TRENDING:

'പിഎം ശ്രീ ഒപ്പിട്ടതോടെ കേരളത്തിലും ഹെഡ്ഗേവാറെയും സവര്‍ക്കറെയും കുറിച്ച് പഠിപ്പിക്കും'; കെ. സുരേന്ദ്രൻ

Last Updated:

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പ്രാധാന്യം വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിക്ക് ഇപ്പോൾ മനസ്സിലായെന്നും അതുപോലെ തന്നെ മുഖ്യമന്ത്രി പിണറായിക്കും അത് മനസ്സിലാകുമെന്ന് കരുതുന്നുവെന്നും സുരേന്ദ്രൻ പറഞ്ഞു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ചതോടെ ഇനി കേരളത്തിലും ഹെഡ്ഗേവാറിനെയും സവര്‍ക്കറിനെയും കുറിച്ചും പഠിപ്പിക്കേണ്ടി വരുമെന്നും ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ദേശീയ വിദ്യാഭ്യാസ നയം (NEP) ഇനി പൂർണ്ണമായ അർത്ഥത്തിൽ സംസ്ഥാനത്ത് നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. പഠിക്കാൻ ഇഷ്ടമില്ലാത്തവർ പോലും അത് പഠിക്കേണ്ടിവരുമെന്നും സുരേന്ദ്രൻ പരാമർശിച്ചു.
News18
News18
advertisement

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പ്രാധാന്യം വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിക്ക് ഇപ്പോൾ മനസ്സിലായെന്നും അതുപോലെ തന്നെ മുഖ്യമന്ത്രി പിണറായിക്കും അത് മനസ്സിലാകുമെന്ന് കരുതുന്നുവെന്നും സുരേന്ദ്രൻ പറഞ്ഞു. വിഷയത്തിൽ വിമർശനം ഉന്നയിച്ച സിപിഐയെ അദ്ദേഹം പരിഹസിക്കുകയും ചെയ്തു. “സിപിഐ കുരയ്ക്കും, പക്ഷേ കടിക്കില്ല” എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കരിക്കുലം പരിഷ്കരണത്തിലും ഇനി കേന്ദ്രത്തിന്റെ ഇടപെടൽ ഉണ്ടാകുമെന്ന് സുരേന്ദ്രൻ സൂചിപ്പിച്ചു. പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരുമായി എന്തെങ്കിലും ‘ഡീൽ’ ഉണ്ടായോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 'കരാർ ഒപ്പുവെച്ചതിനെക്കുറിച്ച് സിപിഎമ്മിലെ മറ്റ് മന്ത്രിമാർക്ക് പോലും അറിയില്ല; പിണറായിയും ശിവൻകുട്ടിയും മാത്രമാണ് വിവരം അറിഞ്ഞതെന്നും' സുരേന്ദ്രൻ ആരോപിച്ചു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'പിഎം ശ്രീ ഒപ്പിട്ടതോടെ കേരളത്തിലും ഹെഡ്ഗേവാറെയും സവര്‍ക്കറെയും കുറിച്ച് പഠിപ്പിക്കും'; കെ. സുരേന്ദ്രൻ
Open in App
Home
Video
Impact Shorts
Web Stories