാര്‍ഷികം ആഘോഷിക്കുന്ന ഈ വർഷം ജമാ അത്തെ ഇസ്ലാമിയുടെ 81ാം വര്‍ഷവുമാണ്.
എന്താണ് ജമാ അത്തെ ഇസ്ലാമി
ഇസ്ലാമിക പണ്ഡിതനായിരുന്ന അബുല്‍ അഅ്ലാ മൗദൂദിയുടെ ആശയങ്ങളുടെ അടിസ്ഥാനത്തില്‍ 1941ൽ രൂപീകരിക്കപ്പെട്ടതാണ് ജമാ അത്തെ ഇസ്ലാമി എന്ന പേരില്‍ ഇന്ത്യയിലും പാകിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിലും പ്രവര്‍ത്തിക്കുന്ന സംഘടന. മറ്റു രാജ്യങ്ങളിൽ തീവ്രമായ നിലപാടുകള്‍ സ്വീകരിക്കുകയും പലപ്പോഴും ഭീകര പ്രവര്‍ത്തനങ്ങളിലും മുഴുകുന്നുണ്ടെങ്കിലും സമാധാനപരമായ നിലപാടുകളാണ് ഇന്ത്യയില്‍ സ്വീകരിച്ചു കാണുന്നത്. എന്നാല്‍ താത്വികമായി ഇന്ത്യയുടെ ഭരണഘടനയെയോ ജനാധിപത്യ വ്യവസ്ഥിതിയെയോ ജമാഅത്ത് അംഗീകരിച്ചില്ല. തങ്ങളുടെ ലക്ഷ്യം നിറവേറ്റുന്നതിനുള്ള ഒരു മാര്‍ഗമായി മാത്രം അവ അംഗീകരിക്കുകയും അടിസ്ഥാനപരമായി ഒരു മതരാജ്യം സ്ഥാപിക്കുക എന്നതാണ് സംഘടനയുടെ ലക്ഷ്യം.
advertisement
ആരുണ്ടാവും കൂടെ ?
സംസ്ഥാനം രണ്ട് നിർണായക തിരഞ്ഞെടുപ്പുകളിലേക്ക് നീങ്ങുമ്പോൾ ജമാഅത്തിന്റെ ഈ രാഷ്ട്രീയ നീക്കം കേരള രാഷ്ട്രീയത്തിൽ പൊതുവെയും യുഡിഎഫ് രാഷ്ട്രീയത്തിൽ പ്രത്യേകിച്ചും പ്രത്യാഘാതം ഉണ്ടാക്കുമെന്നാണ് സൂചന. പരസ്യമായി ന്യൂനപക്ഷ പ്രീണനം ആരോപിച്ച് എന്‍എസ്എസ്, എസ്എന്‍ഡിപി തുടങ്ങിയ പ്രബല ഹിന്ദു സമുദായ സംഘടനകള്‍ കോണ്‍ഗ്രസില്‍ നിന്ന് അകന്നുനില്‍ക്കുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും.
നിലമ്പൂരിൽ തെളിഞ്ഞ ബന്ധം
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് പ്രതിപക്ഷ നേതാവ് ജമാ അത്തെ ഇസ്ലാമി ന്യായീകരിച്ച് രംഗത്തെത്തിയത്. നിലമ്പൂര്‍ ഉപതിരഞ്ഞടുപ്പില്‍ ജമാ അത്തെ ഇസ്ലാമി യുഡിഎഫിന് പൂര്‍ണ പിന്തുണ നല്‍കിയിരുന്നു.ജമാഅത്തെ ഇസ്ലാമി മതരാഷ്ട്രവാദ സിദ്ധാന്തം ഉപേക്ഷിച്ചെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു കേരളത്തിലെ ജമാഅത്തെ ഇസ്ലാമിക്കാർ മൗദൂദിയുടെ മതരാഷ്ട്രവാദം കൊണ്ടുനടക്കുന്നില്ലെന്നായിരുന്നു സതീശന്റെ പരാമർശം.
എന്നാൽ സതീശന്റെ ജമാ അത്തെ പിന്തുണയ്‌ക്കെതിരെയും ജമാ അത്തെ ഇസ്ലാമിക്ക് എതിരെയും മുഖ്യമന്ത്രി പിണറായി വിജയൻ രൂക്ഷമായി പ്രതികരിച്ചിരുന്നു.
ലീഗിന് താല്പര്യം ഉണ്ടോ ?
സോളിഡാരിറ്റി പരിപാടിയെ കുറിച്ച് കോൺഗ്രസ് പ്രതികരിച്ചിട്ടില്ല. എങ്കിലും മുസ്ലീം ലീഗ് അതീവ ജാഗ്രതയോടെയാണ് ഇതിനെ കാണുന്നത്. മൗദൂദിസവുമായി തങ്ങള്‍ക്ക് ഒരു ബന്ധവുമില്ലെന്നും അതിനോട് യോജിക്കുന്നില്ലെന്നും ലീഗ് നേതാവ് പിഎന്‍എ സലാം പറഞ്ഞു.
യുഡിഎഫിലേക്കുള്ള വഴി
ഈ പരിപാടി യുഡിഎഫിലേക്കുള്ള പ്രവേശനത്തിന് സഹായകമാകുമെന്ന വിലയിരുത്തലിലാണ് ജമാ അത്തെ നേതൃത്വം. 'മൗദൂദിയെ ഇന്ത്യയിലെ ഒരു നവോത്ഥാന നായകനായാണ് ഞങ്ങള്‍ കണക്കാക്കുന്നത്. അദ്ദേഹത്തിന്റെ ചിന്തകള്‍ പൊതുജനങ്ങളെ പരിചയപ്പെടുത്തുകയാണ് ഇതുവഴി ചെയ്യുന്നത്. ഇഎംഎസ് നമ്പൂതിരിപ്പാടിന്റെയും ബിആര്‍ അംബേദ്കറുടെയും ആശയങ്ങളെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. മൗദൂദി ആരെന്ന് ജനങ്ങള്‍ അറിയട്ടെ,' സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് തൗഫീഖ് മമ്പാട് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
ലീഗിലൂടെ മുസ്ലീം സമൂഹത്തിലേക്ക് കടന്നുകയറുന്നോ ?
തീവ്രമത നിലപാടുകള്‍ക്ക് വളരാന്‍ ജമാഅത്തിന്റെ പരിപാടിയിലൂടെ യുഡിഎഫ് അവസരം നല്‍കുന്നുവെന്നാണ് ഇടതുപക്ഷം ആരോപിക്കുന്നത്. ആര്‍എസ്എസിന്റെ ഹിന്ദുരാഷ്ട്രത്തിന് മറുപടിയായി ഇസ്ലാമിക രാഷ്ട്രീമെന്ന ആശയം പ്രചരിപ്പിക്കാനാണ് ജമാ അത്തെ ഇസ്ലാമി ശ്രമിക്കുന്നതെന്ന് മുൻ മന്ത്രി കെടി ജലീല്‍ പറഞ്ഞു. 'ഇസ്ലാമിക മതരാഷ്ട്രം സ്ഥാപിക്കാന്‍ മൗദൂദിക്ക് താല്‍പര്യമില്ലായിരുന്നെങ്കില്‍, ഇന്ത്യയില്‍ ജനിച്ച അദ്ദേഹം എന്തിനാണ് പാകിസ്ഥാനിലേക്ക് പോയത്? ജമാഅത്ത് ലീഗിലൂടെ മുസ്ലീം സമൂഹത്തിലേക്ക് വളരെ തന്ത്രപരമായി കടന്നുകയറുകയാണ്, യുഡിഎഫ് അതിന് ഒളിഞ്ഞു പിന്തുണ നല്‍കുന്നു. മൗദൂദിസം സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുമെന്ന് സാധാരണ മുസ്ലീങ്ങള്‍ക്ക് അറിയാമെന്നും ജലീല്‍ പറഞ്ഞു.
തിരുവനന്തപുരം: ജമാ അത്തെ ഇസ്ലാമിയുടെ സ്ഥാപക നേതാവ് അബുൽ അഅ്‌ലാ മൗദൂദിയുടെ പ്രത്യയശാസ്ത്രം ജനകീയമാക്കാന്‍ യുവജന വിഭാഗമായ സോളിഡാരിറ്റി. ഇതിന്റെ ഭാഗമായി 'സയ്യിദ് മൗദൂദിയും ശൈഖ് ഖറദാവിയും: ഇസ്ലാമിക രാഷ്ട്രീയ ചിന്തയും വികാസവും' എന്ന വിഷയത്തില്‍ സോളിഡാരിറ്റി മലപ്പുറം ജില്ലാ കമ്മിറ്റി സംവാദം സംഘടിപ്പിക്കുന്നു. ജമാ അത്തെ ഇസ്ലാമി വര്‍ഗീയ ശക്തികളോ മതരാഷ്ട്രവാദികളോ അല്ലെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ സ്വഭാവ സര്‍ട്ടിഫിക്കറ്റിന് പിന്നാലെയാണ് ഇത്.
ഒക്ടോബര്‍ 3ന് മലപ്പുറത്ത് നടക്കുന്ന പരിപാടി അവരുടെ രാഷ്ട്രീയ മുഖമായ വെൽഫെയർ പാർട്ടിയുടെ യുഡിഎഫ് പ്രവേശനത്തിന് സഹായകരമാകും എന്നാണ് ജമാ അത്തെ ഇസ്ലാമി കരുതുന്നത്. ആര്‍എസ്എസ് നൂറാം വാര്‍ഷികം ആഘോഷിക്കുന്ന ഈ വർഷം ജമാ അത്തെ ഇസ്ലാമിയുടെ 81ാം വര്‍ഷവുമാണ്.
എന്താണ് ജമാ അത്തെ ഇസ്ലാമി
ഇസ്ലാമിക പണ്ഡിതനായിരുന്ന അബുല്‍ അഅ്ലാ മൗദൂദിയുടെ ആശയങ്ങളുടെ അടിസ്ഥാനത്തില്‍ 1941ൽ രൂപീകരിക്കപ്പെട്ടതാണ് ജമാ അത്തെ ഇസ്ലാമി എന്ന പേരില്‍ ഇന്ത്യയിലും പാകിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിലും പ്രവര്‍ത്തിക്കുന്ന സംഘടന. മറ്റു രാജ്യങ്ങളിൽ തീവ്രമായ നിലപാടുകള്‍ സ്വീകരിക്കുകയും പലപ്പോഴും ഭീകര പ്രവര്‍ത്തനങ്ങളിലും മുഴുകുന്നുണ്ടെങ്കിലും സമാധാനപരമായ നിലപാടുകളാണ് ഇന്ത്യയില്‍ സ്വീകരിച്ചു കാണുന്നത്. എന്നാല്‍ താത്വികമായി ഇന്ത്യയുടെ ഭരണഘടനയെയോ ജനാധിപത്യ വ്യവസ്ഥിതിയെയോ ജമാഅത്ത് അംഗീകരിച്ചില്ല. തങ്ങളുടെ ലക്ഷ്യം നിറവേറ്റുന്നതിനുള്ള ഒരു മാര്‍ഗമായി മാത്രം അവ അംഗീകരിക്കുകയും അടിസ്ഥാനപരമായി ഒരു മതരാജ്യം സ്ഥാപിക്കുക എന്നതാണ് സംഘടനയുടെ ലക്ഷ്യം.
ആരുണ്ടാവും കൂടെ ?
സംസ്ഥാനം രണ്ട് നിർണായക തിരഞ്ഞെടുപ്പുകളിലേക്ക് നീങ്ങുമ്പോൾ ജമാഅത്തിന്റെ ഈ രാഷ്ട്രീയ നീക്കം കേരള രാഷ്ട്രീയത്തിൽ പൊതുവെയും യുഡിഎഫ് രാഷ്ട്രീയത്തിൽ പ്രത്യേകിച്ചും പ്രത്യാഘാതം ഉണ്ടാക്കുമെന്നാണ് സൂചന. പരസ്യമായി ന്യൂനപക്ഷ പ്രീണനം ആരോപിച്ച് എന്‍എസ്എസ്, എസ്എന്‍ഡിപി തുടങ്ങിയ പ്രബല ഹിന്ദു സമുദായ സംഘടനകള്‍ കോണ്‍ഗ്രസില്‍ നിന്ന് അകന്നുനില്‍ക്കുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും.
നിലമ്പൂരിൽ തെളിഞ്ഞ ബന്ധം
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് പ്രതിപക്ഷ നേതാവ് ജമാ അത്തെ ഇസ്ലാമി ന്യായീകരിച്ച് രംഗത്തെത്തിയത്. നിലമ്പൂര്‍ ഉപതിരഞ്ഞടുപ്പില്‍ ജമാ അത്തെ ഇസ്ലാമി യുഡിഎഫിന് പൂര്‍ണ പിന്തുണ നല്‍കിയിരുന്നു.എന്നാൽ സതീശന്റെ ജമാ അത്തെ പിന്തുണയ്‌ക്കെതിരെയും ജമാ അത്തെ ഇസ്ലാമിക്ക് എതിരെയും മുഖ്യമന്ത്രി പിണറായി വിജയൻ രൂക്ഷമായി പ്രതികരിച്ചിരുന്നു.