TRENDING:

'അടുത്ത തെരഞ്ഞെടുപ്പിന് വെറുപ്പിന്റെ കടയിലേക്ക് പോകരുത്, സ്നേഹത്തിന്റെ കടയിൽ തന്നെ നിൽക്കണം'; കെ. മുരളീധരൻ

Last Updated:

രാഹുൽ ​ഗാന്ധിയെ കോട്ടയ്ക്കലിൽ അഡ്മിറ്റ് ചെയ്തപ്പോൾ, കോട്ടയ്ക്കൽ അല്ല കുതിരവട്ടത്താണ് അഡ്മിറ്റ് ചെയ്യേണ്ടതെന്ന് പറഞ്ഞയാളാണ് അദ്ദേഹം എന്നും മുരളി പറഞ്ഞു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: സന്ദീപ് വാര്യർ കോൺ​ഗ്രസിൽ ചേർന്നതിന് പിന്നാലെ പ്രതികരണവുമായി കെ.മുരളീധരൻ. സന്ദീപ് വാര്യർ കോൺ​​ഗ്രസിൽ ചേർന്നത് നല്ല കാര്യമാണ് കെ.മുരളീധരൻ പറഞ്ഞു. അടുത്ത തെരഞ്ഞെടുപ്പ് ആകുമ്പോൾ വെറുപ്പിന്റെ കടയിലേക്ക് പോകരുതെന്നും സ്നേഹത്തിന്റെ കടയിൽ തന്നെ നിൽക്കണമെന്നും കെ.മുരളീധരൻ പറഞ്ഞു.
advertisement

'സന്ദീപ് വാര്യർ കോൺ​ഗ്രസിലേക്ക് വന്നത് ടിവിയിൽ കണ്ടു. നല്ല കാര്യമാണ്. പലരും കോൺ​ഗ്രസ് വിടുമ്പോൾ ഒരു വാര്യറെ കിട്ടിയത് നല്ല കാര്യമാണ്. രണ്ടാഴ്ച മുമ്പായിരുന്നെങ്കിൽ വയനാട്ടിലേക്ക് പ്രിയങ്ക ​ഗാന്ധിക്കുവേണ്ടി പ്രചാരണത്തിനെങ്കിലും പോകാമായിരുന്നു. അതൊരു പ്രായശ്ചിത്തമാകുമായിരുന്നു. രാഹുൽ ​ഗാന്ധിയെയൊക്കെ ശക്തമായി വിമർശിച്ചിരുന്ന ആളാണ്.

ഭാരത് ജോഡോ യാത്ര നടത്തിയസമയത്ത് കശ്മീരിലേക്കല്ല, ആൻഡമാനിലേക്കാണ് യാത്ര നടത്തേണ്ടതെന്ന് പറഞ്ഞ ആളാണ് സന്ദീപ്. അവിടെ സവർക്കറെ തടവിൽ പാർപ്പിച്ച മുറിയിൽ പോയി ക്ഷമാപണം നടത്തണമെന്നും പറഞ്ഞ ആളാണ്. ചികിത്സയ്ക്കുവേണ്ടി രാഹുൽ​ഗാന്ധിയെ കോട്ടയ്ക്കൽ അഡ്മിറ്റ് ചെയ്തപ്പോൾ കുതിരവട്ടത്താണ് പ്രവേശിപ്പിക്കേണ്ടതെന്നും സന്ദീപ് പറഞ്ഞിരുന്നതാണ്. അങ്ങിനെയുള്ള സന്ദീപ്‍ വാര്യര്‍ രണ്ടാഴ്ച മുമ്പ് വന്ന് പ്രിയങ്കഗാന്ധിക്ക് വേണ്ടി പ്രചാരണം നടത്തിയിരുന്നെങ്കില്‍ രാഹുലിനോട് ചെയ്ത തെറ്റിന് ക്ഷമാപണം നടത്തുന്നതാകുമായിരുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അടുത്ത തെരഞ്ഞെടുപ്പിന് വെറുപ്പിന്റെ കടയിലേക്ക് പോകരുത്, സ്നേഹത്തിന്റെ കടയിലെ മെമ്പര്‍ഷിപ്പ് എന്നും നിലനിര്‍ത്തണം. വന്നതിൽ സന്തോഷം. ​ഗാന്ധിയെ കൊന്നതല്ല, വെടികൊണ്ട് മരിച്ചതാണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. അതൊക്കെ ബിജെപിക്ക് വേണ്ടിയാണെന്നാണ് അദ്ദേഹം പറയുന്നത്. അതെല്ലാം കഴിഞ്ഞ കാര്യമാണ്. എന്തായാലും കോൺ​ഗ്രസിലേക്ക് സ്വാ​ഗതം.'- കെ.മുരളീധരൻ പറഞ്ഞു.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'അടുത്ത തെരഞ്ഞെടുപ്പിന് വെറുപ്പിന്റെ കടയിലേക്ക് പോകരുത്, സ്നേഹത്തിന്റെ കടയിൽ തന്നെ നിൽക്കണം'; കെ. മുരളീധരൻ
Open in App
Home
Video
Impact Shorts
Web Stories