കാപ്പൻ പോയിട്ടും എൻസിപിയിലെ പ്രശ്നങ്ങൾ അവസാനിക്കുന്നില്ല; നേതൃയോഗത്തിൽ പരസ്യ പ്രതിഷേധം
- Published by:Rajesh V
- news18-malayalam
Last Updated:
ടി.പി.പീതാംബരനും എ.കെ.ശശീന്ദ്രനും പാർട്ടിയെ ഹൈജാക് ചെയ്‌തെന്ന് ആക്ഷേപം
കൊച്ചി: മാണി സി കാപ്പന് പിന്നാലെ എൻ സി പിയിൽ വീണ്ടും പ്രശ്നങ്ങൾ മുളപൊട്ടുന്നു. നേരത്തെയും സംസ്ഥാന നേതൃത്വത്തിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നുവെങ്കിലും കേന്ദ്ര നേതൃത്വം ഇടപെട്ട് അത് പരിഹരിക്കുകയായിരുന്നു. പക്ഷേ ഇക്കുറി കാര്യങ്ങൾ കുറച്ചുകൂടി സങ്കീർണ്ണമാണ്. കൊച്ചിയിൽ ചേർന്ന സംസ്ഥാന നേതൃയോഗത്തിൽ പരസ്യ വിമർശനവുമായി സംസ്ഥാന ജനറൽ സെക്രട്ടറി ജയൻ പുത്തൻപുരയ്ക്കൽ രംഗത്തുവന്നു.
നേതൃമാറ്റം ആവശ്യപെട്ട് ജയൻ പുത്തൻ പുരയക്കൽ യോഗത്തിൽ പരസ്യമായി വിമർശനം ഉന്നയിക്കുകയായിരുന്നു. സംസ്ഥാന പ്രസിഡൻ്റ് ടി പി പീതംബരനും മന്ത്രി എ കെ ശശീന്ദ്രനും എതിരെയായിരുന്നു പ്രതിഷേധം. രണ്ടുപേരും കൂടി പാർട്ടിയെ ഹൈജാക്ക് ചെയ്തിരിക്കുകയാണെന്ന് ജയൻ ആരോപിച്ചു. തെരഞ്ഞെടുപ്പിൽ സ്ഥിരമായി മത്സരിക്കുന്നവർ ചേർന്നു തന്നെ വീണ്ടും മത്സരിക്കാനാണ് തീരുമാനമെടുത്തിരിക്കുന്നത്. ഇത് അംഗീകരിക്കാനാവില്ല. യുവാക്കൾക്ക് കൂടുതൽ അവസരം നൽകണം. ഇതുവരെ മത്സരിക്കാത്ത വരെയും ഈ രംഗത്തേക്ക് കൊണ്ടുവരണം സ്ഥിരമായി മത്സരിക്കുന്നവരെ മാത്രം മുൻനിർത്തി ഇനി മുന്നോട്ടു പോകാനാകില്ലെന്ന് യോഗത്തിൽ ആവശ്യപ്പെട്ടു. ഈ രീതിയിൽ നേതൃത്വം മുന്നോട്ടു പോവുകയാണെങ്കിൽ കാപ്പൻ ഇറങ്ങിപ്പോയത് പോലെ ഇനിയും നേതാക്കളും പ്രവർത്തകരും പാർട്ടിയിൽ നിന്ന് ഇറങ്ങി പോകും. പതിനാല് ജില്ലകളിൽ നിന്നും കൊഴിഞ്ഞു പോക്ക് ഉണ്ടാകുമെന്നും ജയൻ പുത്തൻപുരയ്ക്കൽ പറഞ്ഞു.
advertisement
നേതൃത്വത്തിന്റെ കഴിവുകേടാണ് കാപ്പൻ പോകാൻ കാരണം. പ്രശ്നങ്ങൾ പറഞ്ഞു തീർക്കാൻ നേതൃത്വത്തിന് കഴിഞ്ഞില്ല . ഈ കഴിവുകേടാണ് പാർട്ടിയെ പിളർത്തിയത് തെന്നും നേതൃയോഗത്തിൽ പരസ്യ വിമർശനം ഉയർന്നു.

അതേസമയം മാണി സി കാപ്പന്റെ പാർട്ടിയെ സംബന്ധിച്ചും യോഗത്തിൽ വിലയിരുത്തലുകൾ ഉണ്ടായി. എൻ സി പി യുടെ പേരോ പാർട്ടിയുടേ കൊടിയോ ഉപയോഗിക്കരുത്. അങ്ങനെ വന്നാൽ നിയമപരമായി നേരിടുമെന്ന് പാർട്ടി പ്രസിഡന്റ് ടി പി പീതാംബരൻ പറഞ്ഞു. കാപ്പന്റെ പാർട്ടി എൻ സി പിയെ ബാധിക്കില്ല. കാപ്പനൊപ്പം അധികം പേരില്ല. മൂന്നു സെക്രട്ടറിമാർ മാത്രമാണുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നേതൃമാറ്റം പാർട്ടിയിൽ ഉണ്ടാവില്ലെന്നും എൻ സി പി സംസ്ഥാന അധ്യക്ഷൻ വ്യക്തമാക്കി.
advertisement

കണ്ണൂർ തളിപ്പറമ്പിൽ എന്‍ സി പി ബ്ലോക്ക് കമ്മിറ്റി മാണി സി കാപ്പനോടൊപ്പം
ബ്ലോക്ക് കമ്മിറ്റി ഒന്നടങ്കം എന്‍ സി പിയില്‍ നിന്ന് രാജി പ്രഖ്യാപിച്ചു. എന്‍ സി പി യുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് രാജിവെക്കാനും തീരുമാനിച്ചതായി കണ്ണൂര്‍ ജില്ലാ ജനറൽ സെക്രട്ടറിമാരായ മുയ്യം ബാലകൃഷ്ണന്‍, കെ എം രാജിവന്‍, തളിപ്പറമ്പ് ബ്ലോക്ക് പ്രസിഡന്റ് സി രാമചന്ദ്രന്‍ നായര്‍, മണ്ഡലം പ്രസിഡന്റ് പി ഉണ്ണികൃഷ്ണന്‍, ബ്ലോക്ക് ട്രഷറര്‍ കെ എസ് ഹാസന്‍, കലാ സാംസ്കാരിക വിഭാഗം കണ്‍വീനര്‍ സല്‍ജിത്ത് എന്നിവര്‍ വാർത്താ സമ്മേളനത്തില്‍ അറിയിച്ചു.
advertisement
English Summary- No end to problems in kerala unit of nationalist Congress party even after the exit of its MLA mani c kappan
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Feb 23, 2021 7:17 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കാപ്പൻ പോയിട്ടും എൻസിപിയിലെ പ്രശ്നങ്ങൾ അവസാനിക്കുന്നില്ല; നേതൃയോഗത്തിൽ പരസ്യ പ്രതിഷേധം










