TRENDING:

യുവതികളെ പിന്തിരിപ്പിക്കാനുള്ള ശ്രമമെന്ന് ദേവസ്വം മന്ത്രി

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം : ശബരിമല ദർശനത്തിനെത്തിയ യുവതികളെ പിന്തിരിപ്പിക്കേണ്ടി വരുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ.  ആരോടും പറഞ്ഞിട്ടല്ല അവർ ദർശനത്തിനെത്തിയത്. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിട്ടുമില്ല. എന്നാൽ നിലവിലെ സാഹചര്യത്തിൽ അവരുടെ ജീവന്‍ സംരക്ഷിക്കുക പൊലീസിന്റെ ഉത്തരവാദിത്തമായതിനാലാണ് സംരക്ഷണം നല്‍കിയതെന്നും മന്ത്രി വ്യക്തമാക്കി.
advertisement

Also Read-'നവേത്ഥാനം' വേണ്ട; റിപ്പബ്ലിക് ദിന പരേഡിൽ നിന്ന് കേരളത്തിന്റെ ഫ്ളോട്ട് പുറത്ത്

യുവതികൾക്കെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ അവരെ മലകയറാനുള്ള നീക്കത്തിൽ നിന്ന് പിൻതിരിപ്പിക്കേണ്ടി വരും. ഇതിനായുള്ള ശ്രമങ്ങൾ പൊലീസ് നടത്തുന്നുണ്ട്. സാഹചര്യങ്ങള്‍ അവരെ ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.

നിലവിൽ ഭക്തർ പ്രകോപിതരാണ് ഇത് പ്രശ്നങ്ങള്‍ വഷളാക്കുകയേ ഉള്ളു. ഇത് യുവതികളെ പറഞ്ഞ് മനസിലാക്കാന്‍ ശ്രമിക്കും.ഏതെങ്കിലും തരത്തിലുള്ള സംഘര്‍ഷങ്ങൾ ഉണ്ടായാൽ അത് നിഷ്കങ്കരും നിരപരാധികളുമായ ഭക്തരെ കൂടി ബാധിക്കും എന്നതിനാലാണ് ഈ നീക്കം നടത്തുന്നതെന്നും ദേവസ്വം മന്ത്രി.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
യുവതികളെ പിന്തിരിപ്പിക്കാനുള്ള ശ്രമമെന്ന് ദേവസ്വം മന്ത്രി