എം.എൽ.എ സ്ഥാനത്ത് തുടരാൻ ഗണേഷ് കുമാർ അർഹനല്ല; യുഡിഎഫിലേക്ക് മടങ്ങിവരാൻ അനുവദിക്കില്ല’; ഷാഫി പറമ്പിൽ
വിഷയത്തില്‍ കെപിസിസി നേതൃയോഗം നിലപാട് തീരുമാനിക്കും. ഗൂഢാലോചനയ്ക്ക് പിന്നിലെ മുഴുവന്‍ കാര്യങ്ങളും പുറത്തുവരണം. ഉമ്മന്‍ ചാണ്ടിയോട് മുഖ്യമന്ത്രി ചെയ്തതിനാണ് ഇന്ന് അനുഭവിക്കുന്നതെന്നും മുരളീധരന്‍ പറഞ്ഞു.
സോളർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേര് ഉൾപ്പെടുത്തിയതിൽ ഗൂഢാലോചനയുണ്ടെന്നാണ് സിബിഐ റിപ്പോർട്ട്. കഴിഞ്ഞ ദിവസം കോടതിയിൽ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. ഒരു ഭരണപക്ഷ എംഎൽഎയും ബന്ധുവും വിവാദ ദല്ലാളും ചേർന്ന് ഉമ്മൻചാണ്ടിയുടെ പേര് പരാതിക്കാരിയുടെ കത്തിൽ ഉൾപ്പെടുത്തുകയായിരുന്നുവെന്നാണ് സിബിഐയുടെ കണ്ടെത്തൽ.
advertisement
സോളാർ കേസിലെ ഉമ്മന്‍ചാണ്ടിക്കെതിരായ ഗൂഢാലോചനയ്ക്ക് പുറകിൽ കെ ബി ഗണേഷ് കുമാറാണെന്നും സിബിഐ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ഗണേഷ് കുമാറിനെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് ഷാഫി പറമ്പില്‍ എംഎല്‍എയും രംഗത്തുവന്നു.