സിപിഎമ്മിനോട് ചേർന്ന് പ്രവർത്തിക്കുമെന്നും വെടിവെച്ചു കൊല്ലും എന്നു പറഞ്ഞാലും മുഖ്യമന്ത്രിയെയും സിപിഎമ്മിനെയും തള്ളിപ്പറയില്ലെന്നും ജലീൽ പറഞ്ഞു. കൂടാതെ അൻവറിനെതിരെ പാർട്ടി ആവശ്യപ്പെടുകയാണെങ്കിൽ പ്രചാരണത്തിനായി ഇറങ്ങുമെന്നും ജലീൽ വ്യക്തമാക്കി. പിവി അൻവർ പോലീസ് സേനയെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളിൽ ശരിയുണ്ടെന്ന് താൻ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. പക്ഷേ പോലീസ് സേനയിൽ മൊത്തം പ്രശ്നമുണ്ടെന്ന് അൻവർ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
അന്വേഷണം ശരിയായ ദിശയിലാണ് പോകുന്നു എന്നാണ് തന്റെ ബോധ്യമെന്നും ആ ബോധ്യം അൻവറിന് ഉണ്ടാകണമെന്നില്ലെന്നും ജലീൽ കൂട്ടിച്ചേർത്തു. എഡിജിപിയെ പൂർണ്ണമായി തന്നെ മാറ്റണമെന്നും അന്വേഷണ റിപ്പോർട്ട് ഉടൻ പുറത്തു വരും. സുജിത്ത് ദാസിനെതിരെ പ്രഥമ ദൃഷ്ട്യാ തെളിവുണ്ടായിരുന്നു അതാണ് നടപടി സ്വീകരിച്ചത് എഡിജിപി ആർഎസ്എസ് നേതാവിനെ കാണാൻ പാടില്ല. അതിനെ ആരും ന്യായീകരിക്കുന്നില്ലെന്നും ജലീൽ വ്യക്തമാക്കി.
advertisement
