മാനസിക പ്രയാസത്തിനും അപമാനത്തിനും കലേഷിനോട് മാപ്പു പറയുന്നു: ശ്രീചിത്രന്‍

Last Updated:
തിരുവനന്തപുരം: കവി കലേഷിന്റെ കവിത ദീപാ നിശാന്ത് കോപ്പിയടിച്ചെന്ന വിവാദത്തില്‍ മാപ്പ് പറഞ്ഞ് സാംസ്‌കാരിക പ്രവര്‍ത്തകന്‍ എംജെ ശ്രീചിത്രന്‍. സ്ഥിരമായി കവിതാസംവാദങ്ങള്‍ നടക്കുന്ന മുന്‍പുള്ള സമയത്ത് പലര്‍ക്കും കവിതകള്‍ അയച്ചുകൊടുത്തിരിക്കുന്നെന്നും അതിത്ര മേല്‍ വലിയ അശനിപാതമായി വന്ന് വീഴുമെന്ന് പ്രതിക്ഷിച്ചിട്ടില്ലെന്നും പറയുന്ന ശ്രീചിത്രന്‍ ഇത്രയും നാള്‍ കഴിഞ്ഞ് അതില്‍ നിന്നൊരു കവിതയിപ്പോള്‍ സര്‍വ്വീസ് മാഗസിനില്‍ വരാനും, അതില്‍ തട്ടിത്തടഞ്ഞ് ഒടുവില്‍ പ്രതിക്കൂട്ടിലെത്താനും സാഹചര്യമുണ്ടായത് ദൗര്‍ഭാഗ്യകരമാണെന്നാണ് പോസ്റ്റില്‍ പറയുന്നത്.
നേരത്തെ ശ്രീചിത്രന്‍ നല്‍കിയ കവിത ദീപാ നിശാന്തിന്റെ പേരില്‍ പ്രസിദ്ധീകരിക്കുകയായിരുന്നെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് വിഷയത്തില്‍ അദ്ദേഹം മാപ്പ് പറഞ്ഞിരിക്കുന്നത്.
കലേഷിന്റെ വിഷമത്തോളം പ്രധാനമല്ല ഞാനിന്ന് അനുഭവിക്കുന്ന ഒറ്റപ്പെടലടക്കം ഒന്നുമെന്നും പറയുന്ന അദ്ദേഹം ഇക്കാര്യത്തില്‍ ആര്‍ക്കും ഒരു മറുപടിയുമില്ലാത്തത് കലേഷിന്റെ മുന്നിലാണെന്നുമാണെന്ന് പറയുന്ന ശ്രീചിത്രന്‍. എത്ര ഒറ്റപ്പെട്ടാലും അവശേഷിക്കുന്ന പ്രിവിലേജുകള്‍ക്ക് മുന്നില്‍ നിന്നു കൊണ്ട് കലേഷിന്റെ കവിതയെക്കുറിച്ച് എന്നെപ്പോലൊരാള്‍ സംസാരിക്കുന്നതിലും വലിയ അശ്ലീലവും വയലന്‍സും വേറെയില്ലെന്ന രാഷ്ട്രീയബോദ്ധ്യം തനിക്കുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
advertisement
'ഈ സാഹചര്യത്തിലേക്ക് താങ്കളുടെ കവിത എത്തിച്ചേരുമെന്നറിഞ്ഞില്ലെങ്കിലും, കലേഷിന് ഇപ്പോഴനുഭവിക്കേണ്ടി വന്ന മാനസിക പ്രയാസത്തിനും അപമാനത്തിനും ഞാന്‍ കലേഷിനോട് മാപ്പു പറയുന്നു.' എന്നും ശ്രീചിത്രന്‍ ഫേസ്ബുക് പോസ്റ്റിലൂടെ പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മാനസിക പ്രയാസത്തിനും അപമാനത്തിനും കലേഷിനോട് മാപ്പു പറയുന്നു: ശ്രീചിത്രന്‍
Next Article
advertisement
ആശാവർക്കർമാർ സെക്രട്ടേറിയറ്റിന് മുന്നിലെ രാപകൽ സമരം അവസാനിപ്പിക്കുന്നു
ആശാവർക്കർമാർ സെക്രട്ടേറിയറ്റിന് മുന്നിലെ രാപകൽ സമരം അവസാനിപ്പിക്കുന്നു
  • സർക്കാർ ഓണറേറിയം വർധിപ്പിക്കാൻ തീരുമാനിച്ചതിനെ സമരസമിതി വിജയമായി പ്രഖ്യാപിച്ചു.

  • സമരം ജില്ലാതലങ്ങളിൽ തുടരാനാണ് ആശാവർക്കർമാരുടെ തീരുമാനം.

  • സർക്കാർ ഓണറേറിയം 21000 ആക്കണം എന്ന ആവശ്യത്തിൽ ആശാവർക്കർമാർ ഉറച്ചു.

View All
advertisement