Also Read- വ്യാജ രേഖയുണ്ടാക്കേണ്ട യാതൊരു ആവശ്യവുമില്ല; റാങ്ക് നേടിയാണ് പിജി പാസായത്; കോടതിയിൽ വിദ്യ
പാലക്കാട് അഗളി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോൾ ജാമ്യം ലഭിച്ചിരിക്കുന്നത്. കേരളം വിട്ടു പോകരുത്, പാസ്പോർട്ട് ഹാജരാക്കണം, രണ്ടാഴ്ച കൂടുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണം എന്നീ ഉപാധികളോടെയാണ് ജാമ്യം.
ഇതിനിടയിൽ, കരിന്തളം ആർട്സ് ആൻഡ് സയൻസ് കോളജ് അധികൃതർ നൽകിയ പരാതിയിൽ വിദ്യയെ അറസ്റ്റ് ചെയ്യാൻ നീലേശ്വരം പൊലീസ് മണ്ണാർക്കാട് കോടതിയിൽ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ഈ കേസിൽ വിദ്യയെ കസ്റ്റഡിയിലെടുക്കാമെന്ന് കോടതി വ്യക്തമാക്കി.
advertisement
വ്യാജ രേഖയുണ്ടാക്കിയ കുറ്റത്തിന് ഐ.പി.സി. 471, 465 എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് വിദ്യക്കെതിരേ കേസെടുത്തത്.
Also Read- പരാതിക്കാരിയായ കോളേജ് പ്രിൻസിപ്പലിനെ പ്രതിക്കൂട്ടിലാക്കാന്‍ വിദ്യ; ആസൂത്രിത നീക്കമെന്ന് സംശയം
വ്യാജരേഖയുണ്ടാക്കേണ്ട ആവശ്യമില്ലെന്നും മഹാരാജാസിൽ നിന്ന് റാങ്ക് നേടിയാണ് പിജി പാസായതെന്നും മണ്ണാർക്കാട് കോടതിയിൽ നൽകിയ ജാമ്യാപേക്ഷയിൽ വിദ്യ പറഞ്ഞിരുന്നു. സ്ത്രീയാണെന്നതും പ്രായവും പരിഗണിച്ച് ജാമ്യം അനുവദിക്കണമെന്നായിരുന്നു ആവശ്യപ്പെട്ടത്.
ജാമ്യത്തിനായി ഏത് ഉപാധിക്കും തയ്യാറാണെന്നും വിദ്യ കോടതിയെ അറിയിച്ചു. ഇനി സാക്ഷികളെ കണ്ടെത്താനോ, റിക്കവറികളോ ഒന്നുമില്ലാത്തതിനാൽ സാക്ഷികളെ സ്വാധീനിക്കുമെന്ന് പറഞ്ഞ് ജാമ്യം നൽകാതിരിക്കരുതെന്നും ആവശ്യപ്പെട്ടു.
സാക്ഷികളുള്ള ജില്ലയിൽ പോകാതിരിക്കുക പോലും ചെയ്യാം. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചാൽ ജാമ്യം റദ്ദാക്കാം. അന്വേഷണത്തോട് പൂർണമായി സഹകരിക്കും. കൂടുതൽ അന്വേഷണം ആവശ്യമെങ്കിൽ പൂർണമായി സഹകരിക്കും. പാസ്പോർട്ട് ഹാജരാക്കാം. ഒളിവിൽ പോകില്ല. നിയമം ലംഘിച്ച് വിദേശത്ത് പോകാനാവുന്ന ആളല്ല താനെന്നും വിദ്യ കോടതിയിൽ പറഞ്ഞിരുന്നു.