ഗണപതിനിന്ദ നടത്തിയ ഷംസീർ പറഞ്ഞതിൽ ഉറച്ചുതന്നെ നിൽക്കുന്നു. താടിയുള്ള അപ്പൂപ്പനെയേ പേടിയുള്ളൂ എന്നർത്ഥം. ഇടതുപക്ഷ(ച്ച) മുന്നണിതന്നെയെന്ന് കെ.സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
സൗദി അറേബ്യ സന്ദര്‍ശനത്തിനിടെ പള്ളികളില്‍ മൈക്കിലൂടെ വാങ്ക് വിളിക്കുന്നത് കേട്ടില്ലെന്ന പരാമര്‍ശത്തില്‍ വിശദീകരണവുമായി മന്ത്രി സജി ചെറിയാനെത്തിയിരുന്നു. ബാങ്ക് വിളി കേട്ടില്ലെന്ന പരാമർശം തനിക്ക് ലഭിച്ച തെറ്റായ വിവരത്തിൽ നിന്നും സംഭവിച്ചതാണെന്ന് മന്ത്രി പറഞ്ഞു.
advertisement
പ്രസംഗത്തിലെ ചില ഭാഗങ്ങൾ എന്റെ ഉദ്ദേശശുദ്ധിയെ മനസിലാക്കാതെയാണ് ചിലർ പ്രചരിപ്പിക്കുന്നത്. സൗദി അറേബ്യയിൽ സന്ദർശനം നടത്തിയ അവസരത്തിൽ മതാനുഷ്ഠാനങ്ങൾ, പ്രഭാഷണങ്ങൾ എന്നിവ നടത്തുന്നത് സംബന്ധിച്ചും അവിടെ പാലിക്കുന്ന മിതത്വത്തെ സംബന്ധിച്ചും മറ്റ് മതസ്ഥരോടും അന്യനാട്ടുകാരോടും അവർ കാണിക്കുന്ന സ്നേഹവും ബഹുമാനത്തെപ്പറ്റിയും സഹയാത്രികൻ പറഞ്ഞതാണ് പരാമർശിച്ചതെന്ന് മന്ത്രി വിശദീകരിച്ചു. മതസൗഹാർദത്തിന്റെ മികച്ച മാതൃക തനിക്കവിടെ കാണാനായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സജി ചെറിയാന്‍റെ പ്രസംഗത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പരാമര്‍ശത്തെ എതിര്‍ത്ത് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തിലെ തെറ്റിദ്ധാരണ ഒഴിവാക്കണമെന്ന് അഭ്യര്‍ഥിച്ച് മന്ത്രി നേരിട്ടെത്തിയത്.