ക്രൈസ്തവ സമൂഹം ബിജെപിയുമായി അടുക്കുന്നത് ഇഷ്ടമില്ലാത്തവരാണ് ഇതിനു പിന്നിലെന്നും ബിഷപ്പുമാരെ ളോഹയിട്ട ഭീകരന്മാർ എന്നു പറഞ്ഞ വയനാട് ജില്ലാ പ്രസിഡന്റിനെ പാർട്ടിയിൽ നിന്നും പുറത്താക്കിട്ടുണ്ടെന്നും സുരേന്ദ്രൻ വ്യക്തമാക്കി. മൂന്നുമാസത്തിനകം ഇയാളെ കോൺഗ്രസ് മാലയിട്ടു സ്വീകരിച്ചുവെന്നും സുരേന്ദ്രൻ പ്രതികരിച്ചു.
അതേസമയം സ്‌കൂളിൽ സ്ഥാപിച്ച ക്രിസ്മസ് പുൽക്കൂട് തകർത്തതായി പരാതി. പാലക്കാട് തത്തമംഗലം ജിബിയുപി സ്‌കൂളിലാണ് സംഭവം നടന്നത്. ക്രിസ്‌മസ് ആഘോഷത്തിന്റെ ഭാഗമായി സ്‌കൂളിൽ വെള്ളിയാഴ്ച്ചയാണ് പുൽക്കൂട് സ്ഥാപിച്ചത്. രണ്ട് ദിവസത്തെ അവധിയ്ക്കു ശേഷം ഇന്ന് സ്‌കൂളിലെത്തിയ അധ്യാപകരാണ് പുൽക്കൂട് തകർത്ത നിലയിൽ കാണുന്നത്. സംഭവത്തിൽ സ്‌കൂൾ അധികൃതർ പൊലീസിൽ പരാതി നൽകി.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
December 23, 2024 5:46 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പാലക്കാട് സംഘപരിവാറുമായി ബന്ധപ്പെട്ട ആരും കാരൾ തടഞ്ഞിട്ടില്ല; ഗൂഡാലോചന സംശയിക്കുന്നതായി കെ സുരേന്ദ്രൻ
