'ചരിത്രം ആവര്‍ത്തിക്കുകയാണ്'; ആര്യക്ക് ആശംസയുമായി 11 വര്‍ഷം മുമ്പ് ഇരുപത്തിയൊന്നാം വയസില്‍ മേയറായ സുമന്‍ കോലി

Last Updated:

രാജസ്ഥാനിലെ ഭരത്പൂര്‍ നഗരസഭയിലാണ് 2009ൽ സുമന്‍കോലി ഇരുപത്തിയൊന്നാം വയസിൽ അധ്യക്ഷ പദവിയിലെത്തുന്നത്. സുമൻ കോലി സ്ഥാനമേൽക്കുമ്പോൾ ഭരത്പൂർ മുൻസിപ്പൽ കോർപറേഷനായിരുന്നില്ല, മുൻസസിപാലിറ്റി മാത്രമായിരുന്നു

തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറാകുന്ന ആര്യ രാജേന്ദ്രന് ആശംസയുമായി പതിനൊന്നു വർഷം മുൻപ് ഇരുപത്തിയൊന്നാം വയസിൽ നഗരസഭ അധ്യക്ഷയായ സുമൻ കോലി. ആര്യ മേയർ ആകുന്നെന്ന പത്രവാർത്ത പങ്കുവച്ചുകൊണ്ട്  'ചരിത്രം ആവര്‍ത്തിക്കുകയാണ്' എന്നാണ് സുമന്‍ കോലി ഫേസ്ബുക്കില്‍ കുറിച്ചത്.
രാജസ്ഥാനിലെ ഭരത്പൂര്‍ നഗരസഭയിലാണ് 2009ൽ സുമന്‍കോലി ഇരുപത്തിയൊന്നാം വയസിൽ അധ്യക്ഷ പദവിയിലെത്തുന്നത്. സുമൻ കോലി സ്ഥാനമേൽക്കുമ്പോൾ ഭരത്പൂർ മുൻസിപ്പൽ കോർപറേഷനായിരുന്നില്ല, മുൻസസിപാലിറ്റി മാത്രമായിരുന്നു. അതുകൊണ്ടുതന്നെ മുൻസിപ്പൽ ചെയർപേഴ്സൻ പദവിയാണ് അവർ വഹിച്ചത്. എന്നാൽ നാലു വർഷത്തിനുശേഷം 2014ൽ ഭരത്പൂർ കോർപറേഷനായി മാറിയതോടെ സുമൻ കോലി മേയർ പദവിയിലേക്കു മാറുകയായിരുന്നു. ബിജെപി പ്രതിനിധി ആയിട്ടായിരുന്നു സുമന്‍ കോലി കൗൺസിലറായി വിജയിച്ചത്.
തിരുവനന്തപുരം കോർപറേഷനിലെ മുടവന്‍മുഗള്‍ വാര്‍ഡില്‍ നിന്നും സി.പി.എം പ്രതിനിധിയായി വിജയിച്ച ആര്യ രണ്ടാം വര്‍ഷ ബിരുദ വിദ്യാർത്ഥിയാണ്.
advertisement
ശശി തരൂര്‍ എം.പി., നടന്‍ മോഹന്‍ലാല്‍, ദൗതം അദാനി ഉള്‍പ്പടെയുള്ള പ്രമുഖരും  ആര്യയ്ക്ക് ആശംസയറിയിച്ചു.
സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് യോഗമാണ് ആര്യാ രാജേന്ദ്രന്റെ പേര് മേയര്‍ സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്. ബാലസംഘത്തിന്‌റെ സംസ്ഥാന പ്രസിഡന്റും എസ്എഫ്‌ഐയുടെ സംസ്ഥാന ഭാരവാഹിയുമാണ് ആര്യ.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ചരിത്രം ആവര്‍ത്തിക്കുകയാണ്'; ആര്യക്ക് ആശംസയുമായി 11 വര്‍ഷം മുമ്പ് ഇരുപത്തിയൊന്നാം വയസില്‍ മേയറായ സുമന്‍ കോലി
Next Article
advertisement
'അതിജീവിതയെ അധിക്ഷേപിച്ചു, ജാമ്യവ്യവസ്ഥ ലംഘിച്ചു'; രാഹുൽ ഈശ്വറിന് കോടതി നോട്ടീസ്
'അതിജീവിതയെ അധിക്ഷേപിച്ചു, ജാമ്യവ്യവസ്ഥ ലംഘിച്ചു'; രാഹുൽ ഈശ്വറിന് കോടതി നോട്ടീസ്
  • രാഹുൽ ഈശ്വർ ജാമ്യവ്യവസ്ഥ ലംഘിച്ചതായി കോടതി നോട്ടീസ് അയച്ചു, 19ന് ഹാജരാകണമെന്ന് നിർദേശം

  • പീഡന പരാതിക്കാരിയെ സൈബറിടങ്ങളിൽ അധിക്ഷേപിച്ച കേസിലാണ് കോടതി നടപടി സ്വീകരിച്ചത്

  • 16 ദിവസത്തെ ജയിൽവാസത്തിന് ശേഷം ജാമ്യം ലഭിച്ച രാഹുൽ ഈശ്വർ വീണ്ടും യുവതിയെ അധിക്ഷേപിച്ചു

View All
advertisement