TRENDING:

'ധർമടത്തെ കോവിഡിന് എന്തെങ്കിലും പ്രത്യേകത ഉണ്ടോ'; മുഖ്യമന്ത്രിയെ പരിഹസിച്ച് കെ സുരേന്ദ്രൻ 

Last Updated:

സ്വർണക്കടത്തിൽ കുടുങ്ങി ജനങ്ങളെ അഭിമുഖീകരിക്കാൻ കഴിയാത്ത സാഹചര്യമാണ് മുഖ്യമന്ത്രിക്കെന്ന ആരോപണം സുരേന്ദ്രൻ കണ്ണൂരിൽ ആവർത്തിച്ചു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ പൊതുപ്രചരണ രംഗത്തു നിന്ന് വിട്ടുനിൽക്കുന്നുവെന്ന് മുഖ്യമന്ത്രിയെ പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ . "സ്വന്തം മണ്ഡലമായ ധർമ്മടത്ത് മുഖ്യമന്ത്രി പ്രചാരണം നടത്തുന്നുണ്ട്. കോവിഡ് കൊണ്ടാണ് മറ്റിടങ്ങളിൽപ്രചരണത്തിന് ഇറങ്ങാത്തത് എങ്കിൽ ധർമടത്തെ കോവിഡിന് എന്തെങ്കിലും പ്രത്യേകതയുണ്ടോ ?" എന്നായിരുന്നു സുരേന്ദ്രനെ പരിഹാസം.
advertisement

സ്വർണക്കടത്തിൽ കുടുങ്ങി ജനങ്ങളെ അഭിമുഖീകരിക്കാൻ കഴിയാത്ത സാഹചര്യമാണ് മുഖ്യമന്ത്രിക്കെന്ന ആരോപണം സുരേന്ദ്രൻ കണ്ണൂരിൽ ആവർത്തിച്ചു. സി എം രവീന്ദ്രനെ ഇ ഡി വീണ്ടും ചോദ്യം ചെയ്യാൻ വിളിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രി തിരുവനന്തപുരത്തുനിന്ന് ധർമ്മടത്തേക്ക് മാറിയത് എന്നും സുരേന്ദ്രൻ കണ്ണൂരിൽ ആരോപിച്ചു.

You may also like:സിഎം രവീന്ദ്രനെ ഡിസ്ചാർജ് ചെയ്യേണ്ടെന്ന് മെഡിക്കൽ ബോർഡ്; ഇഡിയ്ക്ക് മുന്നിൽ നാളെയും ഹാജരാകില്ല

advertisement

എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പിന്റെ പ്രചാരണ രംഗത്ത് മുഖ്യമന്ത്രി ഇല്ല എന്ന ആരോപണം അവാസ്തവമാണെന്ന് എ വിജയരാഘവൻ പ്രതികരിച്ചു. സർക്കാരിൻറെ നേട്ടങ്ങൾ ഉയർത്തി കാണിച്ചാണ് കേരളത്തിൽ യുഡിഎഫ് സ്ഥാനാർഥികൾ പ്രചരണത്തിന് ഇറങ്ങുന്നത്. 36,000 ബൂത്തുകളിലെ വോട്ടർമാരെ മുഖ്യമന്ത്രി ഓൺലൈനായി അഭിസംബോധന ചെയ്തു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

നിലവിൽ പൊതുയോഗങ്ങൾ സംഘടിപ്പിച്ച വലിയ ആൾക്കൂട്ടത്തെ അഭിസംബോധന ചെയ്യാൻ കഴിയാത്ത സാഹചര്യമാണ് സംസ്ഥാനത്ത് കോവിഡ് മൂലം ഉള്ളത് എന്നും സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവൻ പറഞ്ഞു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ധർമടത്തെ കോവിഡിന് എന്തെങ്കിലും പ്രത്യേകത ഉണ്ടോ'; മുഖ്യമന്ത്രിയെ പരിഹസിച്ച് കെ സുരേന്ദ്രൻ 
Open in App
Home
Video
Impact Shorts
Web Stories