TRENDING:

ചാന്‍സലര്‍ക്കെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി സംസ്കൃത സര്‍വകലാശാല അധ്യാപകന്‍

Last Updated:

കാലടി സംസ്കൃത സര്‍വകലാശാല ഫിലോസഫി വിഭാഗം അധ്യാപകന്‍ ഡോ. എബി കോശിയാണ് ചാന്‍സര്‍ക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കാലിക്കറ്റ്, സംസ്കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരെ പുറത്താക്കിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ നടപടിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി കാലടി സംസ്കൃത സര്‍വകലാശാല ഫിലോസഫി വിഭാഗം അധ്യാപകന്‍ ഡോ. എബി കോശി. 'ഗവർണറുടെ നടപടിയെ നീചം നിന്ദ്യം ക്രൂരം എന്നല്ലാതെ മറ്റൊരു തരത്തിൽ വിശേഷിപ്പിക്കാൻ ആവില്ല. കേരള സർക്കാരുമായുള്ള അഭിപ്രായവ്യത്യാസമുണ്ടെങ്കിൽ അതിൻറെ വിരോധം തീർക്കാനായി അദ്ദേഹം സർവകലാശാലകളുടെ മുകളിൽ കുതിര കയറുകയായിരുന്നില്ല വേണ്ടതെന്ന്' ഡോ. എബി കോശി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
advertisement

'മദമിളകിയ ആന കൃഷിസ്ഥലത്ത് കയറിയാൽ വകതിരിവില്ലാതെ തലങ്ങും വിലങ്ങും കണ്ടതെല്ലാം നശിപ്പിക്കും എന്നത് പോലെയാണ് ഗവർണറുടെ നടപടി. യുജിസി നിയമങ്ങൾ മറികടന്ന് നിയമനം നടന്നു എന്ന അടിസ്ഥാനരഹിതമായ ആരോപണം ഉയർത്തി സർവകലാശാലകളെ രക്ഷിക്കാൻ എന്ന വ്യാജേന ഈ സർവകലാശാലകളുടെ കടയ്ക്കൽ കത്തി വയ്ക്കുകയാണ് ഗവർണർ യഥാർത്ഥത്തിൽ ചെയ്യുന്നത്'- ഡോ.എബി കോശി പറഞ്ഞു.

യുജിസി നിയമവും ചട്ടവും പാലിച്ചില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കാലിക്കറ്റ് വി.സി ഡോ. എം.കെ. ജയരാജ്, കാലടി സംസ്കൃത സർവകലാശാല വി.സി ഡോ. എം.വി. നാരായണൻ എന്നിവരെ ചാൻസലറായ ഗവർണർ പുറത്താക്കിയിരുന്നു. ഇതിനെതിരെയാണ് അധ്യാപകന്‍ സമൂഹമാധ്യമത്തില്‍ പരസ്യമായി പ്രതിഷേധം അറിയിച്ചത്. സംസ്കൃത സർവ്വകലാശാല കുടുംബം എന്ന സർവ്വകലാശാലയുടെ ഔദ്യോഗിക വാട്ട്സ്ആപ്പ് ഗ്രൂപ്പിലും ഡോ.എബി കോശി കുറിപ്പ് പങ്കുവെച്ചിരുന്നു.

advertisement

ഡോ.എബി കോശിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

കാലിക്കറ്റ്, സാൻസ്ക്രിറ്റ് യൂണിവേഴ്സിറ്റികളുടെ വൈസ് ചാൻസലർമാരെ പുറത്താക്കിയ ഗവർണറുടെ നടപടിയെ നീചം നിന്ദ്യം ക്രൂരം എന്നല്ലാതെ മറ്റൊരു തരത്തിൽ വിശേഷിപ്പിക്കാൻ ആവില്ല. കേരള സർക്കാരുമായുള്ള അഭിപ്രായവ്യത്യാസമുണ്ടെങ്കിൽ അതിൻറെ വിരോധം തീർക്കാനായി അദ്ദേഹം സർവകലാശാലകളുടെ മുകളിൽ കുതിര കയറുകയായിരുന്നില്ല വേണ്ടത്. സാമാന്യം ഭേദപ്പെട്ട രീതിയിൽ ഈ വിസി മാർ സർവകലാശാലകളെ മുന്നോട്ടുകൊണ്ടുപോയിക്കൊണ്ടിരിക്കുന്ന ഈ വേളയിൽ ഒരു ചാൻസലർക്ക് യോജിക്കാത്ത തരത്തിൽ അവരെ പുറത്താക്കുക എന്നത് സർവകലാശാലകളെ താറുമാറാക്കുന്നതിന് തുല്യമാണ്.

advertisement

മദമിളകിയ ആന കൃഷിസ്ഥലത്ത് കയറിയാൽ വകതിരിവില്ലാതെ തലങ്ങും വിലങ്ങും കണ്ടതെല്ലാം നശിപ്പിക്കും എന്നത് പോലെയാണ് ഗവർണറുടെ നടപടി. യുജിസി നിയമങ്ങൾ മറികടന്ന് നിയമനം നടന്നു എന്ന അടിസ്ഥാനരഹിതമായ ആരോപണം ഉയർത്തി സർവകലാശാലകളെ രക്ഷിക്കാൻ എന്ന വ്യാജേന ഈ സർവകലാശാലകളുടെ കടയ്ക്കൽ കത്തി വയ്ക്കുകയാണ് ഗവർണർ യഥാർത്ഥത്തിൽ ചെയ്യുന്നത്. യുജിസി നിഷ്കർഷിക്കുന്ന രീതിയിൽ മൂന്ന് പേരടങ്ങുന്ന സെർച്ച് കമ്മിറ്റി രൂപീകരിച്ച കണ്ടെത്തിയ ഈ രണ്ടു വിസി മാരും കേരളത്തിൽ നിലവിലെ അവസ്ഥയിൽ ലഭിക്കാവുന്നവരിൽ മികച്ചവരാണെന്ന കാര്യത്തിൽ ഒരു സംശയവുമില്ല.

