Also Read-കാപ്പൻ പോയിട്ടും എൻസിപിയിലെ പ്രശ്നങ്ങൾ അവസാനിക്കുന്നില്ല; നേതൃയോഗത്തിൽ പരസ്യ പ്രതിഷേധം
ഇന്നലെ ചേര്‍ന്ന സംസ്ഥാന കമ്മറ്റി യോഗത്തിലാണ് ഗൗരിയമ്മയുടെ അറിവോടെ എൽഡിഎഫ് വിടുന്നതായി ജനറല്‍ സെക്രട്ടറി രാജന്‍ ബാബുവിന്റെ നേതൃത്വത്തില്‍ പ്രഖ്യാപനം ഉണ്ടാകുന്നത്. പി എസ് സി അംഗത്വം നല്‍കണമെന്നും, ടി കെ സുരേഷിനെ ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് പലതവണ കത്ത് നല്‍കിയിട്ടും അവഗണനയാണ് ഉണ്ടായതെന്ന് രാജന്‍ ബാബു പറഞ്ഞു. തുടര്‍ന്നായിരുന്നു മറ്റ് മുന്നണികളിലേക്ക് ഇല്ലെന്നും തത്ക്കാലം എൽഡിഎഫ് വിടുന്നതായും പ്രഖ്യാപിച്ചത്.
advertisement
Also Read-ലോക്സഭാംഗം മോഹൻ ദെൽക്കർ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ; ആത്മഹത്യയെന്ന് സൂചന
ഇതിനിടെ വിയോജിപ്പുമായി ഇറങ്ങിപ്പോയ ജെഎസ്എസ് വൈസ് പ്രസിഡന്റ് ബീനാകുമാരിയുടെ നേതൃത്വത്തില്‍ ഉള്ളവര്‍ ഗൗരിയമ്മയുടേതെന്ന് അവകാശപ്പെടുന്ന കത്തുമായി രംഗത്തെത്തുകയായിരുന്നു. സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനാല്‍ രാജന്‍ ബാബുവിനെ പുറത്താക്കുന്നു എന്നായിരുന്നു കത്തിന്റെ ഉള്ളടക്കം
രണ്ടുകൂട്ടരും ഗൗരിയമ്മയുടെ പേരില്‍ അവകാശം ഉന്നയിക്കുമ്പോള്‍ ഓര്‍മ്മക്കുറവും, ശസ്ത്രക്രിയക്കു ശേഷമുള്ള ആരോഗ്യ പ്രശ്‌നങ്ങളുമായി വീട്ടില്‍ ഗൗരിയമ്മ വിശ്രമത്തിലാണ്
