TRENDING:

Gold Smuggling Case| മുഖ്യമന്ത്രിയുടെ ഓഫീസിന് മാത്രമല്ല എ.കെ.ജി സെന്‍ററിനും ബന്ധം: കെ.സുരേന്ദ്രൻ

Last Updated:

മയക്കുമരുന്ന് മാഫിയ കണ്ണി അനൂപ് മുഹമ്മദ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കൊടിയേരിയുടെ ബിനാമി പാർട്ണറാണെന്ന് കെ.സുരേന്ദ്രൻ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട്: അന്താരാഷ്ട്ര സ്വർണ്ണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് മാത്രമല്ല എ.കെ.ജി സെന്ററിനും ബന്ധമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. ദേശീയ അന്വേഷണ ഏജൻസി നൽകിയ റിമാൻഡ് റിപ്പോർട്ടിൽ സ്വർണ്ണക്കള്ളക്കടത്തിൽ മതതീവ്രവാദികൾക്ക് ബന്ധമുണ്ടെന്ന് പറയുന്നുണ്ട്. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോഴിക്കോട് ജില്ലാ പ്രസിഡന്റ് വി.കെ സജീവൻ കിഡ്സൺ കോർണറിൽ നടത്തിയ ഉപവാസസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ.സുരേന്ദ്രൻ.
advertisement

തീവ്രവാദ സംഘടനകളുമായും ബന്ധമുള്ള സ്വർണ്ണക്കടത്ത് കേസിന് മയക്കുമരുന്ന് വാഹകരുമായും ബന്ധമുണ്ടെന്നത് ഞെട്ടിക്കുന്നതാണ്. ബാം​ഗ്ലൂരിൽ പിടിയിലായ അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയ കണ്ണി അനൂപ് മുഹമ്മദ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കൊടിയേരിയുടെ ബിനാമി പാർട്ണറാണ്. കർണ്ണാടകത്തിലെയും കേരളത്തിലെയും ചില സിനിമാതാരങ്ങൾക്കും മയക്കുമരുന്ന് സംഘവുമായി ബന്ധമുണ്ടെന്നാണ് നാർക്കോട്ടിക്ക് സെല്ലിന്റെ ചോദ്യം ചെയ്യലിൽ മനസിലായിരിക്കുന്നത്.

2012 മുതൽ അനൂപ് മുഹമ്മദും സംഘവും മയക്കുമരുന്ന കച്ചവടം നടത്തുകയാണ്. ഇയാളുമായി അപ്പോൾ മുതൽ ബന്ധമുണ്ടെന്ന് ബിനീഷ് കോടിയേരി സമ്മതിക്കുകയും ചെയ്തതാണ്. തിരുവോണദിവസം തന്നെ താൻ ഇതിനെ പറ്റിയുള്ള സൂചന തന്നിരുന്നതായും സുരേന്ദ്രൻ പറഞ്ഞു. പാലക്കാട് പ്ലീനത്തിൽ നേതാക്കളുടെ കുടുംബെ പൊതുജീവിതത്തിലും വ്യക്തി ജീവിതത്തിലും പുലർത്തേണ്ട ഉത്തരവാദിത്വത്തെ പറ്റി പറഞ്ഞ പാർട്ടി ഇപ്പോൾ എന്താണ് മിണ്ടാത്തത്? ഇത് ബീഹാർ കേസ് പോലെ അല്ല, ​ഗുരുതരമായ മയക്കുമരുന്ന് കേസാണ്. അധികാരത്തിന്റെ ഇടനാഴിയിൽ സ്വാധീനമുള്ള കൊടിയേരി ബാലകൃഷ്ണന്റെ മകനാണ് ആരോപണവിധേയൻ.

advertisement

മയക്കുമരുന്ന് മാഫിയ കേരളത്തിൽ നടത്തിയ നിശാപാർട്ടിയെ പറ്റിയും അതിൽ ആരെല്ലാം പങ്കെടുത്തുമെന്നെല്ലാം കേരള പൊലീസ് അന്വേഷിക്കണം. മയക്കുമരുന്ന് സംഘത്തോടൊപ്പം ചില സിനിമാതാരങ്ങളും പാർട്ടി സെക്രട്ടറിയുടെ മകനും പങ്കെടുത്തെന്നാണ് വിവരം. ഇത് പൊലീസ് അന്വേഷിക്കണം. സ്വപ്ന സുരേഷ് അറസ്റ്റിലായ ദിവസം അനൂപ് മുഹമ്മദിനെ നിരവധി തവണ ബിനീഷ് ബന്ധപ്പെട്ടിരുന്നു. അനൂപിന് സ്വർണ്ണക്കള്ളക്കടത്ത് കേസിലെ പ്രതി റമീസുമായി അടുത്ത ബന്ധമാണുള്ളത്.

സ്വർണ്ണക്കള്ളക്കടത്ത് കേസിലെ പ്രതികൾ എങ്ങനെയാണ് ബാം​ഗ്ലൂരിലേക്ക് മുങ്ങിയതെന്നും ആരാണ് അവരെ സഹായിച്ചതെന്നും അറിയേണ്ടതായുണ്ട്. റമീസുമായും അനൂപ് മുഹമ്മദുമായും ബന്ധമുള്ള ബിനീഷ് സ്വപ്നയെ സഹായിച്ചോയെന്ന് പരിശോധിക്കേണ്ടതല്ലേ? സി.പി.എമ്മിന്റെ അഖിലേന്ത്യാ നേതൃത്വം ഈ കാര്യത്തിൽ മറുപടി പറയണം. ഇങ്ങനെ നാണംകെട്ട് അപഹാസ്യനാവാതെ മുഖ്യമന്ത്രി രാജിവെക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

advertisement

മേഖലാ പ്രസിഡന്റ് ടി.പി ജയചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ പി.രഘുനാഥ്, കെ.പി പ്രകാശ് ബാബു, എൽ.ജെ.പി സംസ്ഥാന പ്രസിഡന്റ് എം.മെഹറൂഫ്, ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറിമാരായ എം.മോഹനൻ, ടി.ബാലസോമൻ, ബി.ഡി.ജെ.എസ് ജില്ലാ ട്രഷറർ സതീഷ് കുറ്റിയിൽ എന്നിവർ പങ്കെടുത്തു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Gold Smuggling Case| മുഖ്യമന്ത്രിയുടെ ഓഫീസിന് മാത്രമല്ല എ.കെ.ജി സെന്‍ററിനും ബന്ധം: കെ.സുരേന്ദ്രൻ
Open in App
Home
Video
Impact Shorts
Web Stories