advertisement

പാർട്ടി ദാസന്മാരായി നിൽക്കാതെ നീതിപൂർവവും നിഷ്പക്ഷവുമായി അക്കാദമിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിക്കൊണ്ടിരിക്കുന്നവരാണ് ഇവർ ഇരുവരും എന്നത് എല്ലാവർക്കും ബോധ്യമുള്ള സംഗതിയാണ്. ഒരുപക്ഷേ ഇടതുപക്ഷ അനുഭാവമുള്ളവരായിരിക്കാം ഇവർ. അതിൻറെ പേരിൽ ഗവർണറുടെ നടപടിയെ പിന്തുണയ്ക്കുന്ന യുഡിഎഫിന്റെ നിലപാട് അവരുടെ ഉന്നത വിദ്യാഭ്യാസ മേഖലയെ സംബന്ധിച്ച കാഴ്ചപ്പാടില്ലായ്മയുടെ പ്രതിഫലനമാണ്. മൂന്നു പേരടങ്ങുന്ന പാനലിൽ നിന്നും ഗവർണർക്ക് ഇഷ്ടമുള്ള ആളിനെ തെരഞ്ഞെടുക്കാൻ അവസരം ലഭിച്ചില്ല എന്നതാണ് ഗവർണറെ ഹാലിളക്കിയിരിക്കുന്നത്.

അങ്ങനെയൊരു പാനൽ ഗവർണർക്ക് നൽകിയിരുന്നുവെങ്കിൽ എന്താണ് സംഭവിക്കാൻ ഇടയുള്ളത് എന്ന് കേരളീയർക്ക് എല്ലാം അറിയാം. സംഘപരിവാറുകാരായ വിസിമാരെ കുത്തിനിറച്ച് ഇന്ത്യയിലെ സർവകലാശാലകളെ മുഴുവൻ വരുത്തിയിലാക്കാൻ തുനിയുന്ന കേന്ദ്ര ഗവൺമെന്റിന്റെ രാഷ്ട്രീയ അജണ്ടയുടെ പാദസേവകനായി പെരുമാറുകയായിരുന്നു ഗവർണറുകളുടെ ലക്ഷ്യം. അത് ചെയ്യാൻ കഴിയാതെ വന്നതിന്റെ നിരാശയാണ് ഗവർണർ സർവകലാശാലകൾക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നതിൻറെ പിന്നിലുള്ള കാരണം. സെർച്ച് കമ്മിറ്റി ഒരാളുടെ പേരും മാത്രം വിസി സ്ഥാനത്തേക്ക് നിർദ്ദേശിക്കുക എന്നതിൽ ഒരു നിയമവിരുദ്ധതയും ഇല്ല.

advertisement

സംസ്കൃത സർവകലാശാലയുടെ ആക്ട് അങ്ങനെ ആകാമെന്നാണ് പറയുന്നത്. ഒരു പാനൽ മാത്രം ചാൻസലർക്ക് സമർപ്പിച്ചുകൊണ്ടുള്ള വിസി നിയമനം കേരളത്തിലെ സർവ്വകലാശാലകളിൽ ആദ്യമായി അല്ല നടക്കുന്നത്. കെ എസ് രാധാകൃഷ്ണനെ യുഡിഎഫ് ഭരണകാലത്ത് വിസിയായി നിയമിക്കുമ്പോൾ അദ്ദേഹത്തിൻറെ പേര് മാത്രമാണ് ഗവർണറുടെ മുമ്പാകെ സമർപ്പിക്കപ്പെട്ടത്. ഇപ്പോഴത്തെ എൽഡിഎഫ് ഗവൺമെൻറ് ഒരു പേര് മാത്രം ഉൾപ്പെടുത്തി ഗവർണർക്ക് ശുപാർശ ചെയ്തപ്പോൾ എംവി നാരായണൻ എന്ന പ്രതിഭ തന്നെ വീസി ആകണം എന്ന് വിചാരിച്ചിട്ടുണ്ടെങ്കിൽ അതിൻറെ പിന്നിൽ അക്കാദമികമായ താത്പര്യമാണ് പ്രവർത്തിച്ചത് എന്നു വ്യക്തം .

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മുൻകാലങ്ങളിൽ എൽഡിഎഫ് ഗവൺമെന്റുകളും യുഡിഎഫ് ഗവൺമെന്റുകളും പാർട്ടി വിധേയരെ വി.സിമാരായി നിയമിച്ചിട്ടുണ്ടെങ്കിലും ഈ ഗവൺമെൻറിൻറെ വിസി നിയമനങ്ങൾ അപ്രകാരമുള്ളതായിരുന്നില്ല. ഇത് തിരിച്ചറിഞ്ഞ് അന്ധമായ രാഷ്ട്രീയ വിരോധം മറന്ന് കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗം കാവി വൽക്കരിക്കാൻ ഈ ഗവർണർ നടത്തുന്ന ശ്രമങ്ങളെ പരാജയപ്പെടുത്തുന്നതിന് പാർട്ടി ഭേദമന്യേ മതേതര ജനാധിപത്യ മൂല്യങ്ങളിൽ വിശ്വസിക്കുന്ന എല്ലാ ജനങ്ങളും മുന്നോട്ടുവരേണ്ടതാണ്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ചാന്‍സലര്‍ക്കെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി സംസ്കൃത സര്‍വകലാശാല അധ്യാപകന്‍
Open in App
Home
Video
Impact Shorts
Web Stories