കേരളത്തിൽ നടക്കുന്ന അത്രയും രാഷ്ട്രീയ കൊലപാതകങ്ങൾ ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും നടക്കുന്നില്ലെന്നും പോലീസിന്റെ പരാജയമാണ് ഇത് വ്യക്തമാക്കുന്നതെന്നും സുധാകരൻ പറഞ്ഞു. തെറ്റ് ചെയ്യുന്നവരെ ശിക്ഷിക്കാറില്ലെന്നു൦ ഇതാണ് സംസ്ഥാനത്തെ ക്രമസമാധാന നില തകർത്തെന്നും സംഭവങ്ങൾക്കെല്ലാം പുറകിൽ ലഹരി മാഫിയ ആണെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
സംസ്ഥാന സർക്കാരിന്റെ പോലീസ് നയം തകർന്നെന്നും സുധാകരൻ പറഞ്ഞു. അക്രമം നടക്കുന്ന സാഹചര്യങ്ങളിൽ പോലീസിനെ നിസ്സഹായരാക്കുന്ന സമീപനമാണ് സർക്കാർ നടത്തുന്നതെന്നും സുധാകരൻ കുറ്റപ്പെടുത്തി. ഇത് കേരളത്തിലെ പോലീസ് സംവിധനത്തെ പാടെ തകർക്കുകയാണ് ചെയ്തതെന്നും സുധാകരൻ പറഞ്ഞു.
advertisement
സിപിഎമ്മും ബിജെപിയും രാഷ്ട്രീയ കൊലപാതകങ്ങൾ ശീലമാക്കിയിരിക്കുകയാണെന്നും സുധാകരൻ പറഞ്ഞു. 'കൊടുത്താൽ കിട്ടും, കിട്ടിയാൽ കൊടുക്കുമെന്ന രീതിയാണ് സിപിഎമ്മിനും ബിജെപിക്കും' -സുധാകരൻ പറഞ്ഞു.
Also read- കണ്ണൂർ പുന്നോലിലെ ഹരിദാസിന്റെ കൊലപാതകം; 'ബിജെപി ആസൂത്രണം ചെയ്തത്': കോടിയേരി ബാലകൃഷ്ണൻ
ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് തലശ്ശേരി ന്യൂമാഹിക്കടുത്ത് പുന്നോൽ സ്വദേശിയായ സിപിഎം പ്രവർത്തകൻ ഹരിദാസിനെ വെട്ടിക്കൊലപ്പെടുത്തിയത്. വീട്ടിന് സമീപത്ത് വെച്ചാണ് ഹരിദാസിന് വെട്ടേറ്റത്. ബഹളം കേട്ട് ബന്ധുക്കളും സ്ഥലത്തെത്തിയിരുന്നു. ബന്ധുക്കളുടെ മുന്നിൽ വെച്ചാണ് അക്രമം നടന്നത്.
രണ്ട് ബൈക്കുകളിലായി എത്തിയ അക്രമി സംഘമാണ് കൊല നടത്തിയത്. ഹരിദാസനു നേരെയുള്ള അക്രമം തടയാൻ ശ്രമിക്കുന്നതിനിടെ സഹോജരൻ സുരനും വെട്ടേറ്റു. ഹരിദാസിന്റെ കാല് വെട്ടിമാറ്റിയ നിലയിലാണ്. കാൽ പൂർണമായും അറ്റുപോയ നിലയിലായിരുന്നു.
ഒരാഴ്ച മുമ്പ് പ്രദേശത്ത് സി പി എം - ആർ എസ് എസ് സംഘർഷം ഉണ്ടായിരുന്നു. കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു. അക്രമം നടന്ന സ്ഥലത്തും പ്രദേശത്തുമായി കൂടുതൽ പൊലവീസിനെ സുരക്ഷക്കായി വിന്യസിച്ചിട്ടുണ്ട്.