TRENDING:

'ആരാണ് എന്റെ കവിതയുടെ വരികള്‍ വെട്ടി വഴിയിലുപേക്ഷിച്ചത്?, മാപ്പ് വേണ്ട, മറുപടി മതി': കലേഷ്

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: കവിത വിവാദത്തില്‍ സാംസ്‌കാരിക പ്രവര്‍ത്തകന്‍ എംജെ ശ്രീചിത്രന്‍ മാപ്പ് പറഞ്ഞതിനു പിന്നാലെ ചോദ്യവുമായി കവി കലേഷ്. ആരാണ് എന്റെ കവിതയുടെ വരികള്‍ വെട്ടി വഴിയിലുപേക്ഷിച്ചതെന്ന് കലേഷ് ഫേസ്ബുക് പോസ്റ്റിലൂടെ ചോദിച്ചു. 'മാപ്പ് വേണ്ട. മറുപടി മതിയെന്നും അത് താന്‍ അര്‍ഹിക്കുന്നുണ്ടെന്നും അദ്ദേഹം പോസ്റ്റിലൂടെ പറഞ്ഞു.
advertisement

നേരത്തെ കലേഷിന് അനുഭവിക്കേണ്ടി വന്ന മാനസിക പ്രയാസത്തിനും അപമാനത്തിനും മാപ്പു പറയുന്നെന്നായിരുന്നു ശ്രീചിത്രന്‍ ഫേസ്ബുക് പോസ്റ്റിലൂടെ പറഞ്ഞിരുന്നത്. കലേഷ് ഏഴു വര്‍ഷം മുന്നേ എഴുതിയ കവിത സര്‍വീസ് മാഗസിനില്‍ അധ്യാപികയും എഴുത്തുകാരിയുമായ ദീപാ നിശാന്തിന്റെ പേരിലായിരുന്നു പ്രസിദ്ധീകരിക്കപ്പെട്ടത്.

ഇപ്പോഴനുഭവിക്കേണ്ടി വന്ന മാനസിക പ്രയാസത്തിനും അപമാനത്തിനും കലേഷിനോട് മാപ്പു പറയുന്നു: ശ്രീചിത്രന്‍

സംഭവം വിവാദമായതോടെ ശ്രീചിത്രന്‍ നല്‍കിയ കവിത ദീപാ നിശാന്തിന്റെ പേരില്‍ പ്രസിദ്ധീകരിക്കുകയായിരുന്നെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഇതിനു പിന്നാലെയാണ് വിഷയത്തില്‍ ശ്രീചിത്രന്‍ മാപ്പ് പറഞ്ഞത്.

advertisement

എന്നാല്‍ തന്റെ വരികള്‍ ആരാണ് പകര്‍ത്തിയെതെന്ന് അറിയണമെന്നാണ് കലേഷ് ആവശ്യപ്പെട്ടിരിക്കുന്നത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ആരാണ് എന്റെ കവിതയുടെ വരികള്‍ വെട്ടി വഴിയിലുപേക്ഷിച്ചത്?, മാപ്പ് വേണ്ട, മറുപടി മതി': കലേഷ്