"മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കേണ്ടത്. ഇയാള് കണ്ട് കഴിഞ്ഞാല്‍ കാക്കയുടെ നിറം. എല്ലാം കൊണ്ടും കാല് ഇങ്ങനെ അകത്തി വെച്ച് കളിക്കുന്ന കലാരൂപമാണ് മോഹിനിയാട്ടം. ഒരു പുരുഷൻ ഇങ്ങനെ കാല് കവച്ചുവെച്ച് മോഹനിയാട്ടം കളിക്കുകയെന്ന് പറഞ്ഞാല്‍ ഇതുപോലെയൊരു അരോജകത്വം വെറെയില്ല. എന്‍റെ അഭിപ്രായത്തില്‍ ആണ്‍പിള്ളേര്‍ക്ക് മോഹിനിയാട്ടം ചേരുകയാണെങ്കില്‍ തന്നെ അവര്‍ക്ക് അതുപോലെ സൗന്ദര്യം വേണം. ആണ്‍ പിള്ളേരില്‍ നല്ല സൗന്ദര്യം ഉള്ളവര്‍ ഇല്ലേ? ഇവനെ കണ്ടാല്‍ ദൈവം പോലും, പറ്റ തള്ള പോലും സഹിക്കില്ല"- എന്നായിരുന്നു കലാമണ്ഡലം സത്യഭാമയുടെ വിവാദ പ്രസ്താവന.
advertisement
പരാമര്‍ശം വിവാദമായതോടെ ആര്‍എല്‍വി രാമകൃഷ്ണന് പിന്തുണയുമായി നിരവധി പേര്‍ രംഗത്തെത്തി.സംഭവത്തില്‍ നിയമ നടപടി സ്വീകരിക്കുമെന്ന് ഡോ. ആര്‍എല്‍വി രാമകൃഷ്ണൻ വ്യക്തമാക്കി. അതേസമയം, താൻ ആരുടെയും പേരെടുത്ത് പരാമര്‍ശിച്ചിട്ടില്ലെന്നും ആരോപണത്തില്‍ വസ്തുതയില്ലെന്നും കലാമണ്ഡലം സത്യഭാമ പ്രതികരിച്ചു.
കേരളത്തില്‍ മോഹിനിയാട്ടം അവതരിപ്പിക്കുന്ന പുരുഷന്മാരില്‍ പ്രധാനിയാണ് ആര്‍എല്‍വി രാമകൃഷ്ണന്‍.തൃപ്പൂണിത്തുറ ആര്‍എല്‍വി കോളേജില്‍ നിന്നാണ് രാമകൃഷ്ണന്‍ മോഹിനിയാട്ടം അഭ്യസിച്ചത്. കലാമണ്ഡലത്തില്‍ നിന്ന് മോഹിനിയാട്ടത്തില്‍ പിഎച്ച്ഡിയും നേടിയിട്ടുണ്ട്.
