''ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല. ജനകീയ കോടതിവിധി എൽഡിഎഫ് മാനിച്ചിട്ടില്ല. കോടതി വിധിയെങ്കിലും മാനിക്കണം. പെരുമാറ്റചട്ടം 100 ശതമാനവും പാലിച്ചാണ് തെരത്തെടുപ്പിനെ നേരിട്ടത്. കോടതി വിധി സർക്കാരിനെ പിന്തുണക്കുന്ന പാർട്ടിക്കേറ്റ അടിയാണ്. തെരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസ് പ്രവർത്തകർക്ക് വിധി കൂടുതൽ ആവേശം നൽകും'' - കെ ബാബു പ്രതികരിച്ചു.
Also Read- കെ. ബാബുവിന് ആശ്വാസം; തൃപ്പൂണിത്തുറ നിയമസഭാ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന എം. സ്വരാജിന്റെ ഹർജി തള്ളി
advertisement
കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് തൃപ്പൂണിത്തുറയില്‍ കെ ബാബുവിന്റെ നിയമസഭ തെരഞ്ഞെടുപ്പ് വിജയത്തിനെതിരെ എതിര്‍ സ്ഥാനാര്‍ത്ഥി എം സ്വരാജ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ശബരിമല വിഷയത്തില്‍ അയ്യപ്പന്റെ ചിത്രം വോട്ടേഴ്സ് സ്ലിപ്പില്‍ ഉപയോഗിച്ചെന്ന് സ്വരാജ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സംസ്ഥാനത്ത് എറ്റവും വാശിയേറിയ പോരാട്ടമായിരുന്നു കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറയില്‍ നടന്നത്. എല്‍ഡിഎഫ് സ്ഥാനാർത്ഥിയായ എം സ്വരാജിനെതിരെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ ബാബു 923 വോട്ടുകള്‍ക്കാണ് വിജയിച്ചത്.
തൃപ്പൂണിത്തുറയിൽ നിന്ന് തുടർച്ചയായി 25 വർഷം നിയമസഭാംഗമായിരുന്നു കെ ബാബു. 1991ൽ തൃപ്പൂണിത്തുറ മണ്ഡലത്തിൽ സിപിഎം നേതാവായ
എം എം ലോറൻസിനെ പരാജയപ്പെടുത്തി ആദ്യമായി നിയമസഭാ സാമാജികനായ കെ. ബാബു തുടർന്നുള്ള നാലു തെരഞ്ഞെടുപ്പുകളിലും (1996, 2001, 2006, 2011) തൃപ്പൂണിത്തുറ മണ്ഡലത്തിൽ നിന്നു തന്നെ വിജയിച്ചു. കോൺഗ്രസ്സ് നിയമസഭാകക്ഷി വിപ്പായി പ്രവർത്തിച്ചിട്ടുണ്ട്. 2011 മേയ് 23-ന് രണ്ടാം ഉമ്മൻ ചാണ്ടി സർക്കാരിൽ എക്സൈസ്, തുറമുഖം, ഫിഷറീസ് വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായിരുന്നു.