TRENDING:

'മെയ്, ജൂൺ ഓൺലൈൻ ക്ലാസ്സ്‌; ഏപ്രിലിൽ വേനലവധി'; സ്കൂളവധിയെക്കുറിച്ച് അഭിപ്രായം പങ്കുവച്ച് സംവിധായകൻ ജൂഡ്

Last Updated:

കനത്ത മഴയുള്ള ജൂലൈയിൽ മഴക്കുള്ള അവധിയും കൊടുക്കാൻ ജൂഡ് കുറിച്ചു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സംസ്ഥാനത്ത് സ്കൂൾ അവധികാലം മാറ്റണമെന്നത് സംബന്ധിച്ച് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി തുടക്കമിട്ട ചർച്ചയിൽ പങ്കാളിയായി സംവിധായകൻ ജൂഡ് ആന്റണി. കടുത്ത ചൂടുള്ള ഏപ്രിലിൽ വേനലവധിയും ജൂലൈയില്‍ മഴയ്ക്കുള്ള അവധിയും നല്‍കണമെന്നാണ് ജൂഡിന്റെ അഭിപ്രായം. ഫെയസ്ബുക്ക് പോസ്റ്റിലൂടെയാണ് ജൂഡ് അഭിപ്രായം പങ്കുവച്ചത്.
News18
News18
advertisement

'പൊതു ജനാഭിപ്രായം ചോദിച്ചത് കൊണ്ട് പറയുവാ. വേനലവധി കടുത്ത ചൂടുള്ള ഏപ്രിൽ ഒരു മാസം കൊടുക്കുക. കനത്ത മഴയുള്ള ജൂലൈ മഴക്കുള്ള അവധിയും കൊടുക്കുക. മേയും ജൂണും പറ്റിയാൽ ഓൺലൈൻ ക്ലാസ്സ്‌ ആക്കുക.'- ജൂഡ് ആന്റണി കുറിച്ചു.

കേരളത്തിൽ ജൂൺ, ജൂലൈ മഴക്കാലമായതിനാൽ ഏപ്രിൽ മെയ് മാസത്തിലെ അവധി മാറ്റുന്നതിനുള്ള കുറിച്ചുള്ള അഭിപ്രായങ്ങളാണ് വി ശിവൻകുട്ടി ചോദിച്ചത്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രിയും അഭിപ്രായം ആരാഞ്ഞത്.

advertisement

Also Read: കേരളത്തിൽ മധ്യവേനലവധി മാറ്റുന്നതില്‍ ചര്‍ച്ചയാകാമെന്ന് വിദ്യാഭ്യാസ മന്ത്രി

'കേരളത്തിലെ നമ്മുടെ സ്കൂൾ അവധിക്കാലം നിലവിൽ ഏപ്രിൽ, മെയ് മാസങ്ങളിലാണ്. ഈ മാസങ്ങളിൽ സംസ്ഥാനത്ത് കനത്ത ചൂട് അനുഭവപ്പെടുന്നത് കുട്ടികൾക്ക് പലപ്പോഴും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട് എന്നത് വസ്തുതയാണ്. അതേസമയം, മൺസൂൺ കാലയളവായ ജൂൺ, ജൂലൈ മാസങ്ങളിൽ കനത്ത മഴ കാരണം പലപ്പോഴും ക്ലാസുകൾക്ക് അവധി നൽകേണ്ടി വരികയും പഠനം തടസ്സപ്പെടുകയും ചെയ്യാറുണ്ട്.

ഈ സാഹചര്യത്തിൽ, സ്കൂൾ അവധിക്കാലം ഏപ്രിൽ, മെയ് മാസങ്ങളിൽ നിന്ന് മാറ്റി, കനത്ത മഴയുള്ള ജൂൺ, ജൂലൈ മാസങ്ങളിലേക്ക് മാറ്റുന്നതിനെക്കുറിച്ച് ഒരു പൊതു ചർച്ചയ്ക്ക് തുടക്കം കുറിക്കുകയാണ്. മെയ് - ജൂൺ എന്ന ആശയവും ഉയർന്നുവരുന്നുണ്ട്. ഈ വിഷയത്തിൽ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയാൻ ആഗ്രഹിക്കുന്നു.'- എന്നാണ് മന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

'ഈ മാറ്റം നടപ്പിലാക്കുന്നതിലൂടെ എന്തെല്ലാം ഗുണങ്ങളും ദോഷങ്ങളുമുണ്ടാകാം? കുട്ടികളുടെ പഠനത്തെയും ആരോഗ്യത്തെയും ഇത് എങ്ങനെ ബാധിക്കും? അധ്യാപകർക്കും രക്ഷിതാക്കൾക്കും ഇത് എത്രത്തോളം പ്രായോഗികമാകും? മറ്റ് സംസ്ഥാനങ്ങളിലെയും രാജ്യങ്ങളിലെയും അവധിക്കാല ക്രമീകരണങ്ങൾ നമുക്ക് എങ്ങനെ മാതൃകയാക്കാം? നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റുകളായി രേഖപ്പെടുത്തുക. ഈ വിഷയത്തെക്കുറിച്ച് ഒരു ക്രിയാത്മകമായ ചർച്ചയ്ക്ക് തുടക്കമിടാൻ ഇത് സഹായകമാകുമെന്ന് വിശ്വസിക്കുന്നു. നിങ്ങളുടെ പങ്കാളിത്തം പ്രതീക്ഷിക്കുന്നു.'- എന്നും വ്യക്തമാക്കിയിരുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'മെയ്, ജൂൺ ഓൺലൈൻ ക്ലാസ്സ്‌; ഏപ്രിലിൽ വേനലവധി'; സ്കൂളവധിയെക്കുറിച്ച് അഭിപ്രായം പങ്കുവച്ച് സംവിധായകൻ ജൂഡ്
Open in App
Home
Video
Impact Shorts
Web Stories