'ബോംബ്‌ നിര്‍മ്മാണം അവസാനിപ്പിക്കാന്‍ സി.പി.എം തയാറാകണം': മുല്ലപ്പള്ളി രാമചന്ദ്രന്‍

Last Updated:

ബോംബു നിര്‍മ്മാണങ്ങളില്‍ സി.പി.എമ്മിന്റെ പങ്ക്‌ വ്യക്തമായി തിരിച്ചറിഞ്ഞിട്ടും ഇവര്‍ക്കെതിരെ പൊലീസ്‌ നിയമനടപടി സ്വീകരിക്കാത്തത്‌ സി.പി.എമ്മിന്റെ ഇടപെടല്‍ കൊണ്ടാണ്‌.

തിരുവനന്തപുരം: കണ്ണൂര്‍ ജില്ല വീണ്ടും കാലാപ ഭൂമിയാക്കാന്‍ സി.പി.എം ശ്രമിക്കുകയാണെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. അതിന്റെ  ഒടുവിലത്തെ ഉദാഹരണമാണ്‌ ബോംബ്‌ നിര്‍മ്മാണത്തിനിടെ മട്ടന്നൂരില്‍ സി.പി.എം പ്രവര്‍ത്തകന്റെ വീട്ടില്‍ നടന്ന സ്‌ഫോടനമെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.
സി.പി.എമ്മിന്റെ നിയന്ത്രണത്തില്‍ കണ്ണൂര്‍ ജില്ലയില്‍ പലഭാഗത്തും ആയുധ നിര്‍മ്മാണം തകൃതിയായി നടക്കുന്നു. ബോംബ്‌ നിര്‍മ്മാണം സി.പി.എമ്മിന്‌ കുടില്‍ വ്യവസായമാണ്‌. ഇത്തരം പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന്‌ ഉത്തരവാദപ്പെട്ട പൊലീസ്‌ നിഷ്‌ക്രിയത്വം തുടരുകയാണെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.
ഗുരുതരമായ സാഹചര്യമാണ്‌ കണ്ണൂരിലുള്ളത്‌. കണ്ണൂരില്‍ നടക്കുന്ന ബോംബു നിര്‍മ്മാണങ്ങളില്‍ സി.പി.എമ്മിന്റെ പങ്ക്‌ വ്യക്തമായി തിരിച്ചറിഞ്ഞിട്ടും ഇവര്‍ക്കെതിരെ പൊലീസ്‌ നിയമനടപടി സ്വീകരിക്കാത്തത്‌ സി.പി.എമ്മിന്റെ ഇടപെടല്‍ കൊണ്ടാണ്‌. ആഴ്‌ചകള്‍ക്ക്‌ മുന്‍പാണ്‌ മുഖ്യമന്ത്രിയുടേയും പാര്‍ട്ടി സെക്രട്ടറിയുടേയും തട്ടകമായ തലശ്ശേരിയില്‍ ബോംബ്‌ നിര്‍മ്മാണത്തിനിടെ പൊട്ടിത്തെറിയുണ്ടായി സി.പി.എം പ്രവര്‍ത്തകന്റെ കൈപ്പത്തികള്‍ നഷ്ടപ്പെട്ടതെന്ന് മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.
advertisement
പാര്‍ട്ടീഗ്രാമങ്ങള്‍ ഒരു മറയാക്കിയാണ്‌ സി.പി.എം ബോംബ്‌ നിര്‍മ്മാണം നടത്തുന്നത്‌. ഈ വിഷയത്തില്‍ ബി.ജെ.പിയും ഒട്ടും പിറകിലല്ല. ബോംബ്‌ നിര്‍മ്മാണത്തിലും ആയുധ ശേഖരത്തിലും ആളെക്കൊല്ലുന്നതിലും സി.പി.എമ്മും ബി.ജെ.പിയും പരസ്‌പരം വര്‍ഷങ്ങളായി മത്സരിക്കുകയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ബോംബ്‌ നിര്‍മ്മാണം അവസാനിപ്പിക്കാന്‍ സി.പി.എം തയാറാകണം': മുല്ലപ്പള്ളി രാമചന്ദ്രന്‍
Next Article
advertisement
'ഉമ്മന്‍ചാണ്ടിയുടെ ഓർമദിനത്തില്‍ സ്ഥാനത്തുനിന്ന് അപമാനിച്ച് പുറത്താക്കി; തിരഞ്ഞെടുപ്പ് കഴിഞ്ഞ് എല്ലാം പറയും': ചാണ്ടി ഉമ്മന്‍
'ഉമ്മന്‍ചാണ്ടിയുടെ ഓർമദിനത്തില്‍ സ്ഥാനത്തുനിന്ന് അപമാനിച്ച് പുറത്താക്കി; തിരഞ്ഞെടുപ്പ് കഴിഞ്ഞ് എല്ലാം പറയും'
  • ചാണ്ടി ഉമ്മനെ യൂത്ത് കോൺഗ്രസ് ഔട്ട് റീച്ച് സെൽ ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തത് അതൃപ്തി സൃഷ്ടിച്ചു.

  • ഉമ്മന്‍ചാണ്ടിയുടെ ഓര്‍മദിനത്തില്‍ തന്നെ സ്ഥാനത്ത് നിന്ന് പുറത്താക്കിയതില്‍ ചാണ്ടി ഉമ്മന്‍ തുറന്നടിച്ചു.

  • "തിരഞ്ഞെടുപ്പ് കഴിഞ്ഞ് എല്ലാം പറയും, പാര്‍ട്ടി തീരുമാനങ്ങള്‍ അംഗീകരിക്കണം," ചാണ്ടി ഉമ്മന്‍ പറഞ്ഞു.

View All
advertisement