advertisement

സിഒടി നസീർ വധശ്രമക്കേസ്; AN ഷംസീർ എംഎൽഎയുടെ വാഹനം പൊലീസ് കസ്റ്റഡിയിൽ എടുത്തു

Last Updated:

കെ എൽ 07 സി ഡി 6887 എന്ന രജിസ്ട്രേഷനുള്ള ഇന്നോവ കാർ ഷംസീറിന്‍റെ സഹോദരൻ എ എൻ ഷാഹിറിന്‍റെ ഉടമസ്ഥയിലാണ്.

കണ്ണൂർ: സിഒടി നസീർ വധശ്രമ കേസിൽ എ എൻ ഷംസീർ എംഎൽഎയുടെ വാഹനം പൊലീസ് കസ്റ്റഡിയിൽ എടുത്തു. വാഹനത്തിൽ വെച്ചാണ് ആക്രമണത്തിലുള്ള ഗൂഡാലോചന നടന്നതെന്ന് പ്രതികൾ പൊലീസിന് മൊഴി നൽകിയിരുന്നു. എംഎൽഎ ഉപയോഗിക്കുന്ന വാഹനം കസ്റ്റഡിയിൽ എടുക്കാത്തതിനെ സംബന്ധിച്ച് വ്യാപക ആക്ഷേപം ഉയർന്നിരുന്നു.
വടകര പാർലമെന്‍റ് തെരഞ്ഞെടുപ്പിലെ സ്വതന്ത്ര സ്ഥാനാർഥി സി ഒ ടി നസീറിനെ ആക്രമിക്കാനുള്ള ഗൂഡാലോചന നടന്നത് എ എൻ ഷംസീർ ഉപയോഗിക്കുന്ന കാറിലായിരുന്നു എന്നാണ് പോലീസിന്‍റെ കണ്ടെത്തൽ. ഇതിനെ തുടർന്നാണ് തലശ്ശേരി സി ഐ സനൽ കുമാറിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം വാഹനം പിടിച്ചെടുത്തത്.
കെ എൽ 07 സി ഡി 6887 എന്ന രജിസ്ട്രേഷനുള്ള ഇന്നോവ കാർ ഷംസീറിന്‍റെ സഹോദരൻ എ എൻ ഷാഹിറിന്‍റെ ഉടമസ്ഥയിലാണ്. ഈ കാറിലിരുന്നാന്ന് പദ്ധതി തയ്യാറാക്കിയത് എന്ന് കേസിലെ പ്രതി പൊട്ട്യൻ സന്തോഷ് പൊലീസിന് മൊഴി നൽകിയിരുന്നു. തലശ്ശേരി ഏരിയ കമ്മിറ്റി മുൻ ഓഫീസ് സെക്രട്ടറി എൻ കെ രാഗേഷിനെ ചോദ്യം ചെയ്തതോടെ കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭിച്ചു.
advertisement
കാർ കസ്റ്റഡിയിൽ എടുക്കാൻ പൊലീസ് വിമുഖത പ്രകടിപ്പിക്കുന്ന എന്ന ശക്തമായ ആക്ഷേപം പല കോണുകളിൽ നിന്ന് ഉയർത്തിരുന്നു. പൊലീസ് അന്വേഷിക്കുന്ന വാഹനത്തിൽ എംഎൽഎ ജില്ലാ കമ്മിറ്റി യോഗത്തിന് എത്തിയതും വിവാദമായിരുന്നു. എംഎൽഎയുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ഉൾപ്പെടെയുള്ള കക്ഷികൾ പ്രക്ഷോഭവുമായി മുന്നോട് പോകുന്ന സാഹചര്യത്തിലാണ് പൊലീസ് വാഹനം പിടിച്ചെടുത്തത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സിഒടി നസീർ വധശ്രമക്കേസ്; AN ഷംസീർ എംഎൽഎയുടെ വാഹനം പൊലീസ് കസ്റ്റഡിയിൽ എടുത്തു
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement