ജില്ലയിലെ പോലീസ് സംവിധാനം പൂർണമായും നിഷ്ക്രിയമായ അവസ്ഥയിലാണ്. സിപിഎം ക്രിമിനൽസംഘം അഴിഞ്ഞാടുമ്പോൾ പോലീസ് കാഴ്ചക്കാരെ പോലെ നോക്കി നിൽക്കുന്നു. കാക്കി ഉടുപ്പിന്റെ മാന്യതയും ഉത്തരവാദിത്വവും കളഞ്ഞു കുളിക്കാതെ ജില്ലയിലെ പോലീസ് സേന പെരുമാറണമെന്നും നാടിനെ കലാപത്തിലേക്ക് നയിക്കാനുള്ള സിപിഎം നീക്കം അനുവദിക്കില്ലെന്നും കെ സുധാകരൻ പ്രസ്താവനയിൽ പറഞ്ഞു.
കണ്ണൂര്‍ ജില്ല വീണ്ടും കാലാപ ഭൂമിയാക്കാന്‍ സി.പി.എം ശ്രമിക്കുകയാണെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും ആരോപിച്ചു.
advertisement
സി.പി.എമ്മിന്റെ നിയന്ത്രണത്തില്‍ കണ്ണൂര്‍ ജില്ലയില്‍ പലഭാഗത്തും ആയുധ നിര്‍മ്മാണം തകൃതിയായി നടക്കുന്നു. ബോംബ് നിര്‍മ്മാണം സി.പി.എമ്മിന് കുടില്‍ വ്യവസായമാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് ഉത്തരവാദപ്പെട്ട പൊലീസ് നിഷ്‌ക്രിയത്വം തുടരുകയാണെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.