TRENDING:

'ദയവായി ഊഹങ്ങൾ പ്രചരിപ്പിക്കരുത്'; ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് നടൻ ഷെയ്ൻ നിഗം

Last Updated:

ഈ സംഭവത്തിന്‍റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ അധികാരികള്‍ കണ്ടെത്തട്ടെ, അതുവരെ നമ്മള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം' -ഷെയ്ൻ നിഗം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ് കളമശേരി സ്ഫോടനമെന്ന് നടൻ ഷെയ്ൻ നിഗം. ഈ അവസരത്തിൽ ദയവായി ഊഹങ്ങൾ പ്രചരിപ്പിക്കരുതെന്നും ഫേസ്ബുക്ക് പോസ്റ്റിൽ അദ്ദേഹം അഭ്യർഥിച്ചു. ഈ സംഭവത്തിന്‍റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ അധികാരികള്‍ കണ്ടെത്തട്ടെ, അതുവരെ നമ്മള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും ഷെയ്ൻ നിഗം പറഞ്ഞു.
ഷെയ്ൻ നിഗം
ഷെയ്ൻ നിഗം
advertisement

ഷെയ്ൻ നിഗത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം

‘സുഹൃത്തുക്കളേ, കൊച്ചി കളമശ്ശേരിയില്‍ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത ഒരു അപകടമാണ് അരങ്ങേറിയത്. ദയവായി ഊഹങ്ങള്‍ പ്രചരിപ്പിക്കരുത്. ഒരു ചാനലുകളും രാഷ്ടീയ പ്രസ്ഥാനങ്ങളും വ്യക്തികളും മത്സരിക്കാനും വിജയിക്കാനുമുള്ള അവസരമാക്കരുത്. ഈ സംഭവത്തിന്‍റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ അധികാരികള്‍ കണ്ടെത്തട്ടെ, അതുവരെ നമ്മള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം’ -ഷെയ്ൻ നിഗം കുറിപ്പില്‍ പറഞ്ഞു.

കളമശ്ശേരിയിൽ യഹോവാ സാക്ഷികളുടെ പ്രാർത്ഥനാ യോഗത്തിനിടെ സ്ഫോടനത്തിൽ ഒരാൾ മരിച്ചു; 36 പേർക്ക് പരിക്ക്

advertisement

ഇന്ന് രാവിലെ ഒമ്പതരയോടെയാണ് യഹോവ സാക്ഷികളുടെ പ്രാർഥനയോഗത്തിനിടെ പൊട്ടിത്തെറിയുണ്ടാ‍യത്. സംഭവത്തിൽ ഒരാൾ മരിച്ചു. 33 പേർക്ക് പരിക്കേറ്റു. ഇതിൽ ഗുരുതരാവസ്ഥയിലുള്ള 18 പേരെ അത്യാഹിതവിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിൽ ആറുപേരുടെ നില ഗുരുതരമാണ്. അതീവ ഗുരുതരാവസ്ഥയിലുള്ള 12 വയസുള്ള പെൺകുട്ടിയെ വെന്‍റിലേറ്റർ സംവിധാനത്തിന്‍റെ സഹായത്തോടെയാണ് ചികിത്സിക്കുന്നത്.

കളമശ്ശേരി സ്ഫോടനം; കേരളത്തിൽ അതീവ ജാഗ്രത; പൊതു സ്ഥലങ്ങളിൽ പൊലീസ് പരിശോധന കർശനമാക്കി

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മൂന്നിലേറെ തവണ പൊട്ടിത്തെറി ഉണ്ടായതായാണ് പ്രാഥമിക വിവരം. പരുക്കേറ്റവരെ കളമശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഏകദേശം രണ്ടായിരത്തിലധികം ആളുകൾ യോഗത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. വെള്ളിയാഴ്ച്ച ആരംഭിച്ച മൂന്ന് ദിവസത്തെ സമ്മേളനം ഇന്ന് സമാപിക്കാൻ ഇരിക്കെയാണ് പൊട്ടിത്തെറി ഉണ്ടാകുന്നത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ദയവായി ഊഹങ്ങൾ പ്രചരിപ്പിക്കരുത്'; ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് നടൻ ഷെയ്ൻ നിഗം
Open in App
Home
Video
Impact Shorts
Web Stories