'സൗദിയില്‍ പള്ളിയിലെ വാങ്ക് വിളി പുറത്തുകേട്ടാല്‍ വിവരമറിയും; പബ്ലിക് ന്യൂയിസെന്‍സ് പാടില്ല, അതാണവിടുത്തെ നിയമം; മന്ത്രി സജി ചെറിയാന്‍
- Published by:Arun krishna
- news18-malayalam
Last Updated:
ഭയങ്കര തീവ്രവാദികളായ ആളുകളായിരിക്കും ഇവിടെ താമസിക്കുന്നതെന്ന് കരുതി, കാരണം, എക്സ്ട്രീം ആയിട്ടുള്ള വിശ്വാസികളാണ്. പക്ഷെ ഒരിടത്തുനിന്നും വാങ്ക് വിളികേള്‍ക്കാത്തത് തന്നെ അത്ഭുതപ്പെടുത്തിയെന്ന് മന്ത്രി പറഞ്ഞു.
സൗദി അറേബ്യയിലെ പള്ളികളില്‍ മൈക്കിലൂടെ വാങ്ക് വിളിക്കുന്നത് പബ്ലിക് ന്യൂയിസെന്‍സായാണ് കാണുന്നതെന്ന് മന്ത്രി സജി ചെറിയാന്‍. സൗദിയിലേക്ക് യാത്രപോയപ്പോള്‍ ഒരിടത്തും ബാങ്കുവിളി കേട്ടില്ല. ഭയങ്കര തീവ്രവാദികളായ ആളുകളായിരിക്കും ഇവിടെ താമസിക്കുന്നതെന്ന് കരുതി, കാരണം, എക്സ്ട്രീം ആയിട്ടുള്ള വിശ്വാസികളാണ്. പക്ഷെ ഒരിടത്തുനിന്നും വാങ്ക് വിളികേള്‍ക്കാത്തത് തന്നെ അത്ഭുതപ്പെടുത്തിയെന്ന് മന്ത്രി പറഞ്ഞു.
കൂടെയുണ്ടായിരുന്ന ആളിനോട് ചോദിച്ചപ്പോള്‍ അവിടെ പ്രാര്‍ത്ഥനകളെല്ലാം അകത്താണ് നടക്കുന്നതെന്ന് അറിഞ്ഞു. പുറത്തു വാങ്ക് കേട്ടാല്‍ വിവരമറിയും. അവരുടെ വിശ്വാസത്തിന് വാങ്ക് വിളിക്കാന്‍ അവിടെ അവര്‍ക്ക് അവകാശമുണ്ട്. പക്ഷെ പുറത്തുകേട്ടാല്‍ അത് പബ്ലിക് ന്യൂയിസെന്‍സാണ്..അത് പാടില്ല.. അതാണവിടുത്തെ നിയമമെന്ന് മന്ത്രി പറഞ്ഞു.
Also Read – ‘ഇസ്ലാമിക തീവ്രവാദികളെ പ്രീണിപ്പിക്കാൻ സ്പീക്കറും മരുമകൻ മന്ത്രിയും തമ്മിൽ മത്സരം’; വി.മുരളീധരന്
‘സൗദി അറേബ്യയിൽ ചെന്നപ്പോൾ ഞാൻ വിചാരിച്ചു, ഭയങ്കര തീവ്രവാദികളായ ആളുകളായിരിക്കും ഇവിടെ താമസിക്കുന്നതെന്ന്. കാരണം, എക്സ്ട്രീം ആയിട്ടുള്ള വിശ്വാസികളാണ്. ഞാൻ പോയ ഒരിടത്തും ബാങ്കുവിളി കണ്ടില്ല. കൂടെ വന്ന ആളോട് ഇതേക്കുറിച്ച് ചോദിച്ചപ്പോൾ പറഞ്ഞു, പുറത്ത് കേട്ടാൽ വിവരമറിയും എന്ന്. അദ്ഭുതപ്പെട്ടുപോയി. അവർക്ക് അവരുടെ വിശ്വാസത്തിന് ബാങ്കുവിളിക്കാൻ അവകാശമുണ്ട്. പക്ഷേ, പൊതുയിടത്തിൽ ശല്യമാണ്, അത് പാടില്ല. അതാണ് അവിടെ നിയമം’ -സജി ചെറിയാൻ പറഞ്ഞു.
advertisement
‘ക്രിസ്ത്യന്‍ ചര്‍ച്ചുകളുള്ള സ്ഥലത്തും പോയി, നൂറുകണക്കിന് പള്ളികളാണ് അവിടെയുള്ളത്.ലോകത്തുള്ള എല്ലാ പള്ളികളുമുണ്ട്. എത്ര സ്വാതന്ത്ര്യത്തിലാണ് പ്രാര്‍ത്ഥിച്ചിട്ട് പോകുന്നത്. പക്ഷെ എല്ലാം അകത്താണ്. ഒരു മൈക്കും ഞാന്‍ പുറത്തുകേട്ടില്ല.. ഇവിടെ ആയിരുന്നെങ്കില്‍, ഒരു പള്ളിയുടെ പരിസരത്ത് ജീവിക്കാന്‍ പറ്റുമോ ?. മൈക്ക് കൊണ്ടുവെച്ച് ദൈവത്തെ ഇറക്കി നാട് മുഴുവന്‍ വിടുവല്ലേ. ആര്‍ക്കാണ് അവിടെ പ്രാര്‍ത്ഥിക്കാന്‍ അവകാശമില്ലാത്തത്. ഹിന്ദുക്കള്‍ക്ക് അടക്കം എല്ലാവര്‍ക്കും അവകാശമുണ്ട്. എനിക്ക് അത്ഭുതം തോന്നി. പക്ഷെ അവിടെ നിയമങ്ങള്‍ പാലിക്കണം.
advertisement
അവിടുത്തെ ഭൂരിപക്ഷ സമൂഹം ആരെയങ്കിലും ആക്രമിക്കുന്നുണ്ടോ? അവിടെ മുസ്ലിം അല്ലാത്ത ക്രിസ്ത്യാൻ, ഹിന്ദു ജനവിഭാഗത്തിൽപെടുന്നവർക്ക് എന്തെങ്കിലും പ്രയാസമുണ്ടോ? എത്ര ജനാധിപത്യപരമായ സാഹചര്യമാണ് അവിടെയുള്ളത്… ഈ മാതൃക ലോകത്തെ പഠിപ്പിച്ചത് ഇന്ത്യയാണ്. പക്ഷേ, ഘട്ടംഘട്ടമായ ഈ മാതൃക നഷ്ടപ്പെടുന്നോ എന്ന ആശങ്കയാണുള്ളത്’ -സജി ചെറിയാൻ വിശദീകരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
August 06, 2023 9:20 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'സൗദിയില്‍ പള്ളിയിലെ വാങ്ക് വിളി പുറത്തുകേട്ടാല്‍ വിവരമറിയും; പബ്ലിക് ന്യൂയിസെന്‍സ് പാടില്ല, അതാണവിടുത്തെ നിയമം; മന്ത്രി സജി ചെറിയാന്‍