TRENDING:

‘മഹാരാജാസ് കോളേജില്‍ 20 മാസം പഠിപ്പിച്ചു'; കെ വിദ്യ അട്ടപ്പാടി കോളേജിൽ സമർപ്പിച്ച ബയോഡാറ്റ

Last Updated:

സ്വയം സാക്ഷ്യപെടുത്തിയ കെ വിദ്യുയുടെ ബയോഡാറ്റയാണിത്. അട്ടപ്പാടി കോളേജില്‍ ജോലിക്ക് നൽകിയ ബയോ ഡാറ്റ പൊലീസ് ശേഖരിച്ചു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പാലക്കാട്: മഹാരാജാസ് കോളേജിലെ വ്യാജ പ്രവൃത്തി പരിചയ രേഖ സമര്‍പ്പിച്ച് അട്ടപ്പാടി കോളേജില്‍ ജോലിക്ക് ശ്രമിച്ച വിദ്യയുടെ ബയോഡാറ്റ പുറത്ത്. മഹാരാജാസിൽ 20 മാസത്തെ പ്രവൃത്തി പരിചയം ഉണ്ടെന്ന് ബയോഡേറ്റയില്‍ അവകാശപ്പെടുന്നു. അട്ടപ്പാടി കോളേജില്‍ ജോലിക്ക് നൽകിയ ബയോ ഡാറ്റ പൊലീസ് ശേഖരിച്ചു.
കെ. വിദ്യ
കെ. വിദ്യ
advertisement

സ്വയം സാക്ഷ്യപെടുത്തിയ കെ വിദ്യുയുടെ ബയോഡാറ്റയാണിത്. അട്ടപ്പാടി കോളജിൽ നൽകിയ ഈ ബയോ ഡാറ്റയിൽ മഹാരാജാസിൽ 20 മാസത്തെ പ്രവൃത്തി പരിചയം ഉണ്ടെന്നാണ് വിദ്യ അവകാശപ്പെടുന്നത്. കരിന്തളം കോളജിൽ 10 മാസത്തെയും പാതിരിപ്പാലയിൽ 7 മാസത്തെയും അധ്യാപന പരിചയമുണ്ടെന്നാണ് ഇതിലുളളത്.

Also Read-സംസ്കൃത സർവകലാശാല കലോത്സവത്തിൽ വിസിയ്ക്കൊപ്പം രക്ഷാധികാരിയായി SFI സംസ്ഥാന സെക്രട്ടറി പിഎം ആർഷോയും

അട്ടപ്പാടി കോളേജില്‍ വിദ്യ അഭിമുഖത്തിന് കാറില്‍ എത്തുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. മണ്ണാര്‍ക്കാട് രജിസ്ട്രേഷനുള്ള ഈ കാര്‍ കണ്ടെത്താന്‍ ശ്രമം തുടരുകയാണ്. അട്ടപ്പാടി കോളേജിൽ അഭിമുഖ ബോർഡിലുണ്ടായിരുന്ന അധ്യാപകരുടെ രഹസ്യ മൊഴി രേഖപ്പെടുത്താന്‍ പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പത്തിരിപ്പാല ഗവ. കോളജിലെ മലയാളം വകുപ്പിൽ കെ.വിദ്യ ജോലി ചെയ്തിരുന്നെങ്കിലും അഭിമുഖ സമയത്ത് പ്രവൃത്തി പരിചയം ഉള്ളതായി അറിയിച്ചിട്ടില്ലെന്ന് കോളേജ് അദികൃതർ പറഞ്ഞിരുന്നത്. 2021 ഒക്ടോബര്‍ മുതല്‍ 2022 മേയ് വരെയാണ് വിദ്യ ഇവിടെ ജോലി ചെയ്തത്. ഒൻപതാം ദിവസവും വിദ്യയെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. ഇവിടെ പരിശോധന നടത്തുമെന്ന് കേസ് അന്വേഷിക്കുന്ന അഗളി പൊലീസ് അറിയിച്ചിരുന്നു.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
‘മഹാരാജാസ് കോളേജില്‍ 20 മാസം പഠിപ്പിച്ചു'; കെ വിദ്യ അട്ടപ്പാടി കോളേജിൽ സമർപ്പിച്ച ബയോഡാറ്റ
Open in App
Home
Video
Impact Shorts
Web Stories