യു ഡി എഫ് അധികാരത്തിൽ വന്നാൽ യൂണിവേഴ്സിറ്റി കോളജ് ഇപ്പോഴുള്ള സ്ഥലത്ത് നിന്ന് മാറ്റുമെന്നും മുരളീധരൻ
വ്യക്തമാക്കി. ഇപ്പോൾ ഭരിക്കുന്നവർ അന്ന് സമരം ചെയ്യാൻ തയ്യാറെടുക്കണമെന്നും മുരളീധരൻ പറഞ്ഞു. യൂണിവേഴ്സിറ്റി കോളേജ് അവിടെ നിലനിൽക്കുന്നിടത്തോളം കാലം എസ് എഫ് ഐയുടെ തേർവാഴ്ച ഉണ്ടാകും. കാക്കിയെ കാണുമ്പോൾ എസ് എഫ് ഐക്കാർക്ക് മാനസികപ്രശ്നം തോന്നുന്നത് കുറ്റം ചെയ്തത് കൊണ്ടാണെന്നും മുരളീധരൻ പറഞ്ഞു.
യൂണിവേഴ്സിറ്റി കോളജിൽ പൊലീസുകാരെ ആക്ഷേപിച്ച് എസ്.എഫ്.ഐ; സേനയിൽ അമർഷം
advertisement
യു ഡി എഫ് അധികാരത്തിൽ വന്നാൽ ഏത് ആളുകൾ തുള്ളിയാലും യൂണിവേഴ്സിറ്റി കോളേജ് അവിടെ നിന്ന് മാറ്റും. 92ൽ കരുണാകരൻ സർക്കാർ എടുത്ത തീരുമാനം അടുത്ത യു ഡി എഫ് സർക്കാർ നടപ്പാക്കും. യൂണിവേഴ്സിറ്റ് കോളേജ് ഒന്നുകിൽ ചരിത്ര മ്യൂസിയമാക്കണമെന്നും അല്ലെങ്കിൽ പൊതുസ്ഥലമാക്കി മാറ്റണമെന്നും മുരളീധരൻ വ്യക്തമാക്കി.
കെ കരുണാകരൻ മക്കളെ വളർത്തിയത് നല്ല രീതിയിലാണെന്നും മറ്റു നേതാക്കളുടെ മക്കളെ പോലെ ക്ലബിൽ പറഞ്ഞയച്ചല്ല വളർത്തിയതെന്നും മുരളീധരൻ പറഞ്ഞു.