റോഡ് മുറിച്ചുകടക്കുമ്പോൾ ടോറസ് ലോറി ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാഗേഷിനെ കണ്ണൂർ എ കെ ജി ആശുപത്രിയിലും തുടർന്ന് ചാല മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. തിങ്കൾ പുലർച്ചെ അടിയന്തര ശസ്‌ത്രക്രിയ നടത്തി. ചൊവ്വ വൈകിട്ട് ഏഴരയോടെയാണ് അന്ത്യം. ദീർഘകാലം ദേശാഭിമാനി മട്ടന്നൂർ ഏരിയാ ലേഖകനായിരുന്നു. 2008ൽ കണ്ണൂർ ദേശാഭിമാനിയിൽ പ്രൂഫ് റീഡറായി. കാസർകോട് ബ്യൂറോയിലും ലേഖകനായി പ്രവർത്തിച്ചു.
പരേതനായ എ സി രാഘവൻനമ്പ്യാരുടെയും ഓമനയുടെയും മകനാണ്. ഭാര്യ: ജിഷ (കിൻഫ്ര, ചോനാടം). മക്കൾ: ശ്രീനന്ദ രാഗേഷ്, സൂര്യതേജ്. ബുധൻ പകൽ 11ന് കണ്ണൂർ ദേശാഭിമാനിയിലും 12ന് മട്ടന്നൂരിലും പൊതുദർശനത്തിനു ശേഷം ഒരു മണിക്ക് വീട്ടിലെത്തിക്കും. നാലിന് മട്ടന്നൂർ നഗരസഭയുടെ പൊറോറയിലെ നിദ്രാലയത്തിൽ സംസ്‌കാരം. മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ എന്നിവർ അനുശോചിച്ചു.
advertisement