TRENDING:

ബെന്നി ബെഹന്നാന് പിന്നാലെ വീണ്ടും രാജി; KPCC പ്രചാരണ സമിതി അധ്യക്ഷ സ്ഥാനം കെ.മുരളീധരന്‍ രാജിവച്ചു

Last Updated:

രണ്ട് പദവികള്‍ ഉള്ളതിനാലാണ് സ്ഥാനം ഒഴിയുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
യുഡിഎഫ് കൺവീനർ സ്ഥാനം രാജിവെച്ച ബെന്നി ബെഹന്നാന് പിന്നാലെ കെ മുരളീധരന്‍ എംപി കെപിസിസി പ്രചാരണ സമിതി അധ്യക്ഷസ്ഥാനം രാജിവച്ചു. രണ്ട് പദവികള്‍ ഉള്ളതിനാലാണ് സ്ഥാനം ഒഴിയുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. രാജിക്കത്ത് സോണിയാ ഗാന്ധിക്ക് കൈമാറി.
advertisement

ഫേസ്ബുക്കിലൂടെയാണ് രാജിക്കത്ത് നല്‍കിയ കാര്യം കെ മുരളീധരന്‍ അറിയിച്ചത്. ദൗത്യങ്ങള്‍ ഉത്തരവാദത്തത്തോടെ ചെയ്തുവെന്ന് ഉറപ്പുണ്ട്. ഒരാള്‍ക്ക് ഒരു പദവി ചട്ടം അനുസരിച്ചാണ് പ്രചാരണ വിഭാഗം അധ്യക്ഷ സ്ഥാനം രാജിവയ്ക്കുന്നതെന്നും രാജിക്കത്തില്‍ പറയുന്നു. പിന്തുണച്ച എല്ലാവര്‍ക്കും അദ്ദേഹം നന്ദി പറയുകയും ചെയ്തു.

Also Read യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജി പ്രഖ്യാപിച്ച് ബെന്നി ബഹനാൻ; രാജിക്കത്ത് ഇന്ന് കൈമാറും

കെ.പി.സി.സിയുടെ പ്രചാരണ സമിതി അധ്യക്ഷ സ്ഥാനം ഒഴിയുകയാണ്.

advertisement

ഇതറിയിച്ചു കോൺഗ്രസ് പ്രസിഡന്റ് ശ്രീമതി. സോണിയാഗാന്ധിക്ക് ഇന്ന് കത്ത് നൽകി. പിന്തുണച്ച എല്ലാവർക്കും ഹൃദയപൂർവ്വം നന്ദി അറിയിക്കുന്നു.

Posted by K Muraleedharan on Sunday, September 27, 2020

യുഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് ബെന്നി ബഹ്നാൻ രാജി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് കെ.മുരളീധരനും രാജി പ്രഖ്യാപിച്ചത്. സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തില്‍ വേണ്ട കൂടിയാലോചനകള്‍ നടക്കുന്നില്ലെന്ന പരാതി മുരളീധരന് ഉണ്ടായിരുന്നുവെന്നാണ് സൂചന. ഇതും രാജിക്ക് കാരണമായെന്നാണ് വിവരം.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ബെന്നി ബെഹന്നാന് പിന്നാലെ വീണ്ടും രാജി; KPCC പ്രചാരണ സമിതി അധ്യക്ഷ സ്ഥാനം കെ.മുരളീധരന്‍ രാജിവച്ചു
Open in App
Home
Video
Impact Shorts
Web Stories