ചെറുപ്രായത്തിൽ തന്നെ തിരുവനന്തപുരം മേയറായി ചുമതലയേറ്റ സഖാവ് ആര്യ രാജേന്ദ്രന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ എന്നാണ് കമൽ ഹാസൻ കുറിച്ചിരിക്കുന്നത്. തമിഴ്നാടിനും മാറ്റത്തിന് തയ്യാർ എന്ന് കമൽ കുറിച്ചു. നേരത്തേ, രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച കമൽ ഹാസൻ സ്ത്രീ ശാക്തീകരണത്തിനാണ് തന്റെ 'മക്കൾ നീതി മയ്യം' പാർട്ടി മുൻഗണന നൽകുന്നതെന്ന് പ്രഖ്യാപിച്ചിരുന്നു.
തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം മക്കൾ നീതി മയ്യം അധികാരത്തിൽ വന്നാൽ വീട്ടമ്മമാര്‍ക്ക് മാസശമ്പളം നല്‍കുമെന്നും കമൽ ഹാസൻ വാഗ്ദാനം ചെയ്തിരുന്നു. എല്ലാ വീടുകളിലും ഇന്റര്‍നെറ്റ് എത്തിക്കുമെന്നത് അടക്കമുള്ള ഏഴു നിര്‍ദേശങ്ങളാണ് കമൽഹാസൻ മുന്നോട്ടുവെച്ചിട്ടുള്ളത്. പച്ചപ്പ് കാത്തുസൂക്ഷിക്കാനായി പ്രത്യേക വകുപ്പ് തന്നെ രൂപീകരിക്കുമെന്നും ദാരിദ്യനിര്‍മാര്‍ജനത്തിന് ഉള്‍പ്പെടെ നഗരപ്രദേശങ്ങളിൽ ലഭ്യമായ എല്ലാ സൗകര്യങ്ങളും ഗ്രാമപ്രദേശങ്ങളിലും എത്തിക്കുമെന്നും കമൽ ഹാസൻ വാഗ്ദാനം നല്‍കിയിട്ടുണ്ട്.
advertisement
You may also like:'യുവ നേതാക്കൾ മറ്റുള്ളവരെ പിന്തുടരാൻ പ്രേരിപ്പിക്കുന്നത് ഇങ്ങനെയാണ്'; ആര്യ രാജേന്ദ്രന് അഭിനന്ദനവുമായി ഗൗതം അദാനി
അതേമസയം, ആര്യ രാജേന്ദ്രന് അഭിനന്ദനവുമായി അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിയും രംഗത്തെത്തിയിരുന്നു. ട്വിറ്ററിലൂടെയാണ് ആര്യ രാജേന്ദ്രനെ ഗൗതം അദാനി ആശംസകള്‍ അറിയിച്ചത്.
'തിരുവനന്തപുരത്തിന്റെയും ഇന്ത്യയിലെയും ഏറ്റവും പ്രായം കുറഞ്ഞ മേയറായ ആര്യ രാജേന്ദ്രന് അഭിനന്ദനങ്ങള്‍. തികച്ചും അതിശയകരമാണ്. യുവ രാഷ്ട്രീയ നേതാക്കള്‍ പാതകള്‍ രൂപപ്പെടുത്തുകയും മറ്റുള്ളവരെ പിന്തുടരാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നത് ഇങ്ങനെയാണ്. ഇതാണ് അവിശ്വസനീയമായ ഇന്ത്യ!'- അദാനി ട്വീറ്റ് ചെയ്തു.
ശശി തരൂര്‍ എം.പി., നടന്‍ മോഹന്‍ലാല്‍ ഉള്‍പ്പടെ സിനിമാ, സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖര്‍ ആര്യയ്ക്ക് ആശംസയറിയിച്ചിട്ടുണ്ട്..
സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് യോഗമാണ് ആര്യാ രാജേന്ദ്രന്റെ പേര് മേയര്‍ സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്. ബാലസംഘത്തിന്‌റെ സംസ്ഥാന പ്രസിഡന്റും എസ്എഫ്‌ഐയുടെ സംസ്ഥാന ഭാരവാഹിയുമാണ് ആര്യ.