സോളാർ കേസിൽ ഉമ്മൻചാണ്ടിയ്ക്കെതിരെ ഗൂഢാലോചന: ഭരണപക്ഷ എംഎൽഎയ്ക്ക് പങ്കെന്ന് സൂചന; സിബിഐ റിപ്പോർട്ട് പുറത്ത്

Last Updated:

പരാതിക്കാരി എഴുതിയ കത്തിൽ ഉമ്മൻ ചാണ്ടിയുടെ പേരോ, പരാമർശമോ ഇല്ലായിരുന്നുവെന്നും പിന്നീട് കൂട്ടിച്ചേർത്തതാണെന്നുമാണ് സി.ബി.ഐ കണ്ടെത്തിയിരിക്കുന്നത്

ഉമ്മൻ ചാണ്ടി
ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: സോളർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേര് ഉൾപ്പെടുത്തിയതിൽ ഗൂഢാലോചനയുണ്ടെന്ന് സിബിഐ റിപ്പോർട്ട്. കഴിഞ്ഞ ദിവസം കോടതിയിൽ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. ഒരു ഭരണപക്ഷ എംഎൽഎയും ബന്ധുവും വിവാദ ദല്ലാളും ചേർന്ന് ഉമ്മൻചാണ്ടിയുടെ പേര് പരാതിക്കാരിയുടെ കത്തിൽ ഉൾപ്പെടുത്തുകയായിരുന്നുവെന്നാണ് സിബിഐയുടെ കണ്ടെത്തൽ.
പരാതിക്കാരി എഴുതിയ കത്തിൽ ഉമ്മൻ ചാണ്ടിയുടെ പേരോ, പരാമർശമോ ഇല്ലായിരുന്നുവെന്നും പിന്നീട് കൂട്ടിച്ചേർത്തതാണെന്നുമാണ് സി.ബി.ഐ കണ്ടെത്തിയിരിക്കുന്നത്. പരാതിക്കാരിയുടെ കത്ത് തന്റെ സഹായിയെ വിട്ട് ഇപ്പോഴത്തെ ഭരണപക്ഷ എംഎൽഎ കൈക്കലാക്കി. ഇക്കാര്യം ഇദ്ദേഹത്തിന്‍റെ ബന്ധു സിബിഐയ്ക്ക് നൽകിയ മൊഴിയിൽ പറയുന്നു. അതിനിടെയാണ് കേസിലേക്ക് വിവാദ ദല്ലാൾ കടന്നു വരുന്നത്.
കേസുമായി പരാതിക്കാരിയെ മുന്നോട്ടു പോകാൻ സഹായിച്ചത് വിവാദ ദല്ലാളാണ്. നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് കേസ് സി.ബി.ഐക്ക് വിടുകയായിരുന്നു ഉദ്യേശ്യം. ക്ലിഫ് ഹൗസിനുള്ളിൽ വെച്ച് പീഡിപ്പിച്ചെന്നായിരുന്നു പരാതി.
advertisement
അതേസമയം പരാതിക്കാരിയുടെ കത്തിൽ ഉമ്മൻചാണ്ടിക്കെതിരെ ലൈംഗികപീഡന പരാതി എഴുതിച്ചേർത്തതാണെന്ന് ശരണ്യ മനോജ് സമ്മതിച്ചു. മാധ്യമങ്ങളോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പരാതിക്കാരി ജയിലിൽ കിടന്ന സമയത്ത് എഴുതിയ കത്ത് വാങ്ങിയെടുത്തത് ആർ ബാലകൃഷ്ണപിള്ളയാണെന്നും ശരണ്യ മനോജ് പറഞ്ഞു. സഹായിയായ പ്രദീപ് കോട്ടാത്തലയെ ജയിലിലേക്ക് അയച്ചാണ് കത്തി വാങ്ങിച്ചതെന്നും, ഉമ്മൻചാണ്ടിയുടെ പേര് എഴുതിച്ചേർത്തതാണെന്നും ശരണ്യ മനോജ് വ്യക്തമാക്കി.
അതേസമയം സിബിഐ നടത്തിയ അന്വേഷണത്തിൽ ഉമ്മൻചാണ്ടിക്കെതിരെ ഒരു തെളിവും കണ്ടെത്താൻ കഴിഞ്ഞില്ലെന്നു റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പീഡനവിവരം സാക്ഷിയായി പറയണമെന്നു പി.സി. ജോർജിനോടു ആവശ്യപ്പെട്ടു. എന്നാൽ മൊഴി നൽകുമ്പോൾ പി സി ജോർജ് ഇക്കാര്യം നിഷേധിച്ചതായും സി.ബി.ഐ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സോളാർ കേസിൽ ഉമ്മൻചാണ്ടിയ്ക്കെതിരെ ഗൂഢാലോചന: ഭരണപക്ഷ എംഎൽഎയ്ക്ക് പങ്കെന്ന് സൂചന; സിബിഐ റിപ്പോർട്ട് പുറത്ത്
Next Article
advertisement
മകരവിളക്ക്; തിരക്ക് നിയന്ത്രിക്കണമെന്നും സുരക്ഷ ഉറപ്പാക്കണമെന്നും ഹൈക്കോടതിയുടെ കർശന നിർദേശം
മകരവിളക്ക്; തിരക്ക് നിയന്ത്രിക്കണമെന്നും സുരക്ഷ ഉറപ്പാക്കണമെന്നും ഹൈക്കോടതിയുടെ കർശന നിർദേശം
  • മകരവിളക്കിനോടനുബന്ധിച്ച് ശബരിമലയിൽ സുരക്ഷയും തിരക്ക് നിയന്ത്രണവും ഉറപ്പാക്കാൻ കോടതി നിർദേശം നൽകി

  • വെർച്വൽ പാസ് ഇല്ലാത്തവർക്കോ അനുവദിച്ച സമയം തെറ്റിച്ചെത്തുന്നവർക്കോ പ്രവേശനം അനുവദിക്കില്ല

  • ഭക്തർക്കായി കുടിവെള്ളം, ലഘുഭക്ഷണം, അന്നദാനം എന്നിവ ഉറപ്പാക്കാനും ഹൈക്കോടതി നിർദേശമുണ്ട്

View All
advertisement