സിഒടി നസീർ വധശ്രമ കേസുമായി ബന്ധപ്പെട്ട് എഎൻ ഷംസീർ എംഎൽഎയുടെ വാഹനം ഇന്നാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. വാഹനത്തിൽ വെച്ചാണ് ആക്രമണത്തിനുള്ള ഗൂഡാലോചന നടന്നതെന്ന് ആയിരുന്നു പ്രതികൾ പൊലീസിന് മൊഴി നൽകിയിരുന്നത്. എംഎൽഎ ഉപയോഗിക്കുന്ന വാഹനം കസ്റ്റഡിയിൽ എടുക്കാത്തതിനെ സംബന്ധിച്ച് വ്യാപക ആക്ഷേപം ഉയർന്നിരുന്നു.
സിഒടി നസീർ വധശ്രമക്കേസ്; AN ഷംസീർ എംഎൽഎയുടെ വാഹനം പൊലീസ് കസ്റ്റഡിയിൽ എടുത്തു
കെ എൽ 07 സി ഡി 6887 എന്ന രജിസ്ട്രേഷനുള്ള ഇന്നോവ കാർ ഷംസീറിന്‍റെ സഹോദരൻ എ എൻ ഷാഹിറിന്‍റെ ഉടമസ്ഥയിലാണ്. ഈ കാറിലിരുന്നാന്ന് പദ്ധതി തയ്യാറാക്കിയത് എന്ന് കേസിലെ പ്രതി പൊട്ട്യൻ സന്തോഷ് പൊലീസിന് മൊഴി നൽകിയിരുന്നു. തലശ്ശേരി ഏരിയ കമ്മിറ്റി മുൻ ഓഫീസ് സെക്രട്ടറി എൻ കെ രാഗേഷിനെ ചോദ്യം ചെയ്തതോടെ കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭിച്ചു.
advertisement
കാർ കസ്റ്റഡിയിൽ എടുക്കാൻ പൊലീസ് വിമുഖത പ്രകടിപ്പിക്കുന്നു എന്ന ശക്തമായ ആക്ഷേപം പല കോണുകളിൽ നിന്നും ഉയർന്നിരുന്നു. പൊലീസ് അന്വേഷിക്കുന്ന വാഹനത്തിൽ എംഎൽഎ ജില്ലാ കമ്മിറ്റി യോഗത്തിന് എത്തിയതും വിവാദമായിരുന്നു.