ഓട്ടോ വിളിച്ച് പണം നൽകാതെ കബളിപ്പിക്കപ്പെട്ട ഓട്ടോക്കാരൻ രേവതിന് സഹായവുമായി കലാഭവൻ മണിയുടെ നായിക
- Published by:user_57
- news18-malayalam
Last Updated:
കലാഭവൻ മണിയുടെ കടുത്ത ആരാധകനാണ് രേവത്
തൃശ്ശൂർ മുതൽ തിരുവനന്തപുരം വരെ ഓട്ടോ വിളിച്ച് ഒടുവിൽ 7,500 രൂപ കൊടുക്കാതെ യാത്രക്കാരൻ കബളിപ്പിച്ച ചാലക്കുടിക്കാരനായ ഓട്ടോഡ്രൈവർ രേവതിന് കലാഭവൻ മണിയുടെ നായിക നിയ രഞ്ജിത്തിന്റെ സഹായം.
കലാഭവൻ മണിയുടെ കടുത്ത ആരാധകനാണ് രേവത്. ലണ്ടനിൽ താമസിക്കുന്ന നിയ കലാഭവൻ മണി ചിത്രം 'മലയാളി' എന്ന സിനിമയിൽ നായികാ വേഷം ചെയ്താണ് സിനിമയിലെത്തുന്നത്.
പണ്ടൊരിക്കൽ പാലക്കാടുള്ള സിനിമാ ലൊക്കേഷനിൽ കലാഭവൻ മണിയെ കാണാൻ വന്ന സമയത്ത് നിയയെ കണ്ടിട്ടുണ്ടെന്ന് രേവത് പറയുന്നു. ഉത്സവ പറമ്പുകളിൽ സി-ഡിറ്റ് ജീവിച്ചിരുന്ന രേവത് കോവിഡ് പ്രതിസന്ധിയിൽ ഉപജീവനമാർഗ്ഗം നഷ്ടപ്പെട്ടതോടെയാണ് ഓട്ടോഡ്രൈവറുടെ കുപ്പായമണിഞ്ഞ്.
ഒരാൾ അയാളുടെ 'അമ്മ മരിച്ചു പോയി' എന്നു പറഞ്ഞുകൊണ്ട് രേവതിന്റെ ഓട്ടോയിൽ തൃശ്ശൂർ മുതൽ തിരുവനന്തപുരം വരെ യാത്ര ചെയ്തു. ഓട്ടോക്കൂലിയായ 6,500 രൂപയും രേവതിന്റെ കയ്യിൽ നിന്നും കടം വാങ്ങിയ 1,000 രൂപയും ചേർത്ത് മൊത്തം 7,500 രൂപ ഇയാൾ കൊടുക്കാനുണ്ടായിരുന്നു.
advertisement
തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിയ ശേഷം ഇപ്പോൾ വരാമെന്ന് പറഞ്ഞു പോയ ആൾ പിന്നെ മടങ്ങിയില്ല. അപ്പോഴാണ് താൻ വഞ്ചിതനായി എന്ന കാര്യം രേവത് മനസ്സിലാക്കുന്നത്.
പണം നൽകാതെ മുങ്ങിയ ആളെ പോലീസ് കണ്ടെത്തിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളിൽ നിന്നുമാണ് പൊലീസിന് കണ്ടെത്താൻ എളുപ്പമായിരുന്നു. രേവതിൻ്റെ ദുരവസ്ഥയറിഞ്ഞ് തിരുവനന്തപുരത്തെ ഒരു ഹോട്ടലുടമ ഇയാൾക്ക് 7500 രൂപ നൽകിയിരുന്നു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 07, 2020 9:00 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഓട്ടോ വിളിച്ച് പണം നൽകാതെ കബളിപ്പിക്കപ്പെട്ട ഓട്ടോക്കാരൻ രേവതിന് സഹായവുമായി കലാഭവൻ മണിയുടെ നായിക


