തിരുവനന്തപുരം: ജില്ലയിൽ ഇതരസംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾ കുത്തേറ്റ് മരിച്ചു. ഒഡീഷ സ്വദേശി ബിപൻ (36) ആണ് മരിച്ചത്. ഞായർ രാത്രി ഒൻപതു മണിയോടെ ആഹാരം കഴിക്കുന്നതിനിടെയുണ്ടായ തർക്കത്തിനിടെയാണ് കഴക്കൂട്ടത്ത് വച്ച് ബിപനു കുത്തേറ്റത്. ഉടൻ തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അവിടെവച്ച് മരിക്കുകയായിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി കഴക്കൂട്ടം പൊലീസ് അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.