സംസ്കൃത സർവകലാശാല കലോത്സവത്തിൽ വിസിയ്ക്കൊപ്പം രക്ഷാധികാരിയായി SFI സംസ്ഥാന സെക്രട്ടറി പിഎം ആർഷോയും
- Published by:Sarika KP
- news18-malayalam
Last Updated:
വിസിയോടൊപ്പം സമാന പദവിയിൽ ഒരു വിദ്യാർഥി നേതാവിനെ സർവ്വകലാശാല നാമനിർദ്ദേശം ചെയ്യുന്നത് തന്നെ ഇത് സംസ്ഥാനത്ത് ആദ്യമായാണ്.
തിരുവനന്തപുരം: സംസ്കൃത സർവകലാശാല കലോത്സവത്തിന്റെ രക്ഷാധികാരികളിൽ വൈസ് ചാൻസലർക്കൊപ്പം എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോയും. സർവകലാശാല ഇറക്കിയ ഉത്തരവിലാണ് ആർഷോയെ ഉൾപ്പെടുത്തിയിരിക്കുന്നത്.
ജൂൺ 13 മുതൽ 15 വരെ തീയതികളിൽ നടക്കുന്ന സംസ്കൃത സർവകലാശാല യുവജനോത്സവത്തിന്റെ നടത്തിപ്പിനായി രൂപീകരിച്ച കമ്മിറ്റിയിലെ രക്ഷാധികാരി സ്ഥാനത്തേക്കാണ് പിഎം ആർഷോയുടെ പേര്. മെയ് 23 മുതൽ 25 വരെയുള്ള തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന സർവകലാശാല യൂണിയൻ കലോൽസവമാണ് ജൂൺ 13 -ലേക്ക് മാറ്റിവച്ചത്.
സംഘാടകസമിതിയുടെ രക്ഷാധികാരികളായി സ്ഥലം എംഎൽഎ ആയ റോജി.എം. ജോൺ,വിസി, പിവിസി, രജിസ്ട്രാർ, സിൻ ഡിക്കേറ്റ് അംഗങ്ങളായ ബിച്ചു എക്സ്.മലയിൽ, ഡോ :സി.എം.മനോജ് കുമാർ എന്നിവരോടൊപ്പമാണ് പി. എം ആർഷോയേയും, ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ നേതാവ് തുളസിയേയും നാമനിർദ്ദേശം ചെയ്തിട്ടുള്ളത്. സ്ഥലം എംപി ബെന്നി ബഹനാന് സംഘാടകസമിതിയിലിന് ഇടം പിടിക്കാനായില്ല.
advertisement
സർവകലാശാല നടത്തുന്ന യുവജനോത്സവത്തിൽ വിജയികളാവുന്നവർക്ക് സർവകലാശാലാ പരീക്ഷകളിൽ ഗ്രേസ് മാർക്കിന് അവകാശമുണ്ട്. യുവജനോത്സവത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾക്കും കഴിഞ്ഞ വർഷം ഗ്രേസ് മാർക്ക് നൽകി വിജയിപ്പിച്ചതായ ആരോപണം നില നിൽക്കുമ്പോഴാണ് വിസിയോടൊപ്പം എസ്എഫ് ഐ നേതാവിനെകൂടി സംഘാടക സമിതിയിൽ രക്ഷാധികാരിയായി നാമനിർദ്ദേശം ചെയ്തിരിക്കുന്നത്. വൈസ് ചാൻസലറിനൊപ്പം സമാന പദവിയിൽ യൂണിയൻ ഭാരവാഹിയല്ലാത്ത ഒരു വിദ്യാർഥി നേതാവിനെ സർവ്വകലാശാല നാമനിർദ്ദേശം ചെയ്യുന്നത് പതിവില്ല.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
June 14, 2023 12:11 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സംസ്കൃത സർവകലാശാല കലോത്സവത്തിൽ വിസിയ്ക്കൊപ്പം രക്ഷാധികാരിയായി SFI സംസ്ഥാന സെക്രട്ടറി പിഎം ആർഷോയും