Bev Q App| ബെവ് ക്യൂ ആപ്പിൽ കൈപൊള്ളി സർക്കാർ; വൻ വരുമാന നഷ്ടം
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
ആപ്പ് വഴി മദ്യ വില്പന ആരംഭിച്ചപ്പോൾ ബിവറേജസ് കോർപറേഷന്റെ മാത്രം പ്രതിദിന വരുമാനം 20.33 കോടിയായി കുറഞ്ഞു.
തിരുവനന്തപുരം: ബെവ് ക്യൂ ആപ്പിലൂടെയുള്ള മദ്യ വില്പനയിൽ കൈപൊള്ളി സർക്കാർ. മദ്യ വില്പനയ്ക്കുള്ള സർക്കാർ ഏജൻസികളായ ബിവറേജസ് കോർപ്പറേഷന്റേയും കൺസ്യൂമർഫെഡിന്റേയും വരുമാനത്തിൽ വലിയ കുറവാണുണ്ടായത്.
ബിവറേജസ് കോർപ്പറേഷൻ ഔട്ട് ലെറ്റുകൾ വഴി 162.64 കോടിരൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. രണ്ടു മാസത്തെ ഇടവേളയ്ക്കുശേഷം മേയ് 28നാണ് സംസ്ഥാനത്ത് മദ്യ വിൽപന ആരംഭിച്ചത്. അന്നു മുതൽ ജൂൺ ആറുവരെയുള്ള ആറു വരെയുള്ള കണക്കാണിത്. ബിയർ-വൈൻ പാർലറുകളിലൂടേയും ബാറുകളിലൂടേയും വിറ്റ മദ്യത്തിന്റെ കണക്ക് ലഭ്യമല്ല.
TRENDING:UAE Visa | മാർച്ചിന് മുൻപ് വിസാ കാലാവധി കഴിഞ്ഞവർ രാജ്യം വിടണം; അന്ത്യശാസനവുമായി യു.എ.ഇ[NEWS]'ആന സ്ഫോടകവസ്തു കഴിച്ചത് യാദൃച്ഛികമായി'; കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ പ്രാഥമിക റിപ്പോർട്ട് ഇങ്ങനെ [NEWS]വിവാഹമോചനം ഒഴിവാക്കണം; താര ദമ്പതികൾ പിരിഞ്ഞ് താമസിക്കാൻ തീരുമാനിക്കുന്നു എന്ന് വിവരം [NEWS]
ബെവ്കോയുടെ 267 ഔട്ട്ലെറ്റുകളാണ് സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്. ലോക്ക് ഡൗണിനു മുന്നേ ഒരു ദിവസത്തെ ശരാശരി മദ്യ വില്പന 22 മുതൽ 32 കോടി രൂപവരെയായിരുന്നു. ചില ദിവസങ്ങളിൽ ഇത് ഉയരും. എന്നാൽ ലോക്ക് ഡൗണിനു ശേഷം ബെവ്ക്യൂ ആപ്പ് വഴി മദ്യ വില്പന ആരംഭിച്ചപ്പോൾ പ്രതിദിന ശരാശരി 20.33 കോടിയായി കുറഞ്ഞു.
advertisement
ബിവറേജസ് കോർപ്പറേഷന്റെ വെയർ ഹൗസുകളിൽ നിന്നാണ് ബാറുകൾക്കും ബിയർ-വൈൻ പാർലറുകള്‍ക്കും മദ്യം നൽകുന്നത്. എട്ടുദിവസം ഇവിടെ നടന്നത് 310.44 കോടി രൂപയുടെ മദ്യ വില്പനയാണ്. ശരാശരി പ്രതിദിന വില്പന 38.85 കോടി രൂപ. ഇതും സാധാരണ വില്പനയെക്കാൾ കുറവെന്ന് ബെവ്കോ പറയുന്നു.
ആപ്പിന്റെ സാങ്കേതിക തകരാറാകാം വില്പനയിൽ ഇടിവുണ്ടാക്കിയതെന്നാണ് ബെവ്കോയുടെ അനൗദ്യോഗിക വിശദീകരണം. എന്നാൽ ആപ്പ് വഴി നൽകുന്ന ടോക്കണുകൾ ഏറിയ പങ്കും ബാറുകളിലേക്കാണ് പോകുന്നതെന്ന പരാതികൾ ഉയർന്നിരുന്നു.
ബാറുകളെ സഹായിക്കാനാണ് സർക്കാർ ആപ്പ് കൊണ്ടുവന്നതെന്ന ആരോപണം പ്രതിപക്ഷവും ഉയർത്തിയിരുന്നു. ഇതിൽ വിജിലൻസ് അന്വേഷണവും പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. ആപ്പ് പിൻവലിക്കണമെന്ന ആവശ്യവുമായി ബെവ്കോയിലെ ഭരണ-പ്രതിപക്ഷ യൂണിയനുകൾ സർക്കാരിനെ സമീപിച്ചിട്ടുണ്ട്. ബെവ് കോ മാനെജ്മെന്റിനും സമാന നിലപാടാണ്. ബാറുകളിൽ ഇരുന്നുള്ള മദ്യപാനത്തിന് കേന്ദ്ര അനുമതി ലഭിച്ചാൽ ആപ്പ് പിൻവലിക്കാൻ സർക്കാർ ആലോചിക്കുന്നതായും സൂചനയുണ്ട്.
advertisement
കൺസ്യൂമർഫെഡിനും വൻതിരിച്ചടി
ബെവ് ക്യൂ ആപ്പിലൂടെയുള്ള മദ്യ വില്പനയിൽ കൺസ്യൂമർ ഫെഡിനും വൻ നഷ്ടമാണുണ്ടായത്. ശരാശരി ആറു കോടിയായിരുന്നു കൺസ്യൂമർ ഫെഡ് ഔട്ട്ലെറ്റുകളിൽ നിന്നുള്ള ഒരു ദിവസത്തെ മദ്യ വില്പന. എന്നാൽ ലോക്ക് ഡൗണിനു ശേഷം തുറന്നപ്പോൾ ഇത് രണ്ടരക്കോടിയായി കുറഞ്ഞു.
എട്ടു ദിവസത്തെ വില്പനയിലൂടെ കൺസ്യൂമർഫെഡിന് ലഭിച്ചത് 21 കോടി 42 ലക്ഷം രൂപയാണ്. നേരത്തേയുള്ള വില്പനയുമായി താരതമ്യം ചെയ്താൽ കുറഞ്ഞത് 48 കോടി ലഭിക്കേണ്ട സ്ഥാനത്താണിത്. ബിയർ വില്പന ഒരു ലക്ഷത്തിൽ നിന്ന് 30,000 ആയും കുറഞ്ഞു. ആപ്പുമായി മുന്നോട്ടു പോയാൽ കൺസ്യൂമർഫെഡ് പ്രതിസന്ധിയിലാകുമെന്നാണ് മാനെജ്മെന്റിന്റെ അഭിപ്രായം.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 09, 2020 11:35 AM IST