"കേന്ദ്ര സർക്കാരാണ് ആരാധനാലയങ്ങൾ തുറക്കാൻ തീരുമാനിച്ചത്. മത മേലധ്യക്ഷന്മാരുമായി ചർച്ച ചെയ്ത ശേഷമാണ് ആരാധനാലയങ്ങൾ തുറക്കാൻ സംസ്ഥാനം തീരുമാനിച്ചത്. സംസ്ഥാനത്തിന് ആരാധനാലയങ്ങൾ തുറക്കണമെന്ന പിടിവാശി ഇല്ല. തുറക്കേണ്ടതില്ലെന്ന ക്ഷേത്രങ്ങളുടെയും, പള്ളികളുടെയും തീരുമാനം സംസ്ഥാനം സ്വാഗതം ചെയ്യുകയാണ്. സർക്കാർ എൻ എസ്. എസ് - എസ്.എൻ.ഡി.പി അധ്യക്ഷന്മാരെയും ചർച്ചയ്ക്ക് വിളിച്ചിരുന്നു." -കടകംപള്ളി പറഞ്ഞു.
TRENDING:'മക്കൾ പട്ടിണിയിൽ'; 2000 രൂപ കടം ചോദിച്ച് എസ്.ഐയ്ക്ക് അമ്മയുടെ നിവേദനം; സഹായമെത്തിച്ച് പൊലീസുകാർ[NEWS]Bev Q App| ബെവ് ക്യൂ ആപ്പിൽ കൈപൊള്ളി സർക്കാർ; വൻ വരുമാന നഷ്ടം [NEWS]വിവാഹമോചനം ഒഴിവാക്കണം; താര ദമ്പതികൾ പിരിഞ്ഞ് താമസിക്കാൻ തീരുമാനിക്കുന്നു എന്ന് വിവരം [NEWS]
advertisement
സംസ്ഥാനം ആരാധനാലയങ്ങൾ തുറന്നില്ലെങ്കിൽ ഒരു ശബരിമല ആവർത്തിച്ച് കളയാം എന്ന ലക്ഷ്യം ഉണ്ടായിരുന്നത് കൊണ്ടാണ് ബിജെപി നേതാക്കൾ ഇപ്പോൾ വിമർശനം ഉന്നയിക്കുന്നത്. വി മുരളീധരന്റെ അവസ്ഥയെക്കുറിച്ച് സഹതാപം ഉണ്ടെന്നും ദേവസ്വം മന്ത്രി പരിഹസിച്ചു.
കേന്ദ്രം നിർദ്ദേശങ്ങൾ വായിച്ച് നോക്കിയിട്ട് വേണം കേരളത്തിന്റെ മുകളിൽ കുതിര കയറാൻ. തിരുത്തണമെങ്കിൽ സംസ്ഥാനത്തെയല്ല, പ്രധാനമന്ത്രിയെയും കേന്ദ്ര ആഭ്യന്തര മന്ത്രിയെയുമാണ് തിരുത്തേണ്ടത്. മൂന്നം കിട നേതാവ് സംസാരിക്കുന്നത് പോലെ കേന്ദ്രമന്ത്രി സംസാരിക്കരുത്. കേന്ദ്ര നിർദ്ദേശങ്ങളെ സഹമന്ത്രി വെല്ലുവിളിക്കുകയാണ്. യാഥാർത്ഥ നിരീശ്വര വാദികളാണ് ബി.ജി.പിക്കാരെന്നും കടകംപള്ളി ആരോപിച്ചു.
കേന്ദ്ര നിർദ്ദേശം അനുസരിച്ച് എല്ലാ സുരക്ഷ മാനദണ്ഡങ്ങളും ക്ഷേത്രങ്ങളിൽ പാലിക്കുന്നുണ്ട്. സമൂഹവ്യാപനം തടയുന്നതിനുള്ള എല്ലാ ഉപാധികളും സ്വീകരിച്ചാണ് ആരാധനാലയങ്ങൾ തുറന്നത്.
ഇതുവരെയുള്ള കേന്ദ്ര നിർദ്ദേശങ്ങൾ എല്ലാം സംസ്ഥാനം പാലിച്ചാണ് മുന്നോട്ട് പോയത്. അതിനാലാണ് പാട്ട കൊട്ടാൻ പറഞ്ഞപ്പോൾ പാട്ട കൊട്ടിയതും, വിളക്ക് കത്തിച്ചതെന്നും മന്ത്രി പറഞ്ഞു.
ക്ഷേത്രങ്ങളിൽ സാമ്പത്തികം വരുന്നുണ്ടെങ്കിൽ വരട്ടെ. ആ വരുമാനം ആരും എടുത്തോണ്ട് പോകില്ല. ക്ഷേത്രത്തിൽ വിളക്ക് കത്തിക്കാനുള്ള എണ്ണ വാങ്ങാനാണ് അത് ഉപയോഗിക്കുന്നതെന്നും ദേവസ്വം മന്ത്രി പറഞ്ഞു.