TRENDING:

K-RUN | കെഎസ്ആര്‍ടിസി മുതല്‍ വാട്ടര്‍ മെട്രോ വരെ ; 'കെ-റണ്‍' ഗെയിം അവതരിപ്പിച്ച് കേരളീയം സംഘാടകര്‍

Last Updated:

കേരളത്തിന്‍റെ ഭൂപ്രകൃതിയും വികസന കാഴ്ചകളും പശ്ചാത്തലമായി വരുന്ന ഗെയിം ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ലോഞ്ച് ചെയ്തു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കേരളീയം ആഘോഷത്തിന്‍റെ ഭാഗമായി മൊബൈല്‍ ഗെയിം അവതരിപ്പിച്ച് സംഘാടകര്‍. കെ – റണ്‍ ( K-RUN കേരള എവലൂഷൻ റൺ) എന്ന് പേര് നല്‍കിയിരിക്കുന്ന ഗെയിം പഴയ കേരളത്തില്‍ നിന്നും പുതിയ കേരളത്തിലേക്കുള്ള യാത്രയാണ്. കേരളത്തിന്‍റെ ഭൂപ്രകൃതിയും വികസന കാഴ്ചകളും പശ്ചാത്തലമായി വരുന്ന ഗെയിം ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ലോഞ്ച് ചെയ്തു.
advertisement

കെ.എസ്.ആർ.ടി.സിയും, കൊച്ചി മെട്രോയും വാട്ടർമെട്രോയും വിമാനത്താവളങ്ങളും ഗെയിമില്‍ പശ്ചാത്തലമായി വരുന്നു. ആരോഗ്യം, വിദ്യാഭ്യാസം, മൽസ്യബന്ധനം തുടങ്ങി സംസ്ഥാനവുമായി ബന്ധപ്പെട്ട വിവിധ മേഖലകൾ ഗെയിമിലെ യാത്രയിൽ വന്നുപോകും. ആകർഷകമായ ത്രീ ഡി അസറ്റുകൾ, വിഷ്വൽ എഫക്ട്സ്, സ്പേഷ്യൽ ഓഡിയോ തുടങ്ങിയവ ഗെയിമിനു മാറ്റുകൂട്ടുന്നു.

advertisement

ഓട്ടത്തിനിടെ കോയിനുകളും സമ്മാനങ്ങളും ശേഖരിക്കാം. ഗെയിമിൽ ഉൾപ്പെടുത്തിയിട്ടുള്ള ചോദ്യങ്ങൾക്ക് ശരിയായി ഉത്തരം നൽകിയാൽ ബോണസ് പോയിന്റുകൾ ലഭിക്കും. വിനോദത്തിലൂടെ വിജ്ഞാനം എന്നതാണ് ലക്ഷ്യം.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ആൻഡ്രോയ്ഡ്, വെബ് ആപ്ളിക്കേഷനുകളാണ് നിലവിൽ പൂർത്തിയായത്. ഗൂഗിൾ പ്ലേ സ്റ്റോറിൽ ‘K-Run’ എന്നു സെർച്ച് ചെയ്ത് ഗെയിം ഇൻസ്റ്റാൾ ചെയ്യാം. വൈകാതെ ഐ.ഒ.എസ് പ്ലാറ്റ്ഫോമിലും ലഭ്യമാകും.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
K-RUN | കെഎസ്ആര്‍ടിസി മുതല്‍ വാട്ടര്‍ മെട്രോ വരെ ; 'കെ-റണ്‍' ഗെയിം അവതരിപ്പിച്ച് കേരളീയം സംഘാടകര്‍
Open in App
Home
Video
Impact Shorts
Web Stories