TRENDING:

'മൊഴിയെടുത്തില്ലെങ്കിൽ ‍ഡീൽ മൊഴിയെടുത്താലും ഡീൽ'; മാസപ്പടി വിഷയത്തിൽ പരിഹാസവുമായി കെ സുരേന്ദ്രൻ

Last Updated:

ഇതാണ് കോൺഗ്രസ്സിന്റെയും കോൺഗ്രസ്സിന്റെ ദല്ലാൾ മാധ്യമങ്ങളുടേയും Deal Or No Deal... എന്നാണ് വിമർശനം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മാസപ്പടി കേസിൽ എസ്എഫ്‌ഐഒ വീണ വിജയന്റെ മൊഴിയെടുത്തതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനെയും മാധ്യമങ്ങളെയും പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മൊഴിയെടുത്തില്ലെങ്കിൽ Deal മൊഴിയെടുത്താലും Deal ഇതാണ് കോൺഗ്രസ്സിന്റെയും കോൺഗ്രസ്സിന്റെ ദല്ലാൾ മാധ്യമങ്ങളുടേയും Deal Or No Deal... എന്നാണ് വിമർശനം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുരേന്ദ്രന്റെ പ്രതികരണം.
advertisement

ചെന്നൈയിലെ ഓഫീസിലെത്തി കഴിഞ്ഞ ബുധനാഴ്ച്ച എസ്എഫ്ഐഒ അന്വേഷണ ഉദ്യോഗസ്ഥൻ അരുൺ പ്രസാദ് വീണാ വിജയനിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചതായാണ് റിപ്പോർട്ട്. , സിഎംആർഎല്ലിൽ നിന്നും കെഎസ്ഐഡിസിയിൽ നിന്നും മാസപ്പടി കേസിൽ നേരത്തെ എസ്എഫ്ഐഒ വിവരങ്ങൾ ശേഖരിച്ചിരുന്നു. കേസ് ഏറ്റെടുത്ത് 10 മാസത്തിനു ശേഷമാണ് നടപടി.

ALSO READ: മാസപ്പടിക്കേസിൽ SFIO മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ്റെ മൊഴിയെടുത്തെന്ന് റിപ്പോർട്ട്

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

2 വട്ടം വീണയിൽ നിന്നും മൊഴിയെടുത്തതായാണ് സൂചന. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ എക്സാലോജിക് കമ്പനിയുമായുമായി ബന്ധപ്പെട്ട മാസപ്പടിക്കേസിലാണ് എസ്എഫ്ഐഒ അന്വേഷണം നടക്കുന്നത്.‌ കരിമണൽ കമ്പനിയായ സിഎംആർഎല്ലിൽ നിന്നും വീണ വിജയൻ ചെയ്യാത്ത സേവനത്തിന്റെ പേരിൽ മാസപ്പടിയായി 1.72 കോടിയുടെ പണ ഇടപാട് നടത്തിയെന്നാണ് കേസ്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'മൊഴിയെടുത്തില്ലെങ്കിൽ ‍ഡീൽ മൊഴിയെടുത്താലും ഡീൽ'; മാസപ്പടി വിഷയത്തിൽ പരിഹാസവുമായി കെ സുരേന്ദ്രൻ
Open in App
Home
Video
Impact Shorts
Web Stories