കോവിഡ് പശ്ചാത്തലത്തിൽ കേരള സംഗീത നാടക അക്കാദമി നടത്തുന്ന ഡാൻസ് ഫെസ്റ്റിൽ പങ്കെടുക്കാൻ അപേക്ഷ നൽകാൻ എത്തിയപ്പോഴാണ് സംഭവമെന്ന് രാമകൃഷ്ണൻ വിവരിക്കുന്നു.
"ആദ്യം സമീപിച്ചത് അക്കാദമിയുടെ ചെയർപേഴ്സൺ കെ പി എ സി ലളിതയെ ആയിരുന്നു. അവർ അപേക്ഷ നൽകാൻ ആവശ്യപ്പെട്ടു. തുടർന്ന് കേരള സംഗീത നാടക അക്കാദമിയിലെത്തി. എന്നാൽ അപേക്ഷ സ്വീകരിക്കാൻ അക്കാദമിയിലുള്ളവർ ആദ്യം തയ്യാറായില്ല. സ്ഥിരം ജോലിയുള്ളവർക്ക് അവസരമില്ലെന്നാണ് ആദ്യം പറഞ്ഞത്. ജോലി സ്ഥിരമല്ല, താൽക്കാലികമാണെന്ന് അറിയിച്ചപ്പോൾ സ്ത്രീകൾക്ക് മാത്രമേ അവസരമുള്ളൂവെന്ന് പറഞ്ഞ് അപേക്ഷ നിരസിക്കുകയായിരുന്നു."- രാമകൃഷ്ണൻ പറഞ്ഞു.
advertisement
Also Read ആന്റണി പെരുമ്പാവൂർ മോഹൻലാലിന്റെ ആരാ? വിവാദങ്ങൾക്കിടയിൽ പുതിയ വീഡിയോയുമായി ശാന്തിവിള ദിനേശ്
നിരാശയോടെ കെ.പി.എ.സി ലളിതയെ വിളിച്ചപ്പോൾ കെ.പി.എ.സി ലളിത അക്കാദമിയിലെത്തി. സെക്രട്ടറിയോട് സംസാരിച്ചെങ്കിലും അനുകൂല മറുപടി ലഭിച്ചില്ല. രാമകൃഷ്ണന് അവസരം നൽകിയാൽ ധാരാളം വിമർശനങ്ങൾ ഉണ്ടാവുമെന്ന് സെക്രട്ടറി പറഞ്ഞതായി കെ.പി.എ.സി ലളിത അറിയിച്ചു. തനിക്ക് അവസരം നൽകിയാൽ അക്കാദമിയുടെ ഇമേജ് തകർന്നു പോകുമെന്ന് സെക്രട്ടറി പറഞ്ഞത് അങ്ങേയറ്റം വേദനിപ്പിക്കുന്നുണ്ടെന്നും 35 വർഷമായി കലാരംഗത്ത് പ്രവർത്തിക്കുകയാണെന്നും സർക്കാരിൻ്റെ വേദി ഫ്യൂഡൽ തമ്പുരാൻ മാർക്ക് അടക്കി വാഴാനുള്ളതല്ലെന്നും രാമകൃഷ്ണൻ വ്യക്തമാക്കി.
"ഇത്തരം പ്രവർത്തികൾ സർക്കാറിന് നാണക്കേട് ഉണ്ടാക്കുന്നു. എങ്ങനെയാണ് ഇത്തരക്കാർക്ക് സ്ഥാനമാനങ്ങൾ നൽകുന്നത്? തനിക്ക് ഉണ്ടായത് ജാതീയവും ലിംഗപരവുമായ വിവേചനമാണ്. മുഖ്യമന്ത്രിക്കും സാംസ്കാരിക മന്ത്രിക്കും പരാതി നൽകും." - രാമകൃഷ്ണൻ പറഞ്ഞു.
എന്നാൽ രാമകൃഷ്ണനുമായി സംസാരിച്ചിട്ടില്ലെന്നും വസ്തുതാവിരുദ്ധമാണ് രാമകൃഷ്ണൻ പറയുന്നതെന്നുമായിരുന്നു രാധാകൃഷ്ണൻ നായരുടെ മറുപടി.
"കെ.പി.എ.സി ലളിതയുമായി പല കാര്യങ്ങളും സംസാരിക്കും. അതെല്ലാം എങ്ങനെ പറത്ത് പറയും? നൃത്തം ആര് അവതരിപ്പിക്കണമെന്ന് തീരുമാനിക്കുന്നത് കമ്മിറ്റിയാണ്. ഒറ്റയ്ക്ക് തീരുമാനിക്കാനാകില്ല."- രാധാകൃഷ്ണൻ നായർ വിശദീകരിച്ചു.
മോഹിനിയാട്ടത്തിൽ പിഎച്ച് ഡി യുള്ള ആർ.എൽ.വി രാമകൃഷ്ണൻ 35 വർഷമാായി ഈ രംഗത്തുണ്ട്.
