TRENDING:

ചോറ്റാനിക്കര നവരാത്രി മഹോത്സവത്തിന് മേളപ്രമാണിയായി ജയറാം; ഭക്തി സാന്ദ്രമായി പവിഴമല്ലിത്തറ

Last Updated:

51 വാദ്യകലാകാരന്മാരാണ് മേളത്തിനായി അണിനിരന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
നൂറിലേറെ വാദ്യകലാകാരന്മാരോടൊപ്പം പവിഴമല്ലിത്തറ മേളത്തിന്റെ മേളപ്രമാണിയായി നടൻ ജയറാം. ചോറ്റാനിക്കര ദേവിക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന്റെ ഭാ​ഗമായാണ് ക്ഷേത്രാങ്കണത്തിൽ പവിഴമല്ലിത്തറ മേളം സംഘടിപ്പിക്കുന്നത്. തുടർച്ചയായി 11-ാം വർഷമാണ് മേളം നടക്കുന്നത്. എല്ലാ വർഷവും മേളപ്രമാണി ജയറാമാണ്.
advertisement

51 വാദ്യകലാകാരന്മാരാണ് മേളത്തിനായി അണിനിരന്നത്. ചോറ്റാനിക്കര വേണുഗോപാൽ, ചോറ്റാനിക്കര ജയൻ, ചോറ്റാനിക്കര സുനിൽ, രവിപുരം ജയൻ, ചോറ്റാനിക്കര രാജു ബാഹുലേയ മാരാർ തുടങ്ങി 50 പേരുടെ ഇലത്താളവും മച്ചാട് ഹരിദാസ്, ഉദയനാപുരം ഷിബു എന്നിവരുടെ 25-ലധികം കൊമ്പുസംഘവും പെരുവാരം സതീശൻ, കൊടകര അനൂപ്, കാലടി രാജേഷ്, പുതൂർക്കര ദീപു എന്നിവരുടെ 25 കുറുങ്കുഴൽ സംഘവും മേളത്തിന് അണിനിരന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കഴിഞ്ഞ വർഷത്തിൽ 168-ൽ അധികം കലാകാരന്മാരാണ് മേളത്തിന് പങ്കെടുത്തത്. കഴിഞ്ഞ 11 വർഷമായി മേളത്തിന്റെ വാദ്യ സംയോജനം ചോറ്റാനിക്കര സത്യൻ നാരായൺ മാരാരുടെ നേതൃത്വത്തിലാണ് നടക്കുന്നത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ചോറ്റാനിക്കര നവരാത്രി മഹോത്സവത്തിന് മേളപ്രമാണിയായി ജയറാം; ഭക്തി സാന്ദ്രമായി പവിഴമല്ലിത്തറ
Open in App
Home
Video
Impact Shorts
Web Stories