advertisement

യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജി പ്രഖ്യാപിച്ച് ബെന്നി ബഹനാൻ; രാജിക്കത്ത് ഇന്ന് കൈമാറും

Last Updated:

ഉമ്മൻ ചാണ്ടി തന്നോട് രാജി ആവശ്യപ്പെട്ടിട്ടില്ല. ആവശ്യപ്പെട്ടിരുന്നെങ്കിൽ നേരത്തെ രാജിവെച്ചേനെയെന്നും ബെന്നി ബഹനാൻ

കൊച്ചി: യു.ഡി.എഫ് കൺവീനർ സ്ഥാനത്ത് നിന്നും രാജി പ്രഖ്യാപിച്ച് ബെന്നി ബഹനാൻ എം.പി. തീരുമാനം കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും രാജിക്കത്ത് ഇന്ന് തന്നെ കൈമാറുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. തനിക്ക് ഉമ്മൻ ചാണ്ടിയുമായി ഭിന്നതയുണ്ടെന്ന തരത്തിലുള്ള മാധ്യമ വാർത്തകൾ വേദനിപ്പിച്ചു. സ്ഥാനമൊഴിഞ്ഞാൽ അത്തരം ചർച്ചകൾ അവസാനിപ്പിക്കാനാകുമെന്നാണ് കരുതുന്നതെന്നും ബെന്നി ബഹനാൻ പറഞ്ഞു.
കോൺഗ്രസ് ദേശീയ നേതൃത്വം നടപ്പാക്കിയ ഒരു പാക്കേജിൻ്റെ അടിസ്ഥാനത്തിലാണ് താൻ മുന്നണി ചെയർമാനായത്. ആ പാക്കേജ് നടപ്പിലായി. കൺവീനർ സ്ഥാനമുയായി ബദ്ധപ്പെട്ടുണ്ടായ ചർച്ചകൾ വേദനിപ്പിച്ചെന്നും സ്ഥാനമാനങ്ങളല്ല തന്നെ വളർത്തിയതെന്നും അദ്ദേഹം പറഞ്ഞു. കൺവീനറായിരുന്നപ്പോൾ താൻ എടുത്ത തീരുമാനങ്ങൾ പാർട്ടിയ്ക്ക് ഗുണകരമായി.  ഉമ്മൻ ചാണ്ടി തന്നോട് രാജി ആവശ്യപ്പെട്ടിട്ടില്ല. ആവശ്യപ്പെട്ടിരുന്നെങ്കിൽ  നേരത്തെ രാജിവെച്ചേനെ. തനിക്കെതിരായ വാർത്ത ഏതെങ്കിലും ഉറവിടത്തിൽ നിന്നായിരിക്കും വന്നതെന്നും അദ്ദേഹം പറഞ്ഞു.
പാർലമെന്റ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ ബെന്നി ബഹനാൻ കൺവീനർ സ്ഥാനം ഒഴിയണമെന്ന ആവശ്യ കോൺഗ്രസിൽ ഉയർന്ന് വന്നിരുന്നു. ബന്നി ബഹനാൻ പാർലമെന്റ് അംഗമായി വിജയിച്ചതിനാൽ കൺവീനർ സ്ഥാനത്ത് എം.എം ഹസൻ വരട്ടേയെന്ന നിർദ്ദേശം എ ഗ്രൂപ്പ് നേതാക്കളാണ് മുന്നോട്ടു വച്ചത്. ഇതനിടെ ബെന്നി ബഹനാൻ ഐ ഗ്രൂപ്പുമായി അടുക്കുന്നെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചു. ഇതിനു പിന്നാലെയാണ് മാധ്യമങ്ങൾക്ക് മുന്നിൽ ബെന്നി ബഹനാൻ രാജി പ്രഖ്യാപിച്ചത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജി പ്രഖ്യാപിച്ച് ബെന്നി ബഹനാൻ; രാജിക്കത്ത് ഇന്ന് കൈമാറും
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